Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വിമാനത്തിലെ ആ തകരാർ പരിഹരിച്ചത് സെല്ലോ ടേപ്പ് ഒട്ടിച്ച്, ഗുരുതര വീഴ്ച്ച യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത് വിമാനത്തിന് പുറത്തിറങ്ങിയ പിന്നാലെ, വിമാനക്കമ്പനിയുടെ വിശദീകരണമിങ്ങനെ...

10 AUGUST 2023 06:23 PM IST
മലയാളി വാര്‍ത്ത

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി അപകടമുണ്ടാകുന്ന തരത്തിൽ ഒരു സാഹചര്യവും ഇല്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഏതൊരു വിമാനവും യാത്രയ്ക്കായി പുറപ്പെടുന്നത്. യാദൃശ്ചികവശാൽ അങ്ങനെ സംഭവിച്ചാൽ തന്നെ അടിയന്തര ലാൻഡിങ് നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാറുണ്ട്. എന്നാൽ ഇപ്പോൾ എയര്‍ലൈന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച്ച വിവാദമായിരിക്കുകയാണ്.

യാത്രാ വിമാനത്തിന്റെ തകരാർ താൽകാലികമായി ടേപ്പ് ഒട്ടിച്ച് പരിഹരിച്ച് യാത്രനടത്തിയിരിക്കുകയാണ് ഒരു വിമാനക്കമ്പനി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇങ്ങനെ ഒട്ടിച്ചുവെച്ചത് കണ്ടിരുന്നെങ്കില്‍ 99 ശതമാനം പേരും ആ വിമാനത്തില്‍ കയറില്ലായിരുന്നെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. വിമാനത്തിന്റെ സുരക്ഷയെ കുറിച്ചും ആശങ്കകളുയര്‍ന്നു.

ഇറ്റലിൽ ഓഗസ്റ്റ് മൂന്ന് വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. രാവിലെ 7.20ന് കഗ്ലിയറി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 8.14ന് ഫ്യുമിച്ചീനോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ AZ1588 ഐടിഎ എയര്‍വേയ്‌സ് വിമാനത്തിന്റെ മുന്‍ഭാഗമാണ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയില്‍ കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ സര്‍ദിനിയ റീജിയന്‍ മുന്‍ പ്രസിഡന്റ് മൗറോ പിലിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം വൈറലായത്. ഈ വിമാനത്തില്‍ റോമിലേക്ക് വന്നതാണ് സര്‍ദിനിയ റീജിയന്‍ മുന്‍ പ്രസിഡന്റ് മൗറോ പിലി. ഫ്യുമിചിനോ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് ഇത്തരമൊരു ഗുരുതര വീഴ്ച്ച യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു.

എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതികരണവുമായി വിമാനക്കമ്പനിയും രംഗത്തുവന്നു. അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് എപ്പോഴും യാത്ര നടത്തുന്നത്. യാത്രക്കാരോടും ജീവനക്കാരോടമുള്ള ബഹുമാനം നിലനിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിഷയത്തിൽ ഐടിഎ എയര്‍വേയ്‌സ് പ്രതികരിച്ചത്. വിമാനത്തിന്റെ ഒരു പാനലില്‍ കേടുപാട് കണ്ടെത്തിയ സ്ഥലത്ത് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ അറ്റകുറ്റപ്പണികള്‍ അനിവാര്യമായിരുന്നെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍ അംഗീകരിച്ച നിബന്ധനകള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിച്ചത്. വിമാനത്തില്‍ പതിച്ചത് അടിയന്തര സന്ദര്‍ഭങ്ങളില്‍ താപവ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള പ്രത്യേക രീതിയിലുള്ള മെറ്റാലിക് ഹൈ സ്പീഡ് ടേപ്പ് ആണെന്നും എയറോനോട്ടിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുള്ളതാണെന്നും എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.

അതേസമയം കരടി കാരണം വിമാനം വൈകിപ്പുറപ്പെട്ട സാഹചര്യത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് ഇറാഖി എയര്‍ലൈന്‍സ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനൽ 2-ൽ നിന്ന് യാത്രപുറപ്പെടേണ്ട വിമാനമാണ് കരടി കാരണം വൈകിയത്. വിമാനത്തിലെ കാർഗോയിൽ നിയമപരമായി കൊണ്ടുവരുകയായിരുന്ന കരടിയെ കൂട്ടിലടച്ചാണ് സൂക്ഷിച്ചിരുന്നത്.

എന്നാൽ അബദ്ധവശാൽ പുറത്തുചാടുകയായിരുന്നു. ഇതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. വിമാനത്തിൽവെച്ച് കരടിയെ മയക്കിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ ജീവനക്കാര്‍ യുഎഇ അധികൃതരുമായി ഏകോപിപ്പിച്ചിരുന്നു. തുടർന്ന് മയക്കിയ ശേഷമാണ് കരടിയെ കൊണ്ടുപോയത്. ഇതേതുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇതേ വിമാനത്തിന്‍റെ ഇറാഖ് തലസ്ഥാനത്തേക്കുള്ള മടക്കയാത്ര വൈകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (16 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (52 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends