Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്ത സംഭവം..ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്..മറ്റാർക്കും കൈമാറരുതെന്നും പൊലീസ് നിർദേശം..യുവതിയെ പിടികൂടാൻ സാധിച്ചിട്ടില്ല..


കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്ത സംഭവം..ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്..മറ്റാർക്കും കൈമാറരുതെന്നും പൊലീസ് നിർദേശം..യുവതിയെ പിടികൂടാൻ സാധിച്ചിട്ടില്ല..


നയ പ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി..പ്രക്ഷുബദ്ധ രം​ഗങ്ങൾക്കാണ് തമിഴ്നാട് നിയമസഭ സാക്ഷിയായത്..ഗവർണർ സഭ വിട്ടറങ്ങി..


കെ. നവീന്‍ ബാബു കേസ്..പൂട്ടികെട്ടാൻ പോലീസ്, തുടരന്വേഷണം അവസാനിപ്പിച്ചു പോലീസ്..കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്..

10 വര്‍ഷത്തെ പ്രണയത്തിന് ഒടുവിൽ പ്രണയിനിയെ വിവാഹം കഴിച്ചു കൂടെ താമസിച്ചത് വെറും മൂന്നു ദിവസം . ഉടനെ വരാമെന്നുപറഞ്ഞു ഖത്തറിലേക്ക് പോയ അരുൺ ചെയ്യാത്ത തെറ്റിന് ഖത്തർ ജയിലിലായി.. നല്ല ഒരു ജീവിതം തേടി ഉറ്റവരെയും ബന്ധുക്കളെയും വിട്ട് പ്രവാസ ലോകത്തേയ്ക്ക് പറന്ന അരുണിനെ ചതിച്ചത് ജോലി ചെയ്ത സ്ഥാപനത്തിന്‍റെ ഉടമകളായ നാല് മലയാളികൾ

30 SEPTEMBER 2023 07:45 PM IST
മലയാളി വാര്‍ത്ത


നല്ല ഒരു ജീവിതം തേടി ഉറ്റവരെയും ബന്ധുക്കളെയും വിട്ട് പ്രവാസ ലോകത്തേയ്ക്ക് പറക്കുന്ന മലയാളിയുടെ മനസ്സിൽ ആകെ ഉള്ളത് കുറച്ചു പണം സമ്പാദിച്ച് തിരിച്ചെത്തി നാട്ടിൽ ബന്ധുക്കൾക്കൊപ്പം സന്തോഷമായി കഴിയണം എന്ന് മാത്രമാണ് . ആ ഒരൊറ്റ ചിന്ത്യയിലാണ് കുടുംബത്തെ വിട്ട് ഓരോ മലയാളിയും വിദേശത്തേയ്ക്ക് പോകുന്നത് . പ്രവാസികളെല്ലാവരും പൊതുവെ ഒരേ കുടുബം പോലെ തന്നെയാണ് വിദേശത്ത് കഴിയുന്നത് . എന്നാൽ അതിനു ചില അപവാദങ്ങൾ ഉണ്ട് . പത്തിന്റെ പേരിൽ സ്വന്തം നാട്ടുകാരെ ചതിക്കാൻ മടിയില്ലാത്തവരും കൂട്ടത്തിൽ കാണും അത്തരമൊരു കഥയാണ് കോഴിക്കോട് പാവങ്ങാടി സ്വദേശി അരുണിന്റേത് . 10 വര്‍ഷത്തെ പ്രണയത്തിന് ഒടുവിൽ പ്രണയിനിയെ വിവാഹം കഴിച്ചു കൂടെ താമസിച്ചത് വെറും മൂന്നു ദിവസം . ഉടനെ വരാമെന്നുപറഞ്ഞു ഖത്തറിലേക്ക് പോയ അരുൺ ചെയ്യാത്ത തെറ്റിന് ഖത്തർ ജയിലിലായി

