അബുദാബിയില്‍ ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണ് കൊല്ലം സ്വദേശി അന്തരിച്ചു

കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞ് (42) അബുദാബിയില്‍ അന്തരിച്ചു. സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ കമ്പനിയില്‍ ഡ്രൈവറായിരുന്നു.
ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണാണ് അപകടം എന്നാണ് സൂചനകളുള്ളത്. അലിയാര്‍ കുഞ്ഞു മുഹമ്മദിന്റെയും അമീദയുടെയും മകനാണ്. ഭാര്യ: ഷീബ സജീവ്. കബറടക്കം പിന്നീട് നാട്ടില്‍ നടക്കും.
"
https://www.facebook.com/Malayalivartha























