Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

20 മിനിറ്റായപ്പോൾ തന്നെ യാത്രക്കാർക്ക് പൈലറ്റിന്റെ ആ നിർദ്ദേശമെത്തി: രണ്ടര മണിക്കൂർ നീണ്ട ആശങ്ക

26 JULY 2023 02:26 PM IST
മലയാളി വാര്‍ത്ത

കരിപ്പൂർ വിമാനത്തിൽ നിന്ന് മസ്കത്തിലേയ്ക്ക് പുറപ്പെട്ട വിമാനം കഴിഞ്ഞ ദിവസം അടിയന്തിരമായി നിലത്ത് ഇറക്കിരുന്നു. ഒമാൻ എയർവേയ്സിന്റെ മസ്കത്ത് വിമാനം പുറപ്പെട്ട് 20 മിനിറ്റായപ്പോൾ തന്നെ യാത്രക്കാർക്ക് പൈലറ്റിന്റെ ആ നിർദേശമെത്തി. ‘ദൗർഭാഗ്യവശാൽ വിമാനത്തിലെ വെതർ റഡാർ തകരാറിലായതു കാരണം അൽപസമയത്തിനകം തിരിച്ചിറക്കേണ്ടി വന്നിരിക്കുകയാണ്. എന്നാൽ യാത്ര തുടരാനുള്ള സംവിധാനവും ഒരുക്കും’. പക്ഷേ, ഏറെ നേരമായിട്ടും ആകാശത്ത് വട്ടമിട്ടു പറക്കുകയല്ലാതെ നിലത്തിറങ്ങുന്നതു കാണാതായപ്പോൾ ശരിക്കും ഭീതിയിലായെന്ന് വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സിമാബ് മഹബൂബ് കാസിം പ്രതികരിച്ചു.

ഭാര്യ ജുഹൈമയ്ക്കും 2 മക്കൾക്കുമൊപ്പമായിരുന്നു യാത്ര. സമീപത്തിരുന്ന ഒമാൻ സ്വദേശി കാബിൻ ക്രൂവിനടുത്ത് ചെന്നു കാര്യമന്വേഷിച്ചപ്പോൾ നിലത്തിറക്കും മുൻപ് വിമാനത്തിലെ ഇന്ധനം കുറയ്ക്കേണ്ടതുണ്ടെന്നും അതിനായാണ് വട്ടം ചുറ്റുന്നതെന്നും മറുപടി ലഭിച്ചു. വിമാനം 14,000 അടിയിൽനിന്ന് ഘട്ടംഘട്ടമായി താഴ്ത്തുകയാണെന്നുള്ള സന്ദേശങ്ങളും പിന്നാലെ വന്നു.

വീണ്ടും യാത്ര പുറപ്പെടാൻ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. നിലത്തിറക്കിയപ്പോഴേക്കും വിമാനത്താവളത്തിൽനിന്നുള്ള ജീവനക്കാരുമെത്തി. യാത്ര സംബന്ധിച്ച ആകുലതകൾ കാരണം ചില യാത്രക്കാർ ക്ഷുഭിതരായെങ്കിലും ക്രൂ എല്ലാവരെയും ആശ്വസിപ്പിച്ചു. 15 മിനിറ്റിനകം എല്ലാവരെയും പുറത്തിറക്കി.

തിരിച്ചുള്ള യാത്രയെക്കുറിച്ച് അറിയിക്കാമെന്നും അതുവരെ ഹോട്ടലിൽ താമസിക്കാമെന്നും ആവശ്യമുള്ളവർക്ക് വീട്ടിൽ പോകാമെന്നും അധികൃതർ അറിയിച്ചു. ടാക്സിയും ഏർപ്പാടാക്കിയിരുന്നു. അങ്ങനെ യാത്ര പുറപ്പെട്ട് മണിക്കൂറുകൾക്കകം വീണ്ടും വീട്ടിലെത്തിയെന്ന് സിമാബ്.3 മണിയോടെയാണ് രാത്രിയിൽ തിരിച്ചുപോകാനുള്ള വിമാനത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയത്. 6 മണിക്ക് വിമാനത്താവളത്തിലെത്താനായിരുന്നു നിർദേശം. ഒമാനിൽ കുടുംബ ബിസിനസുള്ള സിമാബ് 35 വർഷമായി അവിടെയാണു താമസം.

ഇക്കാലത്തിനിടെ ഒട്ടേറെ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സാങ്കേതികത്തകരാറും തിരിച്ചിറക്കലും ആദ്യ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. യന്ത്ര തകരാർ അല്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കിരുന്നു. ഒമാൻ എയർ വെയ്‌സ് വിമാനം രാവിലെ ഒമ്പത് രണ്ടിന് ആണ് പുറപ്പെട്ടത്. തുടർന്ന് വിമാനം കരിപ്പൂർ വിമാനത്തിന് ചുറ്റും കറക്കി. ഇന്ധനം കത്തിച്ച് കളയാനായിരുന്നു ഒരുമണിക്കൂറിൽ അധികമായി വിമാനം കറക്കിയത്.

കരിപ്പൂർ, തേനിപ്പാലം പ്രദേശങ്ങൾക്ക് മുകളിലൂടെയാണ് വിമാനം കറങ്ങിയത്. സുരക്ഷിതമായി ലാന്റ് ചെയ്യാനായിരുന്നു ഇത് ചെയ്തത്.162 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ സുരക്ഷിതരായിരുന്നു.

ഇത് നേരിട്ട് വിമാനത്തെ ബാധിക്കുന്ന തകരാർ അല്ല. മുന്നോട്ടുള്ള യാത്രയിൽ മഴയെ കുറിച്ച് വിവരങ്ങൾ കിട്ടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വെതർ റഡാർ സംവിധാനം പ്രവർത്തനക്ഷമമാക്കേണ്ടതുണ്ടായിരുന്നു. ഇതിനു തകരാർ സംഭവിച്ചതുകൊണ്ടാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് തിരിച്ചിറക്കിയത്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ 6 മണിക്കൂറിനു ശേഷമാണ് വിമാനം പുറപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (10 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (24 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (35 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends