Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

യുഎഇ ശൈത്യകാലത്തിലേക്ക്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

19 SEPTEMBER 2023 03:46 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ കനത്ത വേനൽക്കാലം അവസാനിച്ച് ശൈത്യകാലത്തിലേക്ക് കടക്കുകയാണ്. വേനൽ ചൂട് പതിയെ കുറയുന്നതിനിടയിൽ യുഎഇ നിവാസികൾക്ക് അൽപ്പംകൂടി ആശ്വാസം പകരാനായി മഴയെത്താൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയിൽ കാലാവസ്ഥ ചില അവസരങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും എൻ.സി.എം അറിയിച്ചു.

രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന നിലയിൽ പ്രത്യക്ഷപ്പെടും. മഴയ്ക്ക് സാധ്യതയുള്ള ചില മേഘങ്ങൾ ഉച്ചയോടെ കിഴക്ക് ഭാഗത്തും തെക്ക് ഭാഗത്തായും രൂപം കൊള്ളാനും സാധ്യതയുണ്ട്. അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബൈയിൽ 30 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

സൗദി അറേബ്യയിൽ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂടിന് കുട് കുറയുന്നതായാണ് റിപ്പോർട്ട്. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നും കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയോടു കൂടി താപനില കുറയുവാനും മിതമായതും സുഖകരവുമായ കാലാവസ്ഥയിലേക്ക് രാജ്യം കടക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. മാസങ്ങളായി സൗദിയിൽ ശക്തമായ ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല നഗരങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു.

കനത്ത വേനലിൽ കഴിഞ്ഞ മൂന്നുമാസക്കാലമായി സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നതിന് സൗദി, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.എന്നാൽ ഗൾഫ് രാജ്യങ്ങൾ ശൈത്യകാലത്തിലേക്ക് കടന്നതോടെ നിയന്ത്രണം നീക്കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൂട് കനക്കുന്ന സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഉച്ചവിശ്രമം നിയമം നടപ്പാക്കിവരുന്നുണ്ട്.

കെട്ടിട നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണകരമാണിത്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന എല്ലാത്തരം ജോലിക്കും നിരോധനം ബാധകമാണ്.ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15വരെയുള്ള മൂന്നുമാസത്തേക്കായിരുന്നു സൗദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തിയിരുന്നത്. യുഎഇയില്‍ ഏതാനും കമ്പനികള്‍ നിയമം ലംഘിച്ചതായി അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം തോതില്‍ തൊഴിലുടമയ്‌ക്കെതിരെ പിഴ ചുമത്തും. കൂടുതല്‍ തൊഴിലാളികള്‍ നിയമലംഘനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിഴ പരമാവധി 50,0000 ദിര്‍ഹമായിരിക്കും. കമ്പനിയുടെ നിലവാരം തരംതാഴ്ത്തുകയും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (37 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (54 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends