ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ച നിലയില്‍.... ഫോണില്‍ വിളിച്ചിട്ടു മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നു നാട്ടിലെ ബന്ധുക്കള്‍ ബഹ്‌റൈനിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്...

ചെറുകിട പലചരക്ക് കച്ചവടം നടത്തിയിരുന്ന മലപ്പുറം പൊന്നാനി തിരൂര്‍ പടിഞ്ഞാറക്കര കോലന്‍ഞാട്ടു വേലായുധന്‍ ജയന്‍ (46) ആണ് മരിച്ചത്. ഹാജിയത്തിലെ താമസ സ്ഥലത്താണ് വേലായുധന്‍ ജയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം.
രണ്ട് ദിവസമായി ജയനെ കാണാനില്ലായിരുന്നു. ഫോണില്‍ വിളിച്ചിട്ടു മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നു നാട്ടിലെ ബന്ധുക്കള്‍ ബഹ്‌റൈനിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കടയുടെ ഷട്ടര്‍ തുറന്ന നിലയിലായിരുന്നു. പക്ഷേ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപവാസികള്‍ താമസ സ്ഥലത്തു പരിശോധന നടത്തിയിട്ടും കണ്ടെത്തിയില്ല. സ്‌പോണ്‍സര്‍ പൊലീസില്‍ പരാതിയും നല്‍കി.
മുന്‍പ് കുടുംബവുമൊന്നിച്ച് താമസിച്ച ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ പീന്നീട് ജയനെ കണ്ടെത്തുന്നത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ഭാര്യ അമൃതയും മകനും ഇപ്പോള്‍ നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha