ലാൻഡിംഗിന് ശ്രമിക്കവേ ആ അപകടം...! വിമാനം റോഡരികിൽ ഇടിച്ചിറങ്ങി വൻ പൊട്ടിത്തെറി... പത്ത് മരണം, വിമാനം ഹൈവേയില്‍ തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ലാൻഡിംഗിന് ശ്രമിക്കവേ വിമാനം റോഡരികിൽ തകർന്നുവീണ് പൊട്ടിത്തെറിച്ച് പത്ത് പേർ മരിച്ചു. ഒരു കാർ ഡ്രൈവറും ബൈക്ക് യാത്രികനുമാണ് മരിച്ച മറ്റ് രണ്ട് പേർ. വിമാനം ഇവർ സഞ്ചരിച്ച വാഹനങ്ങൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. മലേഷ്യയിൽ ആണ് സംഭവം. വിമാനം ഹൈവേയില്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു കാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞത് പുറത്തുവന്നിട്ടുണ്ട്.
മലേഷ്യയിലെ വടക്കന്‍ ദ്വീപായ ലങ്കാവി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സുൽത്താൻ അബ്ദുൽ അസീസ് ഷാ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. ഇതൊരു ചേർട്ടേഡ് ഫ്ലാറ്റാണെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ട ചെറുവിമാനമാനത്തിൽ ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് മലേഷ്യയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ സുരക്ഷാവീഴ്ച സംബന്ധിച്ച് പരിശോധന നടത്തുമെന്നും മലേഷ്യന്‍ വ്യോമയാന തലവന്‍ വ്യക്തമാക്കി. ക്വലാലംപൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടമുണ്ടായതെന്ന് മലേഷ്യന്‍ പൊലീസ് അറിയിച്ചു. പെഹാംഗ് സംസ്ഥാനത്തെ നിയമസഭാംഗവും ഏവിയേഷൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വിമാനത്തിലുണ്ടായിരുന്നെന്നാണ് വിവരം.
സെലാൻഗോർ സംസ്ഥാനത്തെ സുൽത്താൻ അബ്ദുൾ അസീസ് ഷാ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കവേയായിരുന്നു അപകടം. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.21ന് എൽമോണ നഗരത്തിൽ ഷാ അലാം മേഖലയിലെ റോഡിലാണ് തകർന്നുവീണത്. ലാൻഡിങ്ങിന് മിനിറ്റുകൾ മുൻപ് ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.
ഒരു കാറിലും മോട്ടോർ സൈക്കിളിനും മുകളിലേക്കാണ് വിമാനം തകർന്നുവീണത്. എന്നാൽ പെട്ടെന്നുള്ള അപകടത്തിന്റെ കാരണം വ്യക്തമല്ല. 11.38ന് ലങ്കാവി വിമാനത്താവളത്തിൽ നിന്നാണ് വിമാനം ടേക്ക്ഓഫ് ചെയ്തത്. അപകടത്തിന് തൊട്ടുമുമ്പ് വരെ വിമാനത്തിൽ നിന്ന് അപകട സൂചന ലഭിച്ചിരുന്നില്ലെന്നാണ് വിവരം. അപകടത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha
























