കുവൈത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും ആര്‍ട്ടിസ്റ്റുമായ മാവേലിക്കര സ്വദേശി മരിച്ചു

കുവൈത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും ആര്‍ട്ടിസ്റ്റുമായ മാവേലിക്കര സ്വദേശി എം.വി. ജോണ്‍ (62) മരിച്ചു. കുവൈത്തിലെ ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതം മൂലമാണ് മരിച്ചത്.
പ്രവാസികള്‍ക്കിടയിലും നാട്ടിലും നിരവധി കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടായിരുന്നു. ഐ ആര്‍ട്ട്‌കോ കുവൈത്ത് എന്ന പേരില്‍ ആദ്യ കൊച്ചി ബിനാലെയില്‍ പങ്കാളിയായി.
2015ല്‍ കുവൈത്തിലെ ചിത്രകാരന്മാര്‍ക്കായി കുവൈത്ത് ആര്‍ട്ട് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗാലറി തുറന്നു. സിനിമ, ചിത്രകല പരിപാടികളിലും ഭാഗമായി. മരണത്തില്‍ കുവൈത്തിലെ വിവിധ സംഘടനകളും കലാസാംസ്‌കാരിക പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha























