Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൃശ്യങ്ങള്‍ പുറത്ത്... തൊഴില്‍ തട്ടിപ്പിനിരയായി സൗദി അറേബ്യയില്‍ അകപ്പെട്ട മലയാളി 3 യുവാക്കള്‍ക്ക് ക്രൂരമര്‍ദനം

22 DECEMBER 2015 12:33 PM IST
മലയാളി വാര്‍ത്ത.

തൊഴില്‍ തട്ടിപ്പിനിരയായി സൗദി അറേബ്യയില്‍ അകപ്പെട്ട മലയാളി യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. ഹരിപ്പാട് സ്വദേശികളായ മൂന്നുപേരെ തൊഴിലുടമയായ അറബിയും സ്‌പോണ്‍സര്‍മാരും ചേര്‍ന്ന് ശാരീരികമായി അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. നാട്ടില്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി.
ഉയര്‍ന്ന ശമ്പളത്തില്‍ സൗദിയിലെ കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ മെക്കാനിക്കല്‍ തസ്തികകളില്‍ ജോലി എന്നായിരുന്നു മോഹന വാഗ്ദാനം. പാസ്‌പോര്‍ട്ടും വിസയുമെല്ലാം ശരിയാക്കാന്‍ സ്‌പോണ്‍സറും ട്രാവല്‍ ഏജന്‍സിയും മുന്നിട്ടിറങ്ങി.
ഒന്നരമാസം മുമ്പ് ഹരിപ്പാട് ഏവൂര്‍മുട്ടം സ്വദേശി ബൈജുവിനെയാണ് ആദ്യം കൊണ്ടുപോയത്. ഡിസംബര്‍ ആദ്യവാരത്തില്‍ വിമല്‍കുമാര്‍ അഭിലാഷ് എന്നിവരെയും സൗദിയിലെത്തിച്ചു. നിര്‍മ്മാണ കമ്പനിയില്‍ മികച്ച ജോലി പ്രതീക്ഷിച്ച്് വിമാനമിറങ്ങിയവരെ കാത്തിരുന്നത് ഇഷ്ടികചൂളയിലെ ചുമടെടുപ്പ്. ഒപ്പം അറബിയുടെ ക്രൂര പീഡനവും.
പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ കൈവശപ്പെടുത്തി. വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ കൊന്നുകളയുമെന്നായി ഭീഷണി.തുടര്‍ന്ന് അറബിയുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന യുവാക്കള്‍ ദൃശ്യങ്ങള്‍ നാട്ടിലേയ്ക്കയച്ചു. ഒളിവില്‍ കഴിയുകയാണെന്നും ഏത് നിമിഷവും അറബിയുടെയോ സ്‌പോണ്‍സര്‍മാരുടെയോ കൈയ്യിലകപ്പെട്ടേക്കാമെന്ന വിവരമാണ് വീട്ടുകാരുമായി ഇവര്‍ പങ്കുവച്ചത്.
ആളൊന്നിന് ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം രൂപവീതം നല്‍കിയാല്‍ നാട്ടിലേയ്ക്ക് മടക്കി അയക്കാമെന്നാണ് മലയാളികള്‍കൂടി ഉള്‍പ്പെട്ട വീസ തട്ടിപ്പ് സംഘത്തിന്റെ നിലപാട്. ഒപ്പം ട്രാവല്‍ ഏജന്‍സിക്കെതിരെ യുവാക്കളുടെ മാതാപിതാക്കള്‍ കായംകുളം പൊലീസിന് നല്‍കിയ പരാതിയും പിന്‍വലിക്കണം. യമന്‍ അതിര്‍ത്തിയിലെ അബാഹയില്‍ കൊടും പട്ടിണിയില്‍ മരണഭയത്തോടെ കഴിയുകയാണ് ഹരിപ്പാടുകരായ മൂന്ന് യുവാക്കള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (37 minutes ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (1 hour ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (2 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (2 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (2 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (3 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

Malayali Vartha Recommends