Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ടേക്ക് ഓഫിന് തയ്യാറെടുക്കവെ എമിറേറ്റ്സ് വിമാനത്തിനുള്ളിൽ കനത്ത പുക, പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാർ വിമാനം റൺവേയിൽ നിന്ന് മാറ്റി, പരിഭ്രാന്തരായി യാത്രക്കാർ, പിന്നീട് സംഭവിച്ചത്....!

02 JULY 2023 12:12 PM IST
മലയാളി വാര്‍ത്ത

ടേക്ക് ഓഫിന് തയ്യാറെടുക്കവെ എമിറേറ്റ്സ് വിമാനത്തിനുള്ളിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ദുബൈയിലേക്കുള്ള യാത്രയ്ക്ക്  തയ്യാറെടുക്കവെയാണ് വിമാനത്തിൽ പുക കണ്ടെത്തിയത്. തുടർന്ന് പെട്ടെന്ന് തന്നെ പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാർ വിമാനം റൺവേയിൽ നിന്ന് മാറ്റുകയായിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി ഉടൻ തന്നെ വിമാനത്തിനുള്ളിൽ നിന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി പരിശോധനയും നടത്തി.

റഷ്യയിലെ സെന്റ്പീറ്റേഴ്‍സ്‍ബർഗിൽ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് സംഭവം. തുടർന്ന് റഷ്യൻ ഏവിയേഷൻ അധികൃതരും വിമാനത്താവളത്തിലെ ഫയർ സേഫ്റ്റി വിഭാഗവും വിമാനത്തിൽ പരിശോധന നടത്തി. പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനം പുറപ്പെട്ടുവെന്നാണ് എമിറേറ്റ്സ് അറിയിച്ചത്.

'പരിശോധനകളെല്ലാം പൂർത്തിയായ ശേഷം യാത്രക്കാരെ തിരികെ വിമാനത്തിൽ കയറ്റുകയും ഇതോടെ സർവീസ് അൽപ്പം വൈകുകയും ചെയ്തു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത്. അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും എമിറേറ്റ്സ് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍യുന്നത്.

അതേസമയം ടേക്കോഫിന് നിമിഷങ്ങൾ മാത്രമുള്ളപ്പോൾ വിമാനത്തിന് മിന്നലേറ്റ വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അർക്കൻസാസ് വിമാനത്താവളത്തിൽ വിമാനം ടേയ്‌ക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഈ സംഭവം. നിറയെ യാത്രക്കാരുണ്ടായിരുന്ന അമേരിക്കൻ എംബ്രയർ E175 വിമാനത്തിനാണ് മിന്നലേറ്റത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വെെറലായിരുന്നു.

വീഡിയോകളിൽ വിമാനത്തിൻറെ ഏറ്റവും പുറകിൽ ഉയർന്നു നിൽക്കുന്ന ഭാഗത്ത് മിന്നൽ വീഴുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഈ സമയം വിമാനത്തിന് ചുറ്റും വിചിത്രമായ ഒരു പ്രകാശം സെക്കൻറ് നേരത്തേക്ക് ദൃശ്യമായത് ഏറെ ആശങ്ക സൃഷ്ടിച്ചു. എന്നാൽ വിമാനത്തിന് മിന്നലേറ്റപാടെ വലിയ ശബ്ദം ഉണ്ടായി. ഇതോടെ സാങ്കേതിക വിദഗ്ദർ അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു. സാങ്കേതിക വിദഗ്ദരെത്തി വിമാനം പരിശോധിക്കുന്നതിന് മുമ്പ് തന്നെ പരിഭാന്തരായ വിമാനമാന ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കിയിരുന്നു.

സംഭവത്തിൽ യാത്രക്കാർക്ക് മറ്റ് പ്രശ്നങ്ങളില്ലെന്ന് എയർവേയ്സ് അറിയിക്കുകയായിരുന്നു. പരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടർന്ന് വിമാനം യാത്ര തുടരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അർക്കൻസാസിൽ അതിശക്തമായ മഴയും ചുഴലിക്കാറ്റും രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിന് മിന്നലേറ്റ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. Breaking Aviation News & Videos ട്വിറ്ററിൽ പങ്കുവച്ച് വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സംഭവസമയം എയർപോർട്ടിൽ മറ്റൊരു വിമാനത്തിനായി കാത്ത് നിൽക്കുകയായിരുന്ന ജേസൺ വില്യം ഹാം എന്ന ക്യാമറാമാനാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (44 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (58 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends