Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

സൗദി കടുപ്പിക്കുന്നു .ഒരാഴ്യ്ക്കിടെ നാടുകടത്തിയത് 9,777 പ്രവാസികളെ..സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും വിവിധ സുരക്ഷാ വകുപ്പുകളും പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റും നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു

11 SEPTEMBER 2023 07:58 PM IST
മലയാളി വാര്‍ത്ത


സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും വിവിധ സുരക്ഷാ വകുപ്പുകളും പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റും നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. നിരവധിപ്പേര്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം അറസ്റ്റിലായതായി അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

നിയമ ലംഘനങ്ങൾ നടത്തിയ 9,777 വിദേശികളെ സൗദി അറേബ്യ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി സുരക്ഷ നിയമലംഘനങ്ങൾക്ക് നടപടി നേരിട്ട 9,777 വിദേശികളെയാണ് നാടുകടത്തിയത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ആറ് വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് നാടുകടത്തൽ.

വിവിധ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ 16,250ഓളം വിദേശികളെ ഇതേ നിയമലംഘനങ്ങൾക്ക് പുതുതായി പിടികൂടിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 9,343 പേർ താമസ നിയമം ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ചവർ 4,555ഉം തൊഴിൽ നിയമ ലംഘകർ 2,352ഉം ആണ്.

ഒരാഴ്ചയ്ക്കിടെ പിടിയിലായ 16,250 പേരില്‍ 9,343 പേർ സൗദി അറേബ്യയിലെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,555 പേരും തൊഴിൽ നിയമ ലംഘകരായ 2,352 പേരും രാജ്യാതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 785 പേരെയും അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരില്‍ 62 ശതമാനം പേര്‍ യമനികളും 27 ശതമാനം പേര്‍ എത്യോപ്യക്കാരും 11 ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്.

18 പേർ സൗദി അറേബ്യയിൽ നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയും പിടിക്കപ്പെട്ടു. താമസ, തൊഴിൽ നിയമ ലംഘകരെ കടത്തിക്കൊണ്ടു വരികയും നിയമ ലംഘകര്‍ക്ക് അഭയം നൽകുകയും ചെയ്തുവന്ന 13 പേരും അറസ്റ്റിലായിട്ടുണ്ട്.


42,269 നിയമലംഘകർ നിലവിൽ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 35,045 പുരുഷന്മാരും 7,224 സ്ത്രീകളുമാണ്. ഇതിൽ 36,316 പേരുടെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അവരവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടു വരികയാണ്. 2,004 പേരുടെ യാത്രാനടപടികൾ പൂർത്തിയായി വരുന്നു.

സൗദി അറേബ്യയിലെ ഇത്തരം തൊഴില്‍, താമസ, അതിര്‍ത്തി നിയമ ലംഘകർക്ക് ഗതാഗത, പാർപ്പിട സൗകര്യങ്ങൾ നൽകുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്തിനകത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ പാര്‍പ്പിടമോ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളും താമസകേന്ദ്രങ്ങളും കണ്ടുകെട്ടുകയും ചെയ്യും.

താമസരേഖയില്ലാത്ത പ്രവാസികളെ ജോലിക്ക് നിയമിച്ചാല്‍ തൊഴിലുടമകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപന മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവും സ്ഥാപനത്തിന് അഞ്ച് വര്‍ഷം വരെ റിക്രൂട്ട്‌മെന്റ് നിരോധനവും ഏര്‍പ്പെടുത്തും. മാനേജര്‍ വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.

താമസരേഖയില്ലാത്ത പ്രവാസികളെ ജോലിക്ക് നിയമിക്കുക, തങ്ങളുടെ ജീവനക്കാരെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ പ്രാപ്തരാക്കുക, മറ്റ് ബിസിനസുകളിലേക്ക് ജീവനക്കാരെ ഔട്ട്‌സോഴ്‌സ് ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്ക് 100,000 റിയാല്‍ പിഴ ചുമത്തും.

നിയമലംഘകര്‍ക്ക് ജോലി, താമസസൗകര്യം, യാത്രാസൗകര്യം എന്നിവ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയുടെ ലംഘനങ്ങള്‍ കുറയ്ക്കുന്നതിനുള്ള സുരക്ഷാ അധികാരികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അത്തരം ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍, മക്ക, റിയാദ്, ശര്‍ഖിയ എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് 911 എന്ന നമ്പറില്‍ വിളിക്കാം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ 999 ഡയല്‍ ചെയ്യണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (2 minutes ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (12 minutes ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (42 minutes ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (1 hour ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (1 hour ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (2 hours ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (2 hours ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (2 hours ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (3 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (3 hours ago)

Malayali Vartha Recommends