Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പുറപ്പെടാൻ മിനിട്ടുകൾ മാത്രം...!! റിയാദിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലെ വാതിലിൽ തകരാർ കണ്ടെത്തിയതോടെ യാത്ര റദ്ദാക്കി, 120ഓളം യാത്രക്കാരെ വിമാനത്തിൽ നിന്നും തിരിച്ചിറക്കി ഹോട്ടലിലേക്ക് മാറ്റി...!!

24 SEPTEMBER 2023 03:14 PM IST
മലയാളി വാര്‍ത്ത

വിമാനാപകടം വളരെ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും അപകടം സംഭവിച്ചാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ തന്നെ അപകട സാധ്യത പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടാൽ പുറപ്പെടുന്നതിന് മുമ്പ് തന്നെ യാത്രരക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടനടി യാത്ര റദ്ദാക്കിയേക്കാം. ഇപ്പോൾ അത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. വിമാനത്തിന്റെ വാതിലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സർവീസ് റദ്ദാക്കിയിരിക്കുകയാണ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ്  വാതിലിൽ തകരാർ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനമാിരുന്നു ഇത്. യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. തുടർന്ന് വിമാനത്തിൽ കയറ്റിയ 120ഓളം യാത്രക്കാരെ തിരികെ പുറത്തിറക്കി. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി.

യാത്ര റദ്ദാക്കിയതോടെ 120ഓളം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയതായുള്ള വിവരമാണ് പുറത്തുവരുന്നത്. അതേസമയം യാത്രക്കാരെല്ലാം കാത്തിരിക്കുകയാണ്. തകരാർ പരിഹരിച്ചതിന് ശേഷം ഈ വിമാനത്തിൽ റിയാദിലേക്ക് തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു വിമാനത്തിൽ അടുത്ത ദിവസം യാത്രക്കാരെ റിയാദിൽ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു.

അതേസമയം രണ്ടാഴ്ച്ചയാക്ക് മുൻപാണ് സാങ്കേതിക തകരാറുകാരണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ഒമാൻ എയർലൈൻസ് വിമാനം രണ്ടരമണിക്കൂർ പറന്നശേഷം അടിയന്തരമായി തിരിച്ചിറക്കിയത് . കരിപ്പൂരിൽനിന്ന്‌ മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യുയുവൈ 298 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തിയായിരുന്നു അടിയന്തര ലാന്‍ഡിങ്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ്‌ വൻദുരന്തം ഒഴിവാക്കിയത്‌.

വിമാനത്തിന്റെ കാലാവസ്ഥാ റഡാറിൽവന്ന സാങ്കേതിക തകരാറാണ് തിരിച്ചിറക്കാൻ ഇടയാക്കിയത്. കരിപ്പൂരിൽനിന്ന്‌ പറന്ന്‌ മിനിറ്റുകൾക്കകം  കാലാവസ്ഥാ റഡാർ തകരാറിലായി. ഇത്‌ ശ്രദ്ധിച്ച പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് തിരിച്ചിറക്കാൻ അനുമതി ആവശ്യപ്പെട്ടു. എന്നാൽ ഇന്ധനഭാരം പെട്ടെന്ന്‌ തിരിച്ചിറക്കുന്നതിന്‌ തടസ്സമായി. ആറ് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ നാല് ടണ്ണോളം  ഒഴിവാക്കി ഭാരം കുറച്ച് നിലത്തിറങ്ങാൻ എടിസി ടവർ ആവശ്യപ്പെട്ടു.  

തുടർന്ന് രണ്ടരമണിക്കൂറോളം ചുറ്റിത്തിരിഞ്ഞ വിമാനം ഇന്ധനശേഖരം കടലിലൊഴുക്കി.  ഇന്ധനഭാരം കുറച്ചശേഷം വിമാനം 11.45ന് കരിപ്പൂരിൽ സുരക്ഷിതമായി തിരിച്ചിറക്കി. ഇതിനായി ഫയർഫോഴ്സും മറ്റ് സംവിധാനങ്ങളും കരിപ്പൂരിൽ സജ്ജമാക്കി നിർത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കി. 169 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരായിരുന്നു. ഒമാൻ എയർവേയ്സിന്റെ സാങ്കേതിക വിദഗ്ദരെത്തി തകരാർ പരിഹരിച്ച ശേഷം വിമാനം രാത്രി വൈകി മസ്കത്തിലേക്ക് പറക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (37 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (54 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends