Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലഗേജിൽ ബോംബ് ഉണ്ടെന്ന്‌ പ്രവാസി ..നടുങ്ങി ജീവനക്കാർ!എയർപോർട്ടിൽ പ്രവാസി കുടുങ്ങി

17 AUGUST 2023 07:01 PM IST
മലയാളി വാര്‍ത്ത


നാട്ടിലേക്കുള്ള യാത്രക്കായി കുവൈറ്റ് എയർപോർട്ടിൽ എത്തിയ അറബ് വംശജനായ പ്രവാസിയെ തന്റെ ലഗേജിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതിന് നാടുകടത്താൻ അധികൃതർ തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് എയർപോർട്ടിൽ സംഭവം നടന്നത്. സാധാരണ ഗതിയിലുള്ള പരിശോധനക്കിടെ ലഗേജിൽ എന്തൊക്കെയുണ്ടെന്നു ഉദ്ദ്യോഗസ്ഥർ യാത്രക്കാരനായ പ്രവാസിയോട് തിരക്കുകയായിരുന്നു.

എന്നാൽ ലഗേജിൽ ബോംബാണെന്ന തമാശ കലർന്ന മറുപടിയാണ് ഇയാൾ നൽകിയത്. പിന്നീട് ഇയാൾ താൻ തമാശ പറഞ്ഞതാണെന്ന് തിരുത്തിയെങ്കിലും, കളി കാര്യമായി മാറുകയായിരുന്നു. ഉദ്ദ്യോഗസ്ഥർ ഇയാളുടെ ലഗേജ് തിരിച്ചുവാങ്ങിക്കുകയും യാത്ര ചെയ്യാൻ അനുവദിക്കാതെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്‌തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഇതിനു മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ കേസിൽ തൃക്കാക്കരയിൽ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി മലക്കപ്പുഴ മഠത്തിപറമ്പിൽ സാബു വർഗീസ് (55) ആണ് ഇക്കഴിഞ്ഞ ജൂലൈ 28 നു പൊലീസ് പിടിയിലായത്

വിമാനത്താവളത്തിൽ ചെക്ക്–ഇൻ ചെയ്യാൻ ക്യൂവിൽ നിൽക്കുന്നതിനിടെ മറ്റൊരാളുടെ ബാഗിൽ ബോംബുണ്ടെന്ന് തമാശയായി പറഞ്ഞതാണ് സാബുവിന് വിനയായത്.

 

വിമാനക്കമ്പനി ജീവനക്കാർ വിവരം സുരക്ഷാ വിഭാഗത്തെ അറിയിച്ചതോടെ അവരെത്തി സാബുവിനെ പിടികൂടി ചോദ്യം ചെയ്തു. പിന്നീട് നെടുമ്പാശേരി പൊലീസിന് കൈമാറി. ബോംബ് ഭീഷണി മുഴക്കി വിമാനത്താവളത്തിൽ പരിഭ്രാന്തിയുണ്ടാക്കിയതിന് സാബുവിനെതിരെ കേസെടുത്തു എങ്കിലും പിന്നീട് വിട്ടയച്ചു

എയർപോർട്ട് പോലുള്ള അതിസുരക്ഷാ ക്രമീകരണങ്ങൾ ഉള്ള ഇടത്ത് ഇത്തരം തമാശകൾ അതി ഗുരുതമായ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നതിന് ഉദാഹരണമാണ് ഈ സംഭവങ്ങൾ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (9 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (14 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (19 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (36 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends