Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പറക്കലിനിടെ വിമാനങ്ങൾ നേർക്കുനേർ എത്തിയാൽ? ടേക്ക് ഓഫിനിടെ അപകടം മണത്ത പൈലറ്റ് ചെയ്തത്, 148 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഖത്തർ എയർവേയ്സ് വിമാനത്തിന് സംഭവിച്ചത്...!

13 AUGUST 2023 04:45 PM IST
മലയാളി വാര്‍ത്ത

പറക്കലിനിടെ വിമാനങ്ങൾ നേർക്കുനേർ എത്തിയാൽ എന്താണ് സംഭവിക്കുക എന്ന് പ്രത്യേകിച്ച് പറയേണ്ടില്ലല്ലോ. വൻ അപകടം ഉണ്ടാകുകയും യാത്രക്കാർക്കും ജീവനക്കാർക്കും ജീവഹാനി സംഭവിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ വൻ അപകടം ഒഴിവാക്കാൻ മുന്നറിയിപ്പ് സന്ദേശം നൽകുന്നതുമായ സംവിധാനം ഉണ്ട്. ശനിയാഴ്ച പുലർച്ചെ 3.50-ന് 148 യാത്രക്കാരുമായി പുറപ്പെട്ട ഖത്തർ എയർവേയ്സിന്റെ വിമാനത്തിലെ ഈ സംവിധാനം തകരാറിലായതിനെത്തുടർന്ന് തിരുവനന്തപുരം-ദോഹ വിമാന യാത്ര റദ്ദാക്കേണ്ടിവന്നു.

ദോഹയിൽ നിന്നു മറ്റൊരു യാത്രാവിമാനത്തിൽ ഈ ഉപകരണമെത്തിക്കും.തുടർന്ന് ഇതേ വിമാനത്തിൽ യാത്രക്കാരെ ദോഹയിലേക്ക് എത്തിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. വളരെയധികം ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾ ചിലഘട്ടങ്ങളിൽ നേർക്കുനേർ വരുന്ന സാഹചര്യങ്ങളുണ്ടായാൽ കൂട്ടിയിടി ഒഴിവാക്കുന്നതിനായി വിമാനത്തിന്റെ കോക്ക്പിറ്റിൽ സ്ഥാപിച്ചിട്ടുള്ള സ്‌ക്രീൻ ഉൾപ്പെട്ട ട്രാഫിക് കൊളീഷൻ അവോയിഡൻസ് സിസ്റ്റം (ടികാസ്) എന്ന ഉപകരണമാണ് തകരാറിലായത്. വിമാനം പാർക്കിങ് ബേയിൽനിന്നു റൺവേയിലേക്ക് കടക്കുന്നതിനിടയിലാണ് ഉപകരണം കേടായെന്ന് തിരിച്ചറിഞ്ഞത്. ഇത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

ഉപകരണം കേടായതിന്റെ സൂചന കോക്ക്പിറ്റിൽ ലഭിച്ചത് നിർണ്ണായകമായി. തുടർന്ന് കൃത്യമായത്ത് തന്നെ പൈലറ്റ് ഇടപെടുകയും ചെയ്തു. വിമാനം പോകുന്നതിന് തടസ്സമുണ്ടെന്നും തിരികെ ബേയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് പൈലറ്റ് എ.ടി.സി.യും വിമാനക്കമ്പനിയുടെ ഉദ്യോഗസ്ഥർക്കും അറിയിപ്പ് നൽകുകയായിരുന്നു. തകരാർ പരിഹരിക്കാൻ വൈകുമെന്നും മനസ്സിലാക്കി. ഇതേ തുടർന്ന് വിമാനയാത്ര റദ്ദാക്കി.
ഇതോടെ യാത്രക്കാരെ ഹോട്ടലിലേക്കും കുറച്ചുപേരെ വീടുകളിലേക്കും മടക്കി അയയ്ക്കേണ്ട സാഹചര്യം ഉണ്ടായി.

നൂറു കണക്കിന് വിമാനങ്ങൾ നെടുകയും കുറുകയും സഞ്ചരിക്കേണ്ട വ്യോമപാതകളിൽ സുരക്ഷിതയാത്ര ഉറപ്പാക്കുന്നത് എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനമാണ്. വിമാനങ്ങൾ അതത് പ്രദേശങ്ങളുടെ ചുമതലയുള്ള എടിസിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് നീങ്ങുക. ഇതിന് പുറമേയുള്ള സുരക്ഷാ സംവിധാനമാണ് ട്രാഫിക്ക് കൊളീഷൻ അവോയിഡൻസ് സിസ്റ്റം. എടിസി സിഗ്‌നലുകളിൽ നിന്ന് സ്വതന്ത്രമായ സംവിധാനമാണിത്. വിമാനത്തിലുള്ളിലെ ട്രാൻപോൻഡുറകൾ ആകാശപരിധിയിലുള്ള മറ്റ് ട്രാൻപോൻഡറുകളുമായി സമ്പർക്കം പുലർത്തി അപകടം ഒഴിവാക്കും. നേർക്കുനേർ വരുന്ന വിമാനങ്ങളുടെ ട്രാൻസ്‌പോൻഡറുകൾ അപായത്തെക്കുറിച്ച് മാത്രമല്ല അവ ഒഴിവാക്കേണ്ടതിനെപ്പറ്റിയും പൈലറ്റിന് നിർദ്ദേശം നൽകും. ഈ ഉപകരണം പല ദുരന്തങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം നേരത്തെ എയര്‍ ഇന്ത്യയുടേയും നേപ്പാള്‍ എയര്‍ ലൈന്‍സിന്റേയും വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപുരിലേക്ക് പോവുകയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എ-320 എയര്‍ ബസ് വിമാനവും ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവില്‍ പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനവുമാണ് അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നത്.

എയര്‍ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തില്‍ നിന്ന് താഴേക്കിറങ്ങുകയും നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയുമായിരുന്നു. ഇരുവിമാനങ്ങളും അടുത്തടുത്താണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 7,000 അടി ഉയരത്തിലേക്ക് തിരിച്ചിറക്കിയാണ് കൂട്ടിയിടി ഒഴിവാക്കിയത്. വിമാനങ്ങള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള തരത്തില്‍ വ്യോമഗതാഗതം നിയന്ത്രിച്ചതിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (18 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (54 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends