Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

അസ്വാഭാവികമായ എന്തോ വിമാനത്തിന്റെ പിൻസീറ്റിൽ ഉണ്ട്, ഉടൻ തന്നെ പുറത്തിറങ്ങണം, അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ അലറിക്കരഞ്ഞും ബഹളം ഉണ്ടാക്കിയും യാത്രക്കാരി

09 JULY 2023 01:27 PM IST
മലയാളി വാര്‍ത്ത

വിമാനത്തിൽ ചില യാത്രക്കാരുണ്ടാക്കുന്ന ഒരോ പൊല്ലാപ്പുകൾ അടുത്തിടെ വാർത്തകളിൽ നിറയുകയാണ്. മദ്യപിച്ച് ബഹളമുണ്ടാക്കുക, യാത്രക്കാർ തമ്മിൽ വഴക്കിടുക, അപമര്യാദയായി പെരുമാറുക തുടങ്ങി നിരവധി പ്രശ്നങ്ങൾ നാം ദിനംപ്രതി കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിമാനത്തിനുള്ളിൽ അസ്വാഭാവികമായ എന്തോ താൻ കണ്ടുയെന്ന് പറഞ്ഞ് നിലവിളിക്കുന്ന സ്ത്രീയുടെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വിമാനത്തിനുള്ളിലൂടെ നടക്കുന്ന കാരെൻ എന്ന യുവതിയെയാണ് വീഡിയോയിൽ കാണുന്നത്. അവർ വിമാനത്തിനുള്ളിൽ അലറിക്കരയുകയും ബഹളം വയ്ക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വിമാനത്തിന്റെ പിൻസീറ്റിൽ യഥാർത്ഥമല്ലാത്ത എന്തോ ഒന്ന് കാണുന്നുണ്ട് എന്നാണ് അവർ പറയുന്നത്. മറ്റുള്ളവർ വിശ്വസിച്ചാലും ഇല്ലെങ്കിലും താൻ പറയുന്നത് സത്യമാണെന്നും അവർ കരഞ്ഞുകൊണ്ട് പറയുന്നു. മറ്റ് യാത്രക്കാർ അവിടേയ്ക്ക് നോക്കിയെങ്കിലും ഒന്നും കാണാൻ സാധിച്ചില്ല. കരഞ്ഞുതളർന്ന യുവതി തനിക്ക് വിമാനത്തിൽ നിന്ന് ഉടൻ തന്നെ പുറത്തിറങ്ങണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഞായറാഴ്ച ഡാലസ്-ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. യുവതി പരിഭ്രാന്തയായത് കാരണം വിമാനം മൂന്ന് മണിക്കൂർ വൈകിക്കേണ്ടി വന്നു. സംഭവത്തിൽ എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരധിപേരാണ് ഈ വീഡിയോയ്ക്ക് തമാശ രൂപേണ തലക്കെട്ടുകൾ കൊടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം മറ്റൊരു സംഭവത്തിൽ ഒരു യാത്രക്കാരൻ കാണിച്ചു കൂട്ടിയ പൊല്ലാപ്പിൽ 4 മണിക്കൂറോളമാണ് വിമാനം വൈകി പുറപ്പെട്ടത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് 'ഹൈജാക്ക്' എന്ന് ഫോണിലൂടെ ആക്രോശിക്കുകയായിരുന്ന യാത്രക്കാരനെ പുറത്തിറക്കി അറസ്റ്റ് ചെയ്യേണ്ടിവന്നു. കഴിഞ്ഞ മാസം മുംബൈ-ഡൽഹി വിസ്താര വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. 23കാരനായ റിതേഷ് ജുനേജ എന്ന
യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് സംഭവം. വിമാനം ഹൈജാക്ക് ചെയ്യുന്നത് അതായത് റാഞ്ചുന്നത് സംബന്ധിച്ച് യുവാവ് ഫോണിൽ ആക്രോശിക്കവെ ഇത് കേട്ട് പന്തികേട് തൊന്നിയ ക്രൂ അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ക്രൂ അംഗം യാത്രക്കാരനായ യുവാവിന്റെ ഫോൺ സംഭാഷണം കേൾക്കുകയായിരുന്നു. വിമാനം ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ചാണ് ഇയാൾ ഫോണിൽ സംസാരിച്ചതെന്ന് ക്രൂ അംഗം പറഞ്ഞു. തുടർന്ന് ഹരിയാന സ്വദേശിയായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.

വിമാനം ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായിരുന്നു സംഭവം. കാബിൻ ക്രൂ അംഗവും മറ്റ് യാത്രക്കാരും യുവാവ് മൊബൈൽ ഫോണിലൂടെ ഹൈജാക്കിങ്ങിനെ കുറുച്ച് സംസാരിക്കുന്നത് കേൾക്കുകയായിരുന്നു. അഹമ്മദാബാദിലേക്ക് വിമാനത്തിൽ കയറും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്നെ വിളിക്കൂ. ഹൈജാക്കിംഗിനുള്ള എല്ലാ ആസൂത്രണങ്ങളും പൂർത്തിയായി.

വിമാനത്തിൽ കയറിയതിനാവൽ വിഷമിക്കേണ്ട എന്നാണ് യുവാവ് പറഞ്ഞത്. ഇയാളുടെ സംഭാഷണം കേട്ട യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി.പലരും സീറ്റിൽനിന്നെഴുന്നേറ്റു. തുടർന്ന് ക്യാബിൻ ക്രൂ അംഗം വിമാനത്തിലെ സുരക്ഷാ ജീവനക്കാരെ വിളിക്കുകയും യാത്രക്കാരനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും 2021 മുതൽ ചികിത്സയിലാണെന്നും പിന്നീട് കണ്ടെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (42 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (56 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends