Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

സാങ്കേതിക തകരാർ...!! ദുബായിലേയ്ക്ക് പുറപ്പെടാൻ വൈകിയ വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങി യാത്രക്കാർ, പുറത്തിറക്കാനോ... യാത്രക്കാർക്ക് ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നൽകാനോ അധികൃതർ തയാറായില്ലെന്ന് പരാതി....

29 SEPTEMBER 2023 06:09 PM IST
മലയാളി വാര്‍ത്ത

യാത്രക്കാർക്ക് തലവേദനയായിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതിന്റെ പേരിൽ നിരന്തരം പഴി കേൾക്കേണ്ടി വരുന്ന വിമാനക്കമ്പനിയുടെ നടപടിയിൽ ഒരു മാറ്റവുമില്ല. എത്ര പ്രതിഷേധിച്ചാലും ഞങ്ങൾ ഇങ്ങനയേ സർവീസ് നടത്തൂ എന്നുള്ള തരത്തിലാണ് യാത്രക്കാരോടുള്ള കമ്പനിയുടെ സമീപനം. എന്നാൽ ഇത്തവണ അത് ഇത്തിരി കടന്നു പോയിരിക്കുകയാണ്.

ദുബായിലേയ്ക്ക് പുറപ്പെടാൻ വൈകിയതിനെ തുടർന്ന് വിമാനത്തിനുള്ളിൽ മണിക്കൂറോളമാണ് യാത്രക്കാർ കുടുങ്ങിയത്. മംഗളൂരുവിൽ നിന്ന് വ്യാഴം രാത്രി 11.05ന് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 814 വിമാനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.45ന് ആണ് മൂന്ന് മണിക്കൂറുകളോളം യാത്രക്കാരെ ദുരിതത്തിലാക്കി പുറപ്പെട്ടത്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും പൂർത്തിയാക്കി വിമാനത്തിനകത്ത് കയറ്റിയ ശേഷമാണ് സംഭവം.

ഇതിന് ശേഷമാണ് സാങ്കേതിക തകരാർ മൂലം വിമാനം വൈകുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചത്. കണ്ണൂർ, കാസർകോട് സ്വദേശികളടക്കമുള്ള യാത്രക്കാർക്കാണ് മണിക്കൂറുകൾ വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നത്. വിശന്നുവലഞ്ഞ കുട്ടികൾ മണിക്കൂറോളം നിർത്താതെ കരഞ്ഞ ശേഷം പലരും ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു. യാത്രക്കാരെ പുറത്തിറക്കി വിടാനോ അവർക്ക് ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നൽകാനോ പോലും അധികൃതർ തയാറായില്ലെന്നും പരാതി ഉയർന്നു.

യാത്രക്കാരുടെ ദുരിതാവസ്ഥ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചതേയില്ലെന്ന് പരാതിയും ഉയർന്നു. ഇതിലും എത്രയോ പരാതികൾ ഉയർന്നിട്ടുപോലും വിമാനക്കമ്പനിയുടെ യാത്രക്കാരോടുള്ള ഈ ഒരു സമീപനത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

അതേസമയം കഴിഞ്ഞ ദിവസമാണ് കരിപ്പൂർ ദുബായ് വിമാനം കണ്ണൂരിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. രാവിലെ 9.5ദന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനമാണ് 11 മണിയോടെ കണ്ണൂരിൽ ഇറക്കിയത്. സാങ്കേതിക തകരാർ കണ്ടതിനെ തുടർന്നായിരുന്നു ലാൻഡിംഗ്. കോഴിക്കോട് നിന്നും പുറപ്പെട്ടയുടനെയാണ് വിമാനത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായത്. 9.50ന് പറന്നുയർന്ന് 15 മിനിട്ടുകൾക്കകമാണ് പ്രശ്നം കണ്ടത്.

കാർഗോ ഹോളിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ചില റൺവേകളിൽ പണി നടക്കുന്നതിനാൽ കണ്ണൂരാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. 11 മണിയോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയെന്നും പ്രശ്‌നങ്ങളില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. ജീവനക്കാരടക്കം 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (36 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (53 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends