Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

വിമാനം പറന്നുയർന്നതും പൈലറ്റിന് ആ അപകടം മണത്തു.!! ദുബൈയിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി...!!

25 SEPTEMBER 2023 11:46 AM IST
മലയാളി വാര്‍ത്ത

യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു സാഹചര്യം ഉണ്ടായാലും യാത്ര റദ്ദാക്കി വിമാനം അടിയന്തരമായി നിലത്തിറക്കാറുണ്ട്. വിമാനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ, പക്ഷിയിടിക്കുകയോ, അതുമല്ലെങ്കിൽ അപകടരമായി രീതിയിലുള്ള യാത്രക്കാരുടെ പെരുമാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ മുന്നും പിന്നും നോക്കാതെ തന്നെ പൈലറ്റ് എമർജൻസി ലാൻഡിങ്ങിനുള്ള അനുമതി തേടാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരും സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനം എമർജൻസി ലാൻഡിങ് നടത്തിയിരിക്കുകയാണ്.

ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനമാണ് യാത്ര റദ്ദാക്കി അടിയന്തരമായി നിലത്തിറക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ദുബൈയിലേക്കുള്ള യാത്രയ്ക്കിടെ ഈജിപ്ത് എയറിന്റെ ബോയിങ് 737-800 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയത്. കെയ്‌റോയില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്നു ഈജിപ്ത് എയറിന്റെ വിമാനം. എന്നാൽ അപ്രതീക്ഷിത സാങ്കേതിക തകരാർ ശ്രദ്ധയില്പ്പെട്ടതോടെ പൈലറ്റ് വിമാനം ദമ്മാം എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കുന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് അനുമതി തേടുകയായിരുന്നു.

ലാന്‍ഡ് ചെയ്ത വിമാനത്തിൽ നിന്ന്  ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. 120 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രമുടങ്ങിയതോടെ ഈജിപ്ത് എയര്‍, കെയ്‌റോയില്‍ നിന്ന് ദമ്മാമില്‍ അയച്ച മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ പിന്നീട് ദമ്മാമില്‍ നിന്ന് ദുബൈയിലേക്ക് കൊണ്ടുപോയി. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. രാത്രി 11.10 ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന എയർ ഏഷ്യയുടെ ബംഗളരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. ജീവനക്കാരുൾപ്പെ ടെ 174 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകരാർ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

അതേസമയം രണ്ടാഴ്ച്ചയാക്ക് മുൻപാണ് സാങ്കേതിക തകരാറുകാരണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ഒമാൻ എയർലൈൻസ് വിമാനം രണ്ടരമണിക്കൂർ പറന്നശേഷം അടിയന്തരമായി തിരിച്ചിറക്കിയത്. കരിപ്പൂരിൽനിന്ന്‌ മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യുയുവൈ 298 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തിയായിരുന്നു അടിയന്തര ലാന്‍ഡിങ്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ്‌ വൻദുരന്തം ഒഴിവാക്കിയത്‌. വിമാനത്തിന്റെ കാലാവസ്ഥാ റഡാറിൽവന്ന സാങ്കേതിക തകരാറാണ് തിരിച്ചിറക്കാൻ ഇടയാക്കിയത്.

കരിപ്പൂരിൽനിന്ന്‌ പറന്ന്‌ മിനിറ്റുകൾക്കകം  കാലാവസ്ഥാ റഡാർ തകരാറിലായി. ഇത്‌ ശ്രദ്ധിച്ച പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് തിരിച്ചിറക്കാൻ അനുമതി ആവശ്യപ്പെട്ടു. എന്നാൽ ഇന്ധനഭാരം പെട്ടെന്ന്‌ തിരിച്ചിറക്കുന്നതിന്‌ തടസ്സമായി. ആറ് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ നാല് ടണ്ണോളം  ഒഴിവാക്കി ഭാരം കുറച്ച് നിലത്തിറങ്ങാൻ എടിസി ടവർ ആവശ്യപ്പെട്ടു.  തുടർന്ന് രണ്ടരമണിക്കൂറോളം ചുറ്റിത്തിരിഞ്ഞ വിമാനം ഇന്ധനശേഖരം കടലിലൊഴുക്കി.  

ഇന്ധനഭാരം കുറച്ചശേഷം വിമാനം 11.45ന് കരിപ്പൂരിൽ സുരക്ഷിതമായി തിരിച്ചിറക്കി. ഇതിനായി ഫയർഫോഴ്സും മറ്റ് സംവിധാനങ്ങളും കരിപ്പൂരിൽ സജ്ജമാക്കി നിർത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കി. 169 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരായിരുന്നു. ഒമാൻ എയർവേയ്സിന്റെ സാങ്കേതിക വിദഗ്ദരെത്തി തകരാർ പരിഹരിച്ച ശേഷം വിമാനം രാത്രി വൈകി മസ്കത്തിലേക്ക് പറക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ നിര്യാതനായി..  (39 minutes ago)

റിപ്പോർട്ടറിന്റെ മൈക്ക് ചവിട്ടി ഒടിച്ചു..! കാമ്യറ ചിതറി കരണകുറ്റി തകർത്ത് അടി സമനിലതെറ്റി സഖാക്കൾ...!  (42 minutes ago)

കണ്ണൂര്‍ പേരാവൂർ സ്വദേശി നാട്ടിൽ നിര്യാതനായി‌  (43 minutes ago)

പാലക്കാട് - നേമം പീഡനക്കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് വിലക്കിയിട്ടുണ്ട്  (45 minutes ago)

നാളെ ഏഴ് ജില്ലകളിൽ പൊതുഅവധി  (46 minutes ago)

ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന്  (48 minutes ago)

കൊന്ന് കളഞ്ഞോടാ ഞങ്ങളുടെ ' ചെറുക്കനെ...! രാഹുലിനെ തൊടാൻ പിണറായി വേറെ ജനിക്കണം ഇന്ന് കോടതിയിൽ തീപ്പാറും..!  (50 minutes ago)

കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു  (57 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (58 minutes ago)

സഹ ഉടമ അറസ്റ്റിൽ  (1 hour ago)

വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന  (2 hours ago)

വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തും  (2 hours ago)

സന്താനങ്ങൾക്കു രോഗാദിദുരിതമോ ക്ലേശമോ ഇന്ന് ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ  (2 hours ago)

കേരളത്തിന് 127 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്  (3 hours ago)

ബൂത്തിനുള്ളിൽ കുഴഞ്ഞ് വീണു..  (3 hours ago)

Malayali Vartha Recommends