വിദേശത്ത് നിന്ന് ഒരു കോടിയോളം രൂപ നാട്ടിലേക്ക് അയച്ച് കൊടുത്തിട്ടും കയ്യിലൊന്നുമില്ല, ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയവും കൊലയിലേക്ക് നയിച്ചു, നാട്ടിലെത്തിയ പ്രവാസി കമ്പിപാര കൊണ്ട് ഭാര്യയെ തലക്കടിച്ചു കൊന്നു

നാട്ടിലെത്തിയ പ്രവാസി കമ്പിപാര കൊണ്ട് ഭാര്യയെ തലക്കടിച്ചു കൊന്നു. തൃശൂർ ചേറൂർ കല്ലടിമൂലയിൽ ആണ് സംഭവം. മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയ ഉണ്ണികൃഷ്ണൻ വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്. കല്ലടിമൂല സ്വദേശിനി 46 വയസുള്ള സുലി ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഭാര്യ സുലിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഉണ്ണികൃഷ്ണൻ വിയ്യൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇതിനെ തുടർന്നാണ് കൊല ചെയ്തതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ഭാര്യയ്ക്ക് അയച്ചുകൊടുത്ത പണം കയ്യിലുണ്ടായിരുന്നില്ലെന്നും കടങ്ങള്‍ അടച്ചു തീര്‍ത്തിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. പോരാത്തതിന് കടം വരുത്തിവെച്ചെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഒരു കോടിയോളം രൂപ ഇയാൾ അയച്ചു കൊടുത്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും വിദ്യാർഥികളാണ്. ഇവർ പുറത്താണ് പഠിക്കുന്നത്. വീട്ടിൽ ഈ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. കൊല നടത്തിയതിന് ശേഷം ഇയാൾ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഉണ്ണിക്കൃഷ്ണൻ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha
























