Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

യാത്രക്കാരെ വിമാനത്തിൽ ഇരുത്തി പൈലറ്റിന്റെ 'ആ തോന്ന്യാസം', അടിയന്തര ലാൻഡിങ്ങിന് പിന്നാലെ വിമാനം പറത്താതെ ഇറങ്ങിപ്പോയി, 350ഓളം യാത്രക്കാർ മൂന്ന് മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി, എയർ ഇന്ത്യയെ വെട്ടിലാക്കി പൈലറ്റ്...!

26 JUNE 2023 04:30 PM IST
മലയാളി വാര്‍ത്ത

ടാറ്റാ ഗ്രൂപ്പ്‌ ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയിലെ യാത്ര സൗകര്യങ്ങൾ കുറച്ച് മെച്ചപ്പെട്ടുവെന്നാണ് പൊതുവിലയിരുത്തൽ. 470 വിമാനങ്ങൾ വാങ്ങാനുള്ള വലിയ കരാറിലും ബോയിങും എയർബസുമായി കമ്പനി ഒപ്പുവെച്ചു. ഉണ്ടായിരുന്ന ചീത്തപ്പേരിൽ നിന്ന് എയർ ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ട് വരുമ്പോഴാണ് ജീവനക്കാരുടെ മോശം പെരുമാറ്റം കമ്പനിക്കുമേൽ ഇടുത്തീയായിവരുന്നത്. ഇപ്പോൾ അടിയന്തര ലാൻഡിങ്ങിന് പിന്നാലെ വിമാനം പറത്താൻ എയർ ഇന്ത്യ പൈലറ്റ് വിസമ്മതിച്ചതായുള്ള വാർത്തായാണ് പുറത്തുവരുന്നത്.

ഇതോടെ 350ഓളം യാത്രക്കാർ മൂന്ന് മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി. എന്നാൽ മണിക്കൂറുകൾക്ക് ശേഷം പകരം പൈലറ്റിനെ എത്തിച്ചാണ് വിമാനം യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്തേക്ക് പറന്നത്. അപ്പോഴേക്കും നല്ലൊരു ശതമാനം ആളുകൾ ഗതികെട്ട് അവിടെ നിന്നും റോഡ് മാർഗം പോയിക്കഴിഞ്ഞിരുന്നു.ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച്, ലണ്ടൻ-ഡൽഹി എയർ ഇന്ത്യ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം അടിയന്തരമായി ജയ്പൂരിൽ ഇറക്കിയത്.

ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് ഡൽഹിയിൽ എത്തേണ്ട എയർ ഇന്ത്യ A-112 വിമാനം ഡൽഹി വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെത്തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു. അടിയന്തര ലാൻഡിംഗ് നടത്തി ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, ലണ്ടനിൽനിന്നുള്ള വിമാനത്തിന് ഡൽഹി എയർ ട്രാഫിക് കൺട്രോളിൽ (എടിസി) നിന്ന് യാത്ര പുനരാരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു. എന്നാൽ, ഡ്യൂട്ടി സമയപരിധിയും ഡ്യൂട്ടി സമയവും ചൂണ്ടിക്കാട്ടി പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു.

ഇതിനുശേഷം വിമാനം ഡൽഹിയിലേക്ക് പറത്താൻ പൈലറ്റ് തയ്യാറാകാകെ ഇറങ്ങി പോവുകയും ചെയ്തു. ഇതോടെ 350ഓളം യാത്രക്കാർ മൂന്ന് മണിക്കൂറോളം ജയ്പുർ വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. ഇതോടെ, യാത്രക്കാരോട് ഡൽഹിയിലെത്താൻ ബദൽ ക്രമീകരണങ്ങൾ തേടാൻ ആവശ്യപ്പെട്ടു. ഒടുവിൽ ജയ്പൂരിൽ നിന്ന് ഡൽഹിയിലെത്താൻ യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങൾ തേടേണ്ടി വന്നു. ചിലർ റോഡ് മാർഗം ഡൽഹിയിലേക്ക് തിരിച്ചു. എന്നാൽ മറ്റുചിലർ പകരം മണിക്കൂറുകൾക്കുശേഷം പകരം പൈലറ്റിനെ എത്തിച്ച് മണിക്കൂറുകൾക്ക് ശേഷം അതേ വിമാനത്തിൽ ഡൽഹിയിലേക്ക് പറന്നു. സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെതിരെ നടപടി സ്വീകരിച്ചത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.

ഇതാദ്യമായല്ല എയർ ഇന്ത്യ ജീവനക്കാരുടെ മോശം പെരുമാറ്റം വാർത്തയാകുന്നത് .പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയിലെ രണ്ട് പൈലറ്റുമാരെ ഈയടുത്ത് സസ്പെന്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുറപ്പെട്ട എ.ഐ-445 വിമാനത്തിലെ രണ്ടു പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തത്. കോക്പിറ്റില്‍ അനധികൃതമായി യാത്രക്കാരി പ്രവേശിച്ചു എന്ന ക്യാബിന്‍ ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നിയമം ലംഘിച്ച് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കടക്കാന്‍ അനുവദിച്ചെന്ന പരാതിയില്‍ പൈലറ്റിനും സഹപൈലറ്റിനുമെതിരെ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഡയറക്ട്‌റേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷനും വ്യക്തമാക്കി. ലേയിലേക്കുള്ള വ്യോമപാത രാജ്യത്തെ തന്നെ ഏറ്റവും പ്രയാസമേറിയതും അപകട സാധ്യത ഏറെയുള്ളതുമാണ്. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച പൈലറ്റുമാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (45 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (59 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends