Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടുജോലിക്കാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡനം..ബഹ്‌റൈനിൽ കുടുങ്ങിയ മലയാളി യുവതിക്ക് മോചനം..സഹായിച്ചത് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്

15 JULY 2023 06:22 PM IST
മലയാളി വാര്‍ത്ത

ഏജൻസിയുടെ ചതിയിൽപെട്ട് ബഹ്‌റൈനിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക് ഒടുവിൽ മോചനം. ഡീൻ കുര്യാക്കോസ് എം.പിയുടെ അവസരോചിത ഇടപെടലാണ് അവർക്ക് തുണയായത്. ഇടുക്കി വാളറ ഇല്ലിത്തോട് സ്വദേശിനിയാണ് രക്ഷപ്പെട്ട് കഴിഞ്ഞ ദിവസം നാടണഞ്ഞത്.

ഇവരെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് യുവതിയെ ബഹ്‌റൈനിൽ വീട്ടുജോലിക്കായി ഷിഹാബ്, വിഘ്നേഷ് ബാബു എന്നിവർ ചേർന്ന് കൊണ്ടുവന്നത്. സ്വദേശിയുടെ വീട്ടിൽ ജോലിക്കായി വിട്ട യുവതിക്ക് ബി.പി കൂടുകയും ശരീരമാസകലം നീര് വെക്കുകയും ചെയ്തു. തുടർന്ന് അവടെ നിന്നും കടത്തിയ ഇവരെ വിഘ്നേഷും ഷിഹാബും ചേർന്ന് ഏജൻസിയുടെ മുറിയിൽ പൂട്ടിയിട്ടു.

ഭക്ഷണമോ, മരുന്നുകളോ നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട ഇവരെ നാട്ടിലേക്ക് തിരികെ അയക്കണമെങ്കിൽ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഈ വിവരങ്ങൾ അറിഞ്ഞ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വിഷയത്തിൽ ഇടപെടുകയും ഐ.വൈ.സി.സി ഭാരവാഹിയായ ബേസിൽ നെല്ലിമറ്റത്തെ ബന്ധപ്പെടുകയും അദ്ദേഹം വഴി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കോഡിനേറ്റർ സുധീർ തിരുനിലത്തും ഇന്ത്യൻ എംബസി പ്രതിനിനിധികളും ചേർന്ന് അവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.

 

ശേഷം അവരെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. ഈ വിഷയത്തിൽ ഇന്ത്യൻ എംബസി അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ച പിന്തുണ പ്രശംസനീയമാണെന്ന് അവർ പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ നോർക്കയുമായും, രജിസ്റ്റേർഡ് ഏജൻസികൾ വഴിയും രജിസ്റ്റർ ചെയ്ത് നിയമപരമായി വിസയെടുത്ത് പോകണമെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു. ഏജൻസികളുടെ ചതിയിൽപെടുന്ന ഇതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കുവാൻ ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (20 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (29 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (37 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (43 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends