കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച് വിശ്രമിക്കവേ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസിയായ മലപ്പുറം സ്വദേശി മരിച്ചു, മൂന്നാമത്തെ കുഞ്ഞിനെ ഒരുനോക്കു കാണാനായില്ല...

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് നൗഫല്‍ ഖത്തറില്‍ എത്തിയത്.
വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച് വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരനായിരുന്നു. രണ്ടു ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.മൂന്നാമത്തെ കുഞ്ഞിനെ ഒരുനോക്കു കാണാനായില്ല നൗഫലിന്.
ചെമ്മാട് ദാറുല്‍ ഹുദ, സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കൊടലിട സീനത്താണ് ഭാര്യ.
https://www.facebook.com/Malayalivartha























