Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ലോകം ഓരോ നിമിഷവും ഭയപ്പെടേണ്ടിവരുമോ ഇസ്രായേലിനെ?. ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഏകാധിപതിയാകാന്‍ നീക്കം നടത്തുന്നതായി ലോകം ആശങ്കപ്പെടുന്നു....അണുവായുധം ഉള്‍പ്പെടെ വന്‍ ആയുധശേഖരം കൈവശമുള്ള യുദ്ധക്കൊതിയനായ, ഭരണാധികാരി ഏകാധിപതിയായി മാറുന്ന സാഹചര്യത്തില്‍ ഏതു നിമിഷവും എന്തും സംഭവിക്കാം....

26 JULY 2023 07:35 PM IST
മലയാളി വാര്‍ത്ത

ലോകം ഓരോ നിമിഷവും  ഭയപ്പെടേണ്ടിവരുമോ ഇസ്രായേലിനെ?. ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  ഏകാധിപതിയാകാന്‍ നീക്കം നടത്തുന്നതായി ലോകം ആശങ്കപ്പെടുന്നു.അണുവായുധം ഉള്‍പ്പെടെ വന്‍ ആയുധശേഖരം  കൈവശമുള്ള യുദ്ധക്കൊതിയനായ ഭരണാധികാരി ഏകാധിപതിയായി മാറുന്ന സാഹചര്യത്തില്‍  ഏതു നിമിഷവും  എന്തും സംഭവിക്കാം.ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് ഇസ്രായേലിലെ ജ്യൂഡിഷ്യറിക്കും നീതിന്യായ വ്യവസ്ഥയ്ക്കും പുതിയ നിമയത്തിലൂടെ  കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. പാര്‍ലമെന്റിന്റെ തീരുമാനങ്ങള്‍ ജനവിരുദ്ധമോ, ജനാധിപത്യ വിരുദ്ധമോ ആണെങ്കില്‍ റദ്ദാക്കാന്‍ സുപ്രീം കോടതിക്കുള്ള അധികാരം എടുത്തുകളയുന്ന ബില്ലാണ് ഇസ്രായേല്‍ പാര്‍ലമെന്റ് ഇതോടകം പാസാക്കിയിരിക്കുന്നത്.  

 

ജനാധിപത്യത്തെ കാശാപ്പു ചെയ്യാനുള്ള നീക്കത്തിനെതിരെ ഇസ്രായേലിലുടനീളം നെതന്യാഹുവിനെതിരെ ശക്തമായ  പ്രക്ഷോഭം അലയടിക്കുകയാണ്. പ്രതിപക്ഷ വികാരം പൂര്‍ണമായി അവഗണിച്ചുകൊണ്ട് ജ്യുഡിഷ്യറിയെ ദുര്‍ബലമാക്കിയതോടെ ലോകം അങ്ങേയറ്റം ആശയങ്കയിലേക്കും ഭീതിയിലേക്കും  കടക്കുകയാണ്. പശ്ചിമേഷ്യയില്‍ ഇനി വരാനിരിക്കുന്നത് പോരാട്ടത്തിന്റെയും കൂട്ടക്കൊലയുടെയും ദിനങ്ങളോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.രാജ്യത്തിന്റെ സര്‍വ അധികാരവും  നെതന്യാഹു ഏറ്റെടുക്കുമെന്ന ആശങ്കയില്‍ ജനം തെരുവുകളില്‍  നിറഞ്ഞിരിക്കുകയാണ്.  തലസ്ഥാനമായ ജറുസലേമിന് പുറമേ പ്രധാന നഗരങ്ങളായ മുന്‍ തലസ്ഥാനമായ   ടെല്‍ അവീവും, ഹൈഫ, ബീര്‍ഷേബ പോലുള്ള നഗരങ്ങളും മൂന്നു ദിവസമായി  സ്തംഭിച്ചിരിക്കുന്നു. അവിടങ്ങളില്‍ പ്രതിഷേധന സമ്മേളനങ്ങളും റാലികളും പതിവായി നടന്നുവരികയുമാണ്.

 

സര്‍ക്കാരിനെയും മന്ത്രിമാരെയും വിമര്‍ശിക്കുകയും, അവരുടെ തീരുമാനങ്ങള്‍ റദ്ദാക്കുകയും ചെയ്യുന്നത് ഇസ്രയേലില്‍ പതിവായിരുന്നു. ഇതിനുള്ള  സുപ്രീം കോടതിയുടെ അധികാരമാണ് നെതന്യാഹുവിന്റെ പുതിയ നിയമത്തിലൂടെ ഇല്ലാതായിരിക്കുന്നത്. നിലവില്‍ നെതന്യാഹുവിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് കോടതിയില്‍ നിലവിലുള്ളത്. പരമോന്നത കോടതിയുടെ അധികാരങ്ങള്‍ റദ്ദാക്കപ്പെടുന്നതോടെ  വ്യാപകമായ അഴിമതി സര്‍ക്കാരില്‍ ഉണ്ടാവാന്‍ വഴിയൊരുക്കുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.സുപ്രീം കോടതി ജഡ്ജിമാര്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണെന്നും തങ്ങളുടെ നയപരിപാടികള്‍ നടപ്പാക്കുന്നതിന് ജഡ്ജിമാര്‍ പലപ്പോഴും തടസം നില്‍ക്കുകയാണെന്നും നെതന്യാഹുവും കൂട്ടരും കരുതുന്നു. ആരെ വേണമെങ്കിലും നിയമിക്കാനോ, പുറത്താക്കാനോ സര്‍ക്കാരിനും, മന്ത്രിമാര്‍ക്കും സാധിക്കുമെന്ന സാഹചര്യവും നിലവില്‍ വരികയാണ്.  പേസ്മേക്കര്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന നെതന്യാഹു പുറത്തിറങ്ങിയ ഉടനെയാണ്  പാര്‍ലമെന്റില്‍ നേരിട്ടെത്തി വോട്ടെടുപ്പില്‍ പങ്കാളിയായതും പരമോന്നത കോടതിയെ നിര്‍വീര്യമാക്കിയതും.

 

ആശുപത്രി വിട്ടുപോരാന്‍ സാധിക്കുന്ന സ്ഥിതിവിശേഷമല്ലായിരുന്നിട്ടുപോലും നെതന്യാഹു നേരിട്ടെത്തി വോട്ടുചെയ്ത് നിയമം പാസാക്കുകയായിരുന്നു. സുപ്രീം കോടതിയിലെ ജ്ഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനും, കോടതി വിധികള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷ വോട്ട് ഉപയോഗിച്ച് അസാധുവാക്കാനുമുള്ള നിയമനിര്‍മാണത്തിനാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും, തീവ്രവലതുപക്ഷ കൂട്ടുകക്ഷികളും ചേര്‍ന്ന സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇതേ  ബില്‍ അവതരിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് പരാജയപ്പെട്ടതോടെ ഈ ബില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ എതിര്‍പ്പ് വകവയ്ക്കാതെ തിരിച്ചു  കൊണ്ടുവരികയായിരുന്നു. നെതന്യാഹു നടത്തയത് ്  ഫാസിസ്റ്റ് തീരുമാനം എന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍  വിശേഷിപ്പിക്കുന്നത്.

അതേ സമയം നെത്യാഹുവിനെതിരെയും അദ്ദേഹത്തിന് ഒപ്പമുള്ള പ്രമുഖര്‍ക്കെതിരെയെും  നിലവിലുള്ള നിരവധിയായ  അഴിമതിക്കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്.  ഇത് മറികടക്കാനാണ് പുതിയ നിയമം എന്ന ആരോപണവുമുണ്ട്. കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും ഇസ്രായേലില്‍  പ്രധാനമന്ത്രിയായ നെതന്യാഹു, തന്റെ ആഭ്യന്തരമന്ത്രിയായി നിയമിച്ചത് സഖ്യകക്ഷിയായ ഷാസ് പാര്‍ട്ടിയുടെ തലവന്‍ ആര്‍യെ ഡെറിയെയായിരുന്നു. ഡെറി മുന്‍പ്  അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആളായതിനാല്‍ നിയമനം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മന്ത്രിയാകാന്‍ ഡെറി യോഗ്യനല്ലെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു. നെതന്യാഹുവിന്റെ പാര്‍ട്ടിയിലുള്ള പലരും ഇത്തരത്തില്‍ അഴിമതി ആരോപണം നേരിടുന്നുണ്ട്.

 

സുപ്രീം കോടതിയുടെ അധികാരം കുറയ്ക്കുന്ന നിരവധി ബില്ലുകള്‍ അണിയറയിലുള്ള സാഹചര്യത്തില്‍  ഇവ പാസാക്കുന്നതോടെ ഇസ്രായേല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നാണ് പ്രതിപക്ഷ ആരോപണവും ലോകത്തിന്റെ കടുത്ത ആശങ്കയും. കഴിഞ്ഞ രണ്ടു മാസമായി പലസ്തീനെതിരെ കടുത്ത പോരാട്ടം നടത്തിവരിതയാണ് നെതന്യാഹു.
ഇസ്രയേലിന്റെ ചരിത്രത്തില്‍ അടുത്തകാലത്തൊന്നും സര്‍ക്കാരിനെതിരെ ഇത്ര വലിയൊരു പ്രക്ഷോഭം ഉണ്ടായിട്ടില്ല. ദേശീയ പതാകയുമായാണ് ജനങ്ങളൊന്നാകെ നെതന്യാഹുവിനെതിരെ ം തെരുവുകളില്‍ നിറഞ്ഞിരിക്കുന്നത്. ജനാധിപത്യത്തെ അരുംകൊല ചെയ്യുന്ന നിയമനീക്കത്തിന് ശ്രമിക്കുന്നതറിഞ്ഞ്   പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികള്‍ക്കു മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.

 


ഈ ജനവികാരം പൂര്‍ണമായി അവഗണിച്ചുകൊണ്ടാണ് ഏകാധിപത്യത്തിലേക്കുള്ള  നിയമം പാസാക്കാന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി  തീരുമാനിച്ചത്.അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നെതന്യാഹുവിന്റെ ഏകാധിപത്യ നീക്കത്തെ കര്‍ശനമായി വിമര്‍ശിച്ചിരിക്കുകയാണ്.  ഇസ്രയേലിന്റെ തെരുവുകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്നു വ്യക്തമാണ്.ഇതേ സമയം തന്നെ   വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം പ്രദേശങ്ങള്‍ ഇസ്രായേലിന്റെ  അധീനതയിലാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയും കഴിഞ്ഞ മാസം അതിര്‍ത്തി പങ്കിടുന്ന ശത്രുരാജ്യങ്ങള്‍ക്കെതിരെ കടുത്ത പോരാട്ടം തുടങ്ങുകയും ചെയ്തിരുന്നു.അധിനിവേശ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ മാസം നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ എട്ട് പലസ്തീനികള്‍  കൊല്ലപ്പെട്ടിരുന്നു.  വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ജെനിന്‍ അഭയാര്‍ഥിക്യാമ്പില്‍ കടുത്ത വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. ഇക്കൊല്ലം ജനുവരിക്കുശേഷം മാത്രം ഇരുന്നൂറിലധികം പലസ്തീനികള്‍ ഇസ്രയേലിന്റെ  അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (9 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (23 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (34 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (59 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends