Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വിമാനം കടലിന് മുകളിലൂടെ പറക്കവേ എഞ്ചിനില്‍ തീപ്പൊരി, സൗദിയിലേക്ക് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാൻഡിങ്

09 SEPTEMBER 2023 04:24 PM IST
മലയാളി വാര്‍ത്ത

പറന്നുയർന്ന വിമാനത്തിൽ അപകടരമായ തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെടുകയോ, സൂചന ലഭിക്കുകയോ ചെയ്താൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൈലറ്റ് അടിയന്തര ലാൻഡിങിന് അനുമതി തേടാറുണ്ട്. സൗദിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ അത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. എഞ്ചിനില്‍ തീപ്പൊരിയുണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം പറന്നുയര്‍ന്ന ഉടനെ വലത് എഞ്ചിന്റെ ഭാഗത്ത് വലിയ ശബ്ദവും തീപ്പൊരിയും ഉണ്ടാകുകയായിരുന്നു. തുടർന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്‌ലൈനാസ് വിമാനത്തിലാണ് ഈ അപകടം. തുര്‍ക്കിയിലെ ട്രാബ്‌സോണില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനത്തിന്റെ
എഞ്ചിനില്‍ തീപ്പൊരി ഉണ്ടാവുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അതിവേഗം തന്നെ വിമാനം നിലത്തിറക്കാനുള്ള അനുമതി പൈലറ്റ് തേടി. അടിയന്തര ലാന്‍ഡിങിന് അനുമതി ലഭിച്ചതോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. തുര്‍ക്കിയിലെ ട്രാബ്‌സോണില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനമാണിത്. ഇതോടെ വിമാനം തിരികെ ട്രാബ്‌സോണ്‍ എയര്‍പോര്‍ട്ടിലേക്ക് തന്നെ തിരിച്ച് വിടുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ എഞ്ചിനില്‍ പക്ഷി ഇടിച്ചതാണ് തീപ്പൊരിക്ക് കാരണമായതെന്ന് ഫ്‌ലൈനാസ് വിശദീകരിച്ചു. സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രാബ്‌സോണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം കരിങ്കടലിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് എഞ്ചിനില്‍ പക്ഷി ഇടിച്ചത്.

അതേസമയം,കഴിഞ്ഞമാസം കോക്ക്പിറ്റിൽ പുക മണം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ സീഷെൽസ് വിമാനം ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. 137 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം വിജയകരമായി ലാൻഡ് ചെയ്തു, യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി അധികൃതർ അറിയിച്ചു. 28ന് തിങ്കളാഴ്ച രാത്രി 8.12 ന് നാണ് സംഭവം. സീഷെൽസിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്നു എയർ സീഷെൽസ് വിമാനമാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.

പറക്കലിനിടെ കോക്ക്പിറ്റിൽ പുക മണം അനുഭവപ്പെടുകയായിരുന്നു. പൈലറ്റിന് ആപകടം മണത്തതോടെ അടിയന്തിര ലാൻഡിംഗ് നടത്താൻ അനുമതി തേടുകയായിരുന്നു. വിമാനത്തിൽ നിന്ന് എയർപോർട്ട് കൺട്രോൾ ടവറിന് അടിയന്തിര ലാൻഡിംഗ് നടത്താൻ സന്ദേശം ലഭിച്ചതായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരും അറിയിച്ചു.തുടർന്ന് വിമാനത്തിന് സഹായമെത്തിക്കാൻ എല്ലാ സജജീകരണങ്ങളും വിമാനത്താവളത്തിൽ സജജീകരിച്ചിരുന്നു.

വിമാനത്താവളത്തിലെ എമർജൻസി ഓപ്പറേഷൻ മാനേജ്മെന്റ് റൂം പ്രവർത്തനക്ഷമമാക്കി, പ്രാദേശിക സമയം രാത്രി 8.40 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിലെ ആറ് ക്രൂ അംഗങ്ങളെയും മൂന്ന് കുട്ടികളെയും 128 മറ്റ് യാത്രക്കാരെയും ജിദ്ദയിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയതായും കെഐഎ പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. ജിദ്ദയിൽ വിമാനം ഇറക്കിയതിനെത്തുടർന്ന് സൗദി അറേബ്യയിലെ അധികാരികൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (19 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (55 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends