Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വൈകിയത് 10 മണിക്കൂറോളം, പലരും ടിക്കറ്റെടുക്കുന്നത് ഇരട്ടിയോളം നിരക്ക് നൽകി, അനീതിയെന്ന് യാത്രക്കാരുടെ പരാതി...!!

13 AUGUST 2023 08:56 AM IST
മലയാളി വാര്‍ത്ത

യാത്രക്കാർക്ക് തലവേദയായി മാറിയിരിക്കുകയാണ് എയർ ഇന്ത്യാ എക്സ്പ്രസ്. സാങ്കേതിക തകരാർ, വിമാനം വൈകിപ്പുറപ്പെടൽ എന്നിവയുടെ പേരിൽ ദിനംപ്രതി ഇപ്പോൾ പഴി കേൾക്കേണ്ട അവസ്ഥയിലാണ് വിമാനക്കമ്പനി. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്നമല്ല. ഇതിൽ അധികൃതർ ഒരു പരിഹാരം കണ്ടെത്താത്തതിനാൽ യാത്രക്കാരും പ്രതിഷേധത്തിലാണ്. അടുത്ത കാലത്തായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുകയാണ്.

ഇപ്പോൾ ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം 10 മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറരയ്ക്ക് കൊച്ചിയിലേയ്ക്ക് യാത്രതിരിക്കേണ്ടിയിരിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഇന്ന് പുലർച്ചെ നാലിനാണ് പറന്നത്. സ്ത്രീകളും കുട്ടികളും രോഗികളുമടക്കം ഒട്ടേറെ പേർ ഇത്രയും നേരം ദുബായ് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു.

 

അടുത്തബന്ധുവിന്റെ മരണത്തെ തുടർന്നും വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കാനും അടിയന്തരമായി നാട്ടിലെത്താൻ യാത്ര തിരിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. സാങ്കേതിക പ്രശ്നമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ യാത്രക്കാരോട് വൈകലിന് കാരണമായി പറഞ്ഞതെങ്കിലും മറ്റൊരു വിമാനം വൈകിയത് കാരണമാണ് ഈ വിമാനം വൈകുന്നതെന്നായിരുന്നു വെബ് സൈറ്റിൽ രേഖപ്പെടുത്തിയിരുന്നത്. ഇരട്ടിയോളം നിരക്ക് നൽകിയാണ് പലരും ടിക്കറ്റെടുക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള പീഡനം അനീതിയാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

അതേസമയം കഴിഞ്ഞ മാസം 29ന് രാത്രി 8.45ന് ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് എഎക്സ് 544 വിമാനം പുറപ്പെട്ടത് 30 മണിക്കൂർ വൈകിയാണ്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ സമയം കൂടി കണക്കാക്കിയാൽ 33 മണിക്കൂർ. കാത്തിരിപ്പ് അനിശ്ചിതമായപ്പോൾ എതിർപ്പ് ഉയർന്നതിനാൽ മാത്രം പിന്നീടു ഹോട്ടലിലേക്കു മാറ്റുകയായിരുന്നു. 160 പേരുടെ യാത്ര അനിശ്ചിതമായി വൈകിയതിനാൽ പിറ്റേ ദിവസം നക്കേണ്ടിയിരുന്ന രണ്ടു വിവാഹ നിശ്ചയങ്ങൾ ആണ് മുടങ്ങിയത്.

 

സാങ്കേതിക തകരാർ എന്ന വിശദീകരണമാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകിയത്. യാത്രക്കാരിൽ 20 കുട്ടികളും 50 സ്ത്രീകളും ഉണ്ടായിരുന്നു. തിരുവനന്തപുരം, കരിപ്പൂർ എന്നിവിടങ്ങളിലേക്ക് നേരത്തെ എയർ ഇന്ത്യ സർവീസുണ്ടായിരുന്നെങ്കിലും ഇപ്പോൾ എക്സ്പ്രസ് മാത്രമാണ് ആശ്രയം. ശരാശരി കണക്കെടുത്താൽ ആഴ്ചയിൽ ഒന്നു വീതം അവ വൈകുന്നുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഒരാഴ്ച കഴിഞ്ഞു മാത്രമേ റീഫണ്ട് ലഭിക്കൂ. മറ്റ് വഴിയൊന്നുമില്ലെങ്കിൽ മാത്രം എയർ ഇന്ത്യ എക്സ്പ്രസ് എന്ന നിലയിലേക്ക് യാത്രക്കാർ എത്തുന്നതായി ട്രാവൽ ഏജൻസികളും പറയുന്നു. കടുത്ത മൽസരത്തിനിടെയാണ് ഇത്തരം പ്രശ്നങ്ങൾ ഇന്ത്യൻ വിമാനക്കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. വിദേശ എയർലൈനുകൾ ഈ സാഹചര്യം പരമാവധി മുതലെടുക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (17 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (53 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends