Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പ്രവാസിയായ ഭർത്താവ് ദുബായിലെ കാമുകിയെ വിവാഹം കഴിക്കാൻ നാട്ടിലെത്തി ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു:- യുഎഇയിലെ പ്രമുഖ അഭിഭാഷക വഴി ഇന്ത്യൻ കോൺസുലേറ്റിലും പൊലീസിലും പരാതി നൽകാനൊരുങ്ങി വീട്ടമ്മ...

13 SEPTEMBER 2023 04:51 PM IST
മലയാളി വാര്‍ത്ത

യുഎഇ പ്രവാസിയായ വിമുക്ത ഭടനെതിരെ പീഡന പരാതിയുമായി നാട്ടിലുള്ള ഭാര്യ. പാലക്കാട് വടക്കാഞ്ചേരി സ്വദേശിനീയാണ് മണ്ണാർക്കാട് സ്വദേശിയായ ഭർത്താവിനെതിരെ യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ. പ്രീത ശ്രീറാം മാധവ് മുഖേന ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പൊലീസിലും പരാതി നൽകാനൊരുങ്ങുന്നത്. ദുബായിലുള്ള മറ്റൊരു യുവതിയുമായി അടുപ്പത്തിലായതോടെ ദാമ്പത്യ ബന്ധത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി.

25 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടു മക്കളുമുണ്ട്. സൈന്യത്തിൽ‌നിന്നു വിരമിച്ച ശേഷം 2013 ൽ ഭർത്താവ് യുഎഇയിലെത്തി. ആദ്യം സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. പിന്നീട് കൺസൽറ്റിങ് കമ്പനി ആരംഭിച്ചു. അതിനിടെ ദുബായിലുള്ള ഒരു യുവതിയുമായി അടുപ്പത്തിലായതോടെ താനുമായുള്ള ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങിയെന്ന് വീട്ടമ്മ പറയുന്നു.

യുവതിയുടെ ഭർത്താവ് മരിച്ചതിനെ തുടർന്ന് അവരെ വിവാഹം കഴിക്കാൻ വീട്ടമ്മയുടെ സത്യവാങ്മൂലം ആവശ്യപ്പെട്ടു. ഭർത്താവിനെ അവിശ്വസിക്കുന്നെന്നും അയാളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബാന്തരീക്ഷം മോശമാക്കിയെന്നും സത്യവാങ്മൂലത്തിൽ എഴുതണമെന്നു നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ‌ നാട്ടിലെത്തി ക്രൂരമായി മർദിച്ചെന്നും പരാതിയിൽ പറഞ്ഞു.

മുഖത്തും കഴുത്തിലും കൈകാലുകൾക്കും പരുക്കേറ്റ് ആശുപത്രിയിലായി. മക്കളുടെ ഭാവിയെക്കരുതി ഇക്കാര്യങ്ങൾ‌ ആരോടും പറഞ്ഞില്ല. വിദേശത്തേക്കു മടങ്ങിയ ഭർത്താവ് കഴിഞ്ഞ ഓഗസ്റ്റിൽ തിരിച്ചെത്തി വീട്ടമ്മയെ മർ‌ദിച്ചു. വയറ്റിൽ തൊഴിയേറ്റ് സാരമായ പരുക്കുകളോടെ ആശുപത്രിയിലായ വീട്ടമ്മയുടെ  പരാതിയിൽ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

 

എന്നാൽ വാറന്റ് കൈപ്പറ്റാതെ ബാങ്ക് രേഖകളും റേഷൻ കാർഡും അടക്കം വിലപിടിപ്പുള്ള രേഖകളും മറ്റു സാധനങ്ങളുമായി ഭർത്താവ് ദുബായിലേക്കു കടന്നെന്നും ഇപ്പോൾ ഭർത്താവിന്റെ സഹോദരന്‍ ബന്ധുക്കളുടെ വീടുകളിലെത്തി തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നും പരാതിക്കാരി പറയുന്നു.

വർഷങ്ങളായി ഭർത്താവ് ചെലവിന് നൽകുന്നില്ല. ഇപ്പോൾ 600 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. നിത്യജീവിതം വളരെ കഷ്ടപ്പാടിലാണ്. 

ഭർത്താവിനെ ദുബായിൽ നിന്ന് പിടികൂടി നാട്ടിലേക്കു മടക്കിയയയ്ക്കണമെന്നും നാട്ടിലെത്തുമ്പോൾ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും ആക്രമണത്തിലുണ്ടായ പരുക്കുകൾക്കു ചികിത്സച്ചെലവു നൽകണമെന്നും വീട്ടമ്മ ആവശ്യപ്പെടുന്നു. ഇവരുടെ ഭർത്താവ് ഷാർജ കോർണിഷിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (13 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends