Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഗള്‍ഫില്‍ വീണ്ടും പോര്! ഗള്‍ഫില്‍ വീണ്ടും പോര്! ഒരു ഭാഗത്ത് സൗദിയും കുവൈത്തും ;മറുഭാഗത്ത് ഇറാന്‍...വീണ്ടും ഗൾഫ് യുദ്ധം

11 JULY 2023 04:52 PM IST
മലയാളി വാര്‍ത്ത

ഇറാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചൈനയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലൂടെ സൗദി പരിഹരിച്ചതാണ് . മൂന്ന് വര്‍ഷം മുമ്പ് തര്‍ക്കങ്ങള്‍ക്ക് നടുവിലായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തര്‍ ഒരു ഭാഗത്തും സൗദി-ബഹ്‌റൈന്‍-യുഎഇ എന്നീ രാജ്യങ്ങള്‍ മറുഭാഗത്തുമായിട്ടായിരുന്നു അന്ന് പോര്. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഖത്തര്‍ ഇടപെടുന്നു, പ്രശ്‌നങ്ങളുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് സൗദി സഖ്യം ഉന്നയിച്ചിരുന്നത്. ആ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഏറെനാള്‍ കഴിയുംമുമ്പ് വീണ്ടും തര്‍ക്കം തുടങ്ങി. ഖത്തറിനെതിരെ ഉപരോധം ചുമത്തുമ്പോൾ സൗദി സഖ്യം ആരോപിച്ചിരുന്നത് ഖത്തറിന് ഇറാനുമായി ബന്ധമുണ്ടെന്നും അത് അവസാനിപ്പിക്കണം എന്നുമായിരുന്നു. പിന്നീടാണ് സൗദി ഇറാൻ സമാധാന ഉടമ്പടി ഉണ്ടായത് ..എന്നാലിപ്പോൾ വീണ്ടും ഗൾഫ് സംഘർഷത്തിലേക്ക് നീങ്ങുന്നു ..

 

 

 

പ്രകൃതി വാതക ശേഖരമുള്ള അൽദുറ പാടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഇറാന്റെ അവകാശവാദം കുവൈത്തും സൗദി അറേബ്യയും നിരസിച്ചതോടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. സൗദിക്കും കുവൈത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന അൽദുറയുടെയും പ്രകൃതി വിഭവങ്ങളുടെയും പൂർണ അവകാശം ഇരുരാജ്യങ്ങൾക്കും മാത്രമാണെന്നും അൽദുറ പാടത്ത് ഡ്രില്ലിങ് ആരംഭിക്കാനുള്ള ഇറാന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നും ഇരുരാജ്യങ്ങളും പറഞ്ഞു ..അറാഷ് എന്നാണ് ഈ പ്രദേശത്തെ ഇറാന്‍ വിളിക്കുന്നത്. അൽദുര്‍റാ എന്ന് കുവൈത്തും സൗദി അറേബ്യയും വിളിക്കുന്നു. പ്രകൃതി വിഭവ സമ്പന്നമാണ് ഈ ജലമേഖല. പ്രകൃതി വാതകത്തിന്റെ വന്‍ ശേഖരം ഇവിടെയുണ്ട്. ഇത് ഖനനം ചെയ്യാനുള്ള ആലോചനയിലാണ് കുവൈത്തും സൗദിയും.

 

 

 

 

 

നേരത്തെ ഈ പ്രദേശത്തെ ചൊല്ലി കുവൈത്തും സൗദിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 2001ല്‍ ഇരുരാജ്യങ്ങളും പ്രദേശത്തെ വിഭവങ്ങള്‍ തുല്യമായി പങ്കിടുന്ന കരാറിലെത്തി. കുവൈത്തിനും തങ്ങള്‍ക്കും മേഖലയില്‍ എല്ലാ അവകാശങ്ങളുമുണ്ട് എന്ന് സൗദി അറേബ്യ വ്യക്തമാക്കി.

എന്നാല്‍ ഇരുരാജ്യങ്ങളുടെയും നീക്കം ഇറാന്‍ അംഗീകരിക്കുന്നില്ല. മേഖല സൗദിക്കും കുവൈത്തിനും കിഴിലാണ് വരിക. ഇവിടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം രണ്ട് രാജ്യങ്ങള്‍ക്കുമാണ് എന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മേഖലയിലെ ഏതൊരു ഇടപെടലും നിയമവിരുദ്ധമാണെന്നും അനുവദിക്കില്ലെന്നും ഇറാനും വ്യക്തമാക്കിക്കഴിഞ്ഞു .ഇറാന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് 2022ൽ കുവൈത്തും സൗദിയും അൽദുറ ഫീൽഡ് വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതെന്നും റിപ്പോർട്ടുണ്ട്.

 

 

 

1970കളില്‍ തുടങ്ങിയതാണ് ഇറാനും കുവൈത്തും തമ്മിലുള്ള ജലാതിര്‍ത്തി തര്‍ക്കം. പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല. പുതിയ ചര്‍ച്ചയ്ക്ക് കുവൈത്ത് ഭരണകൂടം ഇറാനെ ക്ഷണിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

220 ബില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം ഈ മേഖലയിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഖനനം ചെയ്യാന്‍ തര്‍ക്കം കാരണം സാധ്യമായിട്ടില്ല. കുവൈത്തും സൗദിയും യോജിച്ച് ഖനനം നടത്താന്‍ കഴിഞ്ഞ വര്‍ഷം കരാറുണ്ടാക്കിയിരുന്നു. ഇറാന്റെ എതിര്‍പ്പ് അവഗണിച്ചാണ് കരാറുണ്ടാക്കിയത്. മേഖലയില്‍ തങ്ങള്‍ ഖനനം നടത്താന്‍ പോകുന്നുവെന്ന് ഇറാന്‍ കഴിഞ്ഞാഴ്ച അറിയിച്ചു. മധ്യസ്ഥ ചര്‍ച്ച നടന്നില്ലെങ്കില്‍ ബന്ധം വഷളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

ഇതേസമയം അൽദുറ ഓഫ്‌ഷോർ ഫീൽഡിൽ ഡ്രില്ലിങ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ചർച്ചകൾക്കു ചൂടുപിടിക്കാൻ കാരണം

കരുത്തുകൂട്ടാൻ നാവിക സേന; 26 റഫാലും മൂന്ന് സ്‌കോർപീൻ അന്തർവാഹിനിയും വാങ്ങാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ ഫ്രഞ്ച് സന്ദർശനത്തിൽ പ്രഖ്യാപനം നടത്തിയേക്കും; 90,000 കോടി രൂപയുടെ പ്രതിരോധ ഇടപാടെന്ന് സൂചന

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (43 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (57 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends