Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ സ്വയംഭോഗവും നഗ്നതാപ്രദർശനവും, ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ

12 AUGUST 2023 04:32 PM IST
മലയാളി വാര്‍ത്ത

വിമാനത്തിൽ പോലും ഇന്ന് പലർക്കും കുടുംബവുമൊത്ത് മാന്യമായിട്ട് യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ചില യാത്രക്കാരുടെ മോശം പ്രവർത്തി സഹയാത്രക്കാർക്ക് മാത്രമല്ല ജീവനക്കാർക്കും തലവേദയായിരിക്കുകയാണ്. മദ്യപിച്ച് ബഹളം ഉണ്ടാക്കുക, സ്ത്രീകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറുക തുടങ്ങി വിമാന യാത്രയിലുണ്ടാകുന്ന ഇത്തരം പല സംഭവങ്ങളും ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.

ഇപ്പോൾ വിമാനയാത്രയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ സ്വയംഭോഗവും നഗ്നതാപ്രദർശനവും നടത്തിയ ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിലായിരിക്കുകയാണ്. ഡോ.സുദീപ്ത മൊഹന്തിയാണ് യുഎസിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് അറസ്റ്റ്.മാസച്യുസെറ്റ്സിലെ കേംബ്രിജിൽ ആണ് മുപ്പത്തിമൂന്നുകാരനായ സുദീപ്ത താമസിക്കുന്നത്.

2022 മേയ് ഏഴിനാണ് ഹവായിയൻ എയർലൈൻസ് വിമാനത്തിൽ പെൺകുട്ടിക്കു മുന്നിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചത്. ഹവായിയിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലിരുന്ന് 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് മുന്നിലാണ് ഇയാൾ സ്വയംഭോഗവും നഗ്നതാപ്രദർശനവും നടത്തിയെന്നാണ് പരാതി.

ഒരു വനിതാ സുഹൃത്തിനൊപ്പമാണ് ഡോ. സുദീപ്ത യാത്ര ചെയ്തിരുന്നത്. സംഭവം നടക്കുമ്പോൾ ഈ സുഹൃത്ത് സുദീപ്തയുടെ തോളിൽ തലചായ്ച്ച് ഉറങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കഴുത്തുവരെ ഒരു പുതപ്പു കൊണ്ടു മൂടിയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ഇടയ്ക്ക് പുതപ്പ് താഴെ പോയപ്പോൾ സുദീപ്ത അശ്ലീലം കാണിക്കുകയായിരുന്നു.അസ്വസ്ഥത തോന്നിയ പെൺകുട്ടി ഉടൻ സീറ്റ് മാറിയിരുന്നു. വിമാനം ബോസ്റ്റണിൽ എത്തിയ ഉടനെ, പെൺകുട്ടി കുടുംബാംഗങ്ങളോട് ഇക്കാര്യ പറഞ്ഞു. തുടർന്ന് കുടുംബം പരാതി നൽകുകയുമായിരുന്നു. വിമാനത്തിൽ അഞ്ചു മണിക്കൂറോളം ഇയാൾ ഇത്തരത്തിൽ അശ്ലീലപ്രകടനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

ഇതേക്കുറിച്ച് അധികൃതർ ചോദിച്ചപ്പോൾ, ‘അങ്ങനെയൊരു സംഭവം ഓർമിക്കുന്നില്ല’ എന്നായിരുന്നു സുദീപ്തോയുടെ മറുപടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം എഫ്ബിഐയുടെ ബോസ്റ്റൺ വിഭാഗം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചു. ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ, ജാമ്യത്തിൽ വിട്ടു. കേസിൽ ഡോ.സുദീപ്ത കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ 90 ദിവസം ജയിൽശിക്ഷ ലഭിക്കും. ഇതിനു പുറമെ ഒരു വർഷത്തെ നല്ല നടപ്പും 5000 യുഎസ് ഡോളർ വരെ പിഴയും ലഭിച്ചേക്കാം.

യാത്രയ്ക്കിടെ ഇത്തരം അനാശാസ്യ പെരുമാറ്റം നേരിടേണ്ട സ്ഥിതി ആർക്കും, പ്രത്യേകിച്ച് കുട്ടികൾക്കുണ്ടാകരുതെന്ന് കോടതിയിൽ യു.എസ് അറ്റോണി ജോഷുവ ലെവി പറഞ്ഞു. അപലപനീയമായ കാര്യമാണ് പ്രതി ചെയ്തതെന്ന് എഫ്.ബി.ഐയുടെ ആക്ടിങ് സ്‌പെഷൽ ഏജന്റ് ഇൻ ചാർജ് ക്രിസ്റ്റഫർ ഡിസെന്ന പ്രതികരിച്ചു. ഇത്തരം സംഭവങ്ങളിൽ എഫ്.ബി.ഐ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന വ്യക്തമായ സന്ദേശമാണ് അറസ്റ്റ് നൽകുന്നതെന്നും അവർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (16 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (52 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends