കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ പ്രയാസം: കരിപ്പൂർ വിമാനത്തിൽ നിന്ന് മസ്കത്തിലേയ്ക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി:- വിമാനം പുറപ്പെടുന്നത് ആറ് മണിക്കൂർ വൈകി

കരിപ്പൂർ വിമാനത്തിൽ നിന്ന് മസ്കത്തിലേയ്ക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വെതർ റഡാർ സംവിധാനം തകരാറിലായതിനെ തുടർന്നാണ് തിരിച്ചിറക്കിയത്. യന്ത്ര തകരാർ അല്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒമാൻ എയർ വെയ്‌സ് വിമാനം രാവിലെ ഒമ്പത് രണ്ടിന് ആണ് പുറപ്പെട്ടത്. തുടർന്ന് വിമാനം കരിപ്പൂർ വിമാനത്തിന് ചുറ്റും കറക്കി. ഇന്ധനം കത്തിച്ച് കളയാനായിരുന്നു ഒരുമണിക്കൂറിൽ അധികമായി വിമാനം കറക്കിയത്.
കരിപ്പൂർ, തേനിപ്പാലം പ്രദേശങ്ങൾക്ക് മുകളിലൂടെയാണ് വിമാനം കറങ്ങിയത്. സുരക്ഷിതമായി ലാന്റ് ചെയ്യാനായിരുന്നു ഇത് ചെയ്തത്.162 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ സുരക്ഷിതരാണ്.
ഇത് നേരിട്ട് വിമാനത്തെ ബാധിക്കുന്ന തകരാർ അല്ല. മുന്നോട്ടുള്ള യാത്രയിൽ മഴയെ കുറിച്ച് വിവരങ്ങൾ കിട്ടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വെതർ റഡാർ സംവിധാനം പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്.
ഇതിനു തകരാർ സംഭവിച്ചതുകൊണ്ടാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് തിരിച്ചിറക്കിയത്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ 6 മണിക്കൂറിനു ശേഷമേ വിമാനം പുറപ്പെടൂ എന്നാണ് വിവരം.
https://www.facebook.com/Malayalivartha























