Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ബിന്‍ സല്‍മാന്‍ ഇന്ത്യയിലേയ്ക്ക് വരുന്നു,പ്രവാസികൾക്ക് അഭിമാനം..നിരവധി ആനുകൂല്യങ്ങൾ, സൗദിയില്‍ നിന്ന് കോടികളുടെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതിനിടെയാണ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം

19 AUGUST 2023 06:06 PM IST
മലയാളി വാര്‍ത്ത

നൂറ്റാണ്ടുകളുടെ വ്യാപാര ബന്ധമുണ്ട് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍.ഇപ്പോൾ അറബ് ലോകത്തെ ശക്തനായ നേതാവായി കരുതപ്പെടുന്ന സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലേക്ക് വരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത് . ഇത് പ്രവാസികൾക്കും ഇന്ത്യക്കാർ എല്ലാവര്ക്കും വളരെ നല്ല ഒരു വാർത്ത തന്നെയാണ് .

സൗദിയില്‍ നിന്ന് കോടികളുടെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതിനിടെയാണ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. വിഷന്‍ 2030 മുന്നില്‍ കണ്ട് സൗദി അറേബ്യ വന്‍ കുതിപ്പിലാണ്. എണ്ണ മാത്രമല്ല, കായികവും, സാങ്കേതികവിദ്യയും അടക്കമുള്ള വലിയ സ്വപ്‌നത്തിലേക്ക് അവര്‍ നടന്ന് അടുത്ത് കൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളെ നിക്ഷേപങ്ങള്‍ക്കായി അവര്‍ സ്വാഗതം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ നിക്ഷേപകര്‍ ഇപ്പോള്‍ സൗദിയില്‍ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ്..ഈ അവസരത്തിൽ ബിൻ സൽമാന്റെ സന്ദർശനം ഇന്ത്യയ്ക്കും ഇന്ത്യൻ പ്രവാസികൾക്കും ഏറെ ഗുണം ചെയ്യും

മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യയിലേക്ക് നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. നേരത്തെ സൗദിയില്‍ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ക്ഷണക്കത്ത് ബിന്‍ സല്‍മാന് കൈമാറുകയും ചെയ്തു. വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബിന്‍ സല്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ജൂണിൽ മോദിയും ബിന്‍ സല്‍മാനും ഫോണില്‍ സംസാരിച്ചപ്പോഴും ഇക്കാര്യം ചര്‍ച്ചയായി.

ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്ന രീതിയില്‍ സ്റ്റേറ്റ് വിസിറ്റ് ആക്കി മാറ്റാണ് ഇന്ത്യ ആലോചിക്കുന്നത്. 2019ല്‍ ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുകയും വന്‍ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്ന വേളയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പാകിസ്താനെ പരോക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. പാകിസ്താന് പ്രഖ്യാപിച്ച നിക്ഷേപത്തേക്കാള്‍ കൂടുതല്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചതും വാര്‍ത്തയായി. വരാനിരിക്കുന്ന സന്ദര്‍ശന വിശേഷങ്ങള്‍ ഇങ്ങനെയാണ്

സെപ്തംബര്‍ 11നാകും ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. സെപ്തംബര്‍ 9-10 ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ജി-20 യോഗം നടക്കും. ഈ യോഗത്തില്‍ സൗദിയുടെ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുക ബിന്‍ സല്‍മാന്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ യോഗം കഴിഞ്ഞ ശേഷമാകും ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുക. ബിന്‍ സല്‍മാന്റെ സന്ദര്‍ശനം 'സ്‌റ്റേറ്റ് വിസിറ്റ്' ആക്കി മാറ്റാനാണ് ഇന്ത്യ ആലോചിക്കുന്നത്.

രാജാവ്, രാഷ്ട്ര മേധാവി, രാഷ്ട്ര ഭരണ മേധാവി എന്നിവര്‍ക്കാണ് സാധാരണ സ്‌റ്റേറ്റ് വിസിറ്റ് അനുവദിക്കുക. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ സ്‌റ്റേറ്റ് വിസിറ്റ് നടത്തിയിരുന്നു. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അമേരിക്കയില്‍ സ്‌റ്റേറ്റ് വിസിറ്റ് നടത്തിയിരുന്നു. ഔദ്യോഗിക സന്ദര്‍ശനത്തില്‍ നിന്ന് വ്യത്യസ്തമാണ് സ്‌റ്റേറ്റ് വിസിറ്റ്.

അതിഥിയായി എത്തുന്ന വ്യക്തിക്ക് വിദേശ രാജ്യം നല്‍കുന്ന പ്രത്യേക ആദരവ് കൂടിയാണ് സ്റ്റേറ്റ് വിസിറ്റ്. എല്ലാ നടപടികളും ഔദ്യോഗികമായിരിക്കും. പ്രത്യേക സ്വീകരണം, വിരുന്ന്, ചര്‍ച്ചകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ബിന്‍ സല്‍മാന് ഇന്ത്യ സ്റ്റേറ്റ് വിസിറ്റ് അനുവദിച്ചാല്‍ അത് സൗദി അറേബ്യയ്ക്കും ബിന്‍ സല്‍മാനും ഇന്ത്യ നല്‍കുന്ന പ്രത്യേക പരിഗണനയും ആദരവുമായി കണക്കാക്കും. ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയില്‍ സ്ട്രാറ്റജിക് സമിതി നിലവിലുണ്ട്. ഇരുരാജ്യങ്ങളുടെയും സഹകരണം, വ്യാപാരം തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും മേല്‍ന്നോട്ടം വഹിക്കുന്നത് ഈ സമിതിയാണ്.

നേരത്തെ ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയപ്പോൾ 10000 കോടി ഡോളറിന്റെ നിക്ഷേപത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ ഇത്തവണ നടക്കും. സൈബര്‍ സുരക്ഷ, വൈദ്യുതി ശൃംഖല ബന്ധിപ്പിക്കല്‍, പ്രതിരോധ സഹകരണം, സൈനിക പരിശീലനം, അടിസ്ഥാന സൗകര്യ വിപുലീകരണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ബിന്‍ സല്‍മാനും മോദിയും തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്. നിലവില്‍ സൗദിയുടെ രാജാവല്ല ബിന്‍ സല്‍മാന്‍. കിരീടവകാശിയും പ്രധാനമന്ത്രിയുമാണ്. എന്നിട്ടും അദ്ദേഹത്തിന് സ്റ്റേറ്റ് വിസിറ്റ് അനുവദിക്കുന്നത് ഇന്ത്യ സൗദിക്ക് നല്‍കുന്ന പ്രധാന്യമാണ് സൂചിപ്പിക്കുന്നത്.

 


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (19 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (55 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends