Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

സൗദിയിൽ വധ ശിക്ഷ, രണ്ടുപേരുടെ തലവെട്ടി..സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്

20 JULY 2023 06:52 PM IST
മലയാളി വാര്‍ത്ത


പോലീസുകാരനും സുരക്ഷാവാഹനത്തിനും നേരെ വെടിയുതിര്‍ത്ത കേസിലെ രണ്ട് സൗദി പൗരന്മാര്‍ക്ക് സൗദി അറേബ്യ വധശിക്ഷ നല്‍കി. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.

സൗദി പൗരന്‍മാരായ അലി ബിന്‍ സാലിഹ് ബിന്‍ അഹമ്മദ് അല്‍ ജുമാ, മുസ്‌ലീം ബിന്‍ ഹുസൈന്‍ ബിന്‍ ഹസന്‍ അല്‍ അബു ഷഹീന്‍ എന്നിവര്‍ക്കാണ് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കിയത്.

വെടിവെപ്പില്‍ പോലിസുകാരന് പരിക്കേറ്റിരുന്നു. നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം നടത്തിയ ചില ഭീകരരെ ഇരുവരും സംരക്ഷിക്കുകയും ചികിത്സ നല്‍കുകയും ചെയ്തതായും ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങളുടെ പട്ടികയില്‍ പറയുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വിചാരണ നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി സ്പെഷ്യല്‍കോര്‍ട്ട് വിധി പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ക്ക് വധശിക്ഷ നല്‍കിയത്.

ഇത്തരം തെറ്റുകൾ ചെയ്യുന്നവർക്ക് മുൻകരുതൽ എന്ന നിലയിലാണ് ഇവർക്ക് വധ ശിക്ഷ നൽകിയത് എന്നാണു ആഭ്യന്തര മന്ത്രാലയം പറയുന്നത് . സൗദി അറേബ്യയിലെ ഔദ്യോഗിക മതം ഇസ്ലാമാണ്, നീതിന്യായ വ്യവസ്ഥ ശരീഅ നിയമത്തിന്റെ കഠിനമായ രൂപപ്രകാരമുള്ളതാണ്. അതുകൊണ്ടു തന്നെ കുറ്റകൃത്യങ്ങൾക്കും ക്രിമിനൽ പ്രവൃത്തികൾക്കും സൗദി അറേബ്യ ഒരിക്കലും ദയാവായ്പ് കാണിക്കാറില്ല

പലതരം കുറ്റങ്ങൾക്ക് വധശിക്ഷനൽകപ്പെടാം. ബലാത്സംഗം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്നിനടിമപ്പെടൽ, സത്യ നിഷേധിയാവൽ, വിവാഹേതര ലൈംഗിക ബന്ധം മന്ത്രവാദം, എന്നിവയൊക്കെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്

അതെ സമയം കഠിനമായ ശിക്ഷ ഉറപ്പായത് കൊണ്ട് രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങൾ പൊതുവെ കുറവാണെന്നു പറയാം ..രാജ്യത്ത് ജീവിക്കുന്നവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നതിനാൽ കുറ്റകൃത്യങ്ങളോട് ഒരിക്കലും പൊറുക്കാറില്ല എന്നാണു സൗദി ഭരണാധികാരികൾ അടിവരയിട്ടു പറയുന്നത്..

അനീതികൾക്കെതിരായ എല്ലാ ക്രിയാത്മക നടപടികളിലും നമുക്ക് ഇവിടുത്തെ നിയമ വ്യവസ്ഥയെ പിന്തുണക്കാം. അക്രമങ്ങൾക്കും അനീതികൾക്കും തെറ്റുകളിലേക്കും പോകാതെ നിയമ ലംഘകർ ആകാതെ ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്..നമ്മുടെ നാട്ടിലും ഇതുപോലെയുള്ള വിധി ഉണ്ടാകുമെങ്കിൽ ഭീകരപ്രവർത്തനങ്ങളുടെ വേരറുക്കാൻ നമുക്ക് കഴിഞ്ഞേനെ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (13 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (27 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (38 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends