Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ 23കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകനും സംഘവും തട്ടികൊണ്ട് പോയി:- പരാതിയുമായി ഭർത്താവ്

12 SEPTEMBER 2023 02:15 PM IST
മലയാളി വാര്‍ത്ത

ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 23കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകനും സംഘവും തട്ടിക്കൊണ്ട് പോയതായി പരാതി. രാത്രി കുടുംബ സമേതം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തിരുമൂലപുരം ജംഗ്ഷന് സമീപം ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. യുവതിയുടെ ആണ്‍സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തായ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റു പ്രസാദ് അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റൂര്‍പാലത്തിന് സമീപത്തെ തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും കുടുംബവും. യുവതിയും ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ സഹോദരിയും രണ്ട് ഇരുചക്രവാഹനങ്ങളിലായാണ് യാത്രചെയ്തിരുന്നത്.

ഇതിനിടെയാണ് കാറിലെത്തിയ പ്രതികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്. കാര്‍ റോഡിന് കുറുകെ നിര്‍ത്തി ബൈക്ക് തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ഭര്‍ത്താവിനെ ആദ്യം പിടിച്ചുവെച്ചു.

തുടര്‍ന്ന് യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ കാറിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെ അക്രമിസംഘം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തന്റെ കൂടെ വന്നില്ലെങ്കില്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് മുഖ്യപ്രതിയായ പ്രിന്റു പ്രസാദ് യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയെയും ബലമായി പിടിച്ച് കാറില്‍കയറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. അക്രമിസംഘത്തെ എതിര്‍ക്കാന്‍ശ്രമിച്ച സഹോദരിയെ മര്‍ദിച്ചതായും പരാതിയുണ്ട്.

 

യുവതിയുടെ ആണ്‍സുഹൃത്തായ പ്രിന്റോ പ്രസാദിന് പുറമേ ഇയാളുടെ അടുത്തസുഹൃത്തുക്കളായ മൂന്നുപേര്‍ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നതായാണ് പോലീസ് ലഭിച്ചമൊഴി. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

അതിനിടെ, ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ചെങ്ങന്നൂരില്‍ പ്രിന്റുവിന്റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. 

കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് പോയ ഇയാള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു വിവരം. യുവതിയെയും കുഞ്ഞിനെയും കൊണ്ട് ഇയാള്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറിയിരിക്കാമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (6 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (11 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (16 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (33 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends