Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

പ്രതികരിച്ചതിന്റെ വിജയം..ഹക്കിം റൂബയുടെ പോരാട്ടം ഫലം കണ്ടു; കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് മര്‍ദ്ദിച്ച കരിപ്പൂര്‍ കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിനെ സ്ഥലംമാറ്റി

20 DECEMBER 2015 08:44 AM IST
മലയാളി വാര്‍ത്ത.

അനീതികാണിച്ചപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല എന്ന് ഒരു ചെറുപ്പക്കാരന്‍ കാണിച്ച തന്റേടം പ്രവാസി സമൂഹത്തിനൊന്നാകെ അഭിമാനിക്കാനുള്ള വക നല്‍കി. ഇത് ഓരോ പ്രവാസിയുടെയും വിജയം. കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന പ്രവാസി യുവാവിന്റെ പോരാട്ടം ഒടുവില്‍ വിജയം കണ്ടു. ഈ ഉദ്യോസ്ഥന്‍ഡ നിരന്തരമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന കാര്യം പുറത്തുവന്നത് ഹക്കിം റൂബ എന്ന ഐ ടി എന്‍ജിനീയറുടെ ഇടപെടലിലൂടെയാണ്. കൈക്കൂലി വിഷയം നിയമസഭയില്‍ വരെ എത്തിയതോടെ ഒടുവില്‍ നടപടിയും കൈക്കൊണ്ടു. പ്രവാസികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു എന്ന പരാതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്റ് സ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിനു സ്ഥലം മാറ്റിയിരിക്കയാണ് ഇപ്പോള്‍. കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് ഇദ്ദേഹത്തിന് നിര്‍ദ്ദേശം ലഭിച്ചത്. പുതിയ പോസ്റ്റിങ് ഇതിനു ശേഷമായിരിക്കും.
ഇതിനിടെ കൈക്കൂലി കേസില്‍ പ്രതികരിച്ചതിന്റെ പേരില്‍ ഹക്കിം റൂബയ്‌ക്കെതിരെ കള്ളക്കേസ് ചുമത്താനും മടക്കയാത്ര തടയാനും ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ വിഷയം കെ എം ഷാജി എംഎല്‍എ നിയമസഭയില്‍ ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ സി ജോസഫും വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി ഒരേ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തു വരുന്ന തൃശൂര്‍ മണലൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് തണ്ടിക്കല്‍ കൊടങ്കണ്ടത്ത്് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രധാനികളുടെയും ഇഷ്ടക്കാരനായ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. ഈ ബന്ധം ഉപയോഗിച്ചാണ് ഇയാള്‍ പ്രവാസികളെ ദ്രോഹിച്ചിരുന്നത്. എന്നാല്‍ റൂബയുടെ ശക്തമായ നിലപാടിനെ പ്രവാസികള്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിച്ചത്.
കോഴിക്കോട് ഓഫീസില്‍ തന്നെയായിരിക്കും നിയമനമെന്നറിയുന്നു. വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂരില്‍ നിന്ന് സ്ഥലം മാറ്റിയെന്ന സന്ദേശം ഇയാള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മൂന്നിനു ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഹക്കീം റുബയെ കൈകൂലി നല്‍കാത്തതിന്റെ പേരില്‍ ഫ്രാന്‍സിസ് മര്‍ദ്ദിക്കുകയും ഏഴ് മണിക്കൂറിലധികം എയര്‍പോട്ടല്‍ ഭക്ഷണം നല്‍കാതെ പിടിച്ചു വെക്കകയും ചെയ്തതായി ഹക്കിം റുബ കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിന്നു. ദുബൈയില്‍ ഐ ടി എഞ്ചിനീയറാണ് ഹക്കിം\' കരിപ്പൂര്‍ കസ്റ്റംസില്‍ പ്രവാസികളെ പീഡിപ്പിക്കുയും കൈകൂലി നല്‍കാതെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലും പ്രതിഷേധിച്ച് ഇതിനകം നിരവധി സംഘടനകള്‍ എയര്‍പ്പോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയിട്ടുണ്ട്.
ഹക്കീം പൊലീസില്‍ പരാതി നല്‍കിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇതിനു പിന്നാലെ ഫ്രാന്‍സിസും പരാതിയുമായി രംഗത്തു വന്നത്. ഹക്കീമിന് പിന്തുണയുമായി വിവിധ പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ സ്ഥലത്തെ സിസിടിവി കാമറകള്‍ മാസങ്ങളായി പ്രവര്‍ത്തന രഹിതമാണെന്നും ആരോപണമുണ്ട്. ഹക്കീമിന്റെയും കസ്റ്റംസിന്റെയും പരാതിയെ തുടര്‍ന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ യാത്രക്കാരനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് ഉദ്യോഗസ്ഥന്‍ വിളിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം പോലും നല്‍കാതെ എട്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതിനെതിരെ ദേശീയസംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും ഹക്കീം പരാതി നല്‍കിയിട്ടുണ്ട്.
മാത്രമല്ല , കൈക്കൂലി വിസമ്മതിച്ചതിന് മുഖത്ത് അടിക്കുകയും എട്ടു മണിക്കൂര്‍ തടഞ്ഞു വെക്കുകയും ചെയ്തതിനെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ ഹക്കീമിനെ സ്വര്‍ണ്ണക്കടത്ത് മാഫിയ ആക്കാനും ശ്രമിക്കുകയാണ്. അപ്പോള്‍ പിന്നെ കൈക്കൂലിക്ക് എതിരെ വരുന്നവര്‍ എങ്ങനെ പ്രതികരിക്കും. എന്നാല്‍ യഥാര്‍ത്ഥ കടത്തുകാര്‍ക്ക് യഥേഷ്ടം വിമാനത്താവളം ഉപയോഗിക്കുകയും ചെയ്യാം. ഇത് വ്യാപക പ്രതിഷേധത്തിന് ഇടവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ചത്. ഇതൊരു തുടക്കമാകട്ടെ. ഇനി പ്രവാസിയെ അന്യായമായി ചൂഷണം ചെയ്യാന്‍ ഏത് ഉദ്യോഗസ്ഥനും ഒന്ന് മടിക്കും. കാരണം പ്രവാസി സമൂഹം ഒന്നാകെ ഈ പ്രശ്‌നത്തിന് പിന്നില്‍ അണിനിരക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറായത്. ഹക്കിം റൂബയുടെ പ്രതികരണത്തിന് നന്ദി. കാരണം പ്രതികരണശേഷി നഷ്ടപ്പെടുന്നവരുടെ മുതുകത്ത് ആരും കുതിരകയറും. എന്നാല്‍ സംഘടിതരെന്നു കണ്ടാല്‍ ആരും പിന്‍വാങ്ങും. സ്വന്തം നാടും വീടും വിട്ട് അന്യ ദേശത്ത് ചോര നീരാക്കുന്നവരെ സഹായിക്കാന്‍ സംവിധാനങ്ങള്‍ ഇനിയും വേണം. മറ്റൊരു പ്രവാസിയുടെ മുഖത്തു നിന്നും ചോരപൊടിക്കാന്‍ ഒരു ഉദ്യോഗസ്ഥനും തയ്യാറാകരുത്. ഓരോ മലയാളിക്കും വേണ്ടി കൂടിയാണ് പ്രവാസി കഷ്ടപ്പെടുന്നത്.നേരിട്ടും അല്ലാതെയും ഗള്‍ഫ് പണം തന്നെയാണ് കേരളത്തെ ഇന്നും താങ്ങി നിര്‍ത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (5 minutes ago)

വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും  (15 minutes ago)

ട്രൂത്ത് സോഷ്യല്‍ വഴി... ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ്; ഇന്ത്യയ്ക്കുള്ള കത്തും കൈമാറിയേക്കും. ടെക്‌സസില്‍ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ്  (48 minutes ago)

ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി മുന്‍ നിരയില്‍ വൈഭവ് സൂര്യവംശി മാത്രമാണ് തിളങ്ങിയത  (1 hour ago)

തടിയുപകരണങ്ങളും തടിയുമടക്കം കത്തിയമര്‍ന്ന നിലയിലാണ്  (1 hour ago)

മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി....സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയം... സമരം തുടങ്ങി  (1 hour ago)

18 കിലോമീറ്ററോളം ഉയരത്തില്‍ ചാരം പടര്‍ന്നു....  (2 hours ago)

ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം തിരികെ പോവുകയായിരുന്ന ഇവരുടെ കാറില്‍ ട്രക്ക്...  (2 hours ago)

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (2 hours ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (3 hours ago)

കനത്ത മഴയ്ക്ക് സാധ്യത  (3 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (3 hours ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (3 hours ago)

Malayali Vartha Recommends