ചെക്ക് കേസില്‍ അകപ്പെട്ട് നാലുവര്‍ഷമായി ഖത്തര്‍ ജയിലില്‍ കഴിയുകയാണ് ഇപ്പോൾ കോഴിക്കോട് പാവങ്ങാടി സ്വദേശി അരുണ്‍. ജോലി ചെയ്ത സ്ഥാപനത്തിന്‍റെ ഉടമകളായ നാല് മലയാളികളാണ് അരുണിനെ ചതിച്ചതെന്ന് കുടുംബം പറയുന്നു. ബാക്കിയുള്ള 8 വര്‍ഷത്തെ ശിക്ഷ ഒഴിവാക്കി അരുണിനെ നാട്ടില്‍ എത്തിക്കണമെങ്കില്‍ 5 കോടി രൂപ കെട്ടിവക്കണം. യുവാവിന്‍റെ മോചനത്തിന് വേണ്ടി സര്‍ക്കാരുകളുടെയും പ്രവാസി സമൂഹത്തിന്‍റെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഉറ്റവര്‍.

 

ആശ്രയവും പ്രതീക്ഷയുമായ മകന്‍ അഴിക്കുള്ളിലായ ദിവസം കലങ്ങിയതാണ് ഈ അമ്മയുടെ കണ്ണ്. അമ്മ രതി മാത്രമല്ല, ഒരു കുടുംബം ഒന്നാകെ അരുണിനെ ഓര്‍ത്ത് കരയുകയാണ്. 2019 മുതല്‍ ഖത്തര്‍ ജയിലിലാണ് പാവങ്ങാടി കണിയാംതാഴത്ത് വീട്ടില്‍ അരുണ്‍. ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് അഞ്ചുകോടിയുടെ ബാധ്യത വരുന്ന കേസിലാണ് തടവ്. 12 വര്‍ഷത്തെ ശിക്ഷയില്‍ 4 വര്‍ഷം കഴി‍ഞ്ഞു. എന്നാല്‍ ചെയ്യാത്ത കുറ്റത്തിനാണ് അരുണ്‍ ജയിലില്‍ കഴിയുന്നതെന്ന് കുടുംബം പറയുന്നു. വീടുവച്ചതിന്‍റെ ബാധ്യത തീര്‍ക്കാനാണ് 27ാമത്തെ വയസില്‍ അരുണ്‍ ഖത്തറില്‍ പോയത്. നാല് മലയാളികളുടെ ഉടമസ്ഥതയിലുള്ള പണമിടപാട് സ്ഥാപനത്തിലായിരുന്നു ജോലി. അരുണിനെ കൊണ്ട് ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം ചെക്കുകള്‍ ഒപ്പിട്ടുവാങ്ങി ഉടമകള്‍ കോടികളുടെ ക്രമക്കേട് നടത്തി. പക്ഷേ മകന് ആ ചതി മനസിലായില്ല.

23 ചെക്കുകള്‍ മടങ്ങിയ കേസില്‍ 7 എണ്ണം അവസാനിച്ചു. നാലുവര്‍ഷം ജയില്‍ വാസം അനുഭവിച്ചതോടെ ബാക്കിയുള്ള 16 കേസുകളില്‍ പണം കെട്ടിവച്ചാലും മോചനം കിട്ടാന്‍ സാധ്യതയുണ്ട്. പക്ഷേ അതിന് 5 കോടി രൂപ വേണം. വീട് ഉള്‍പ്പടെ ജപ്തി ഭീഷണിയിലാണ്. സ്വയം പണം കണ്ടെത്താന്‍ വഴിയില്ല. അരുണിന്‍റെ മോചനത്തിന് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും പ്രവാസി സമൂഹത്തിന്റെ സഹായം ആവശ്യമാണ്. 10 വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു അനുസ്മൃതിയുമായുള്ള അരുണിന്‍റെ വിവാഹാം. വിവാഹത്തിന്‍റെ മൂന്നാം നാള്‍ അരുണ്‍ വിമാനം കയറി. സ്വപ്നം കണ്ട ജീവിതം തിരികെ പറന്നിറങ്ങുന്നത് കാത്തിരിക്കുകയാണ് അനുസ്മൃതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 മണിക്കൂറിനിടെ പവന് കൂടിയത് 3,160 രൂപ  (5 minutes ago)

ദീപക്കിന്റെ ആത്മഹത്യയില്‍ ചര്‍ച്ചയായി ആസിഫ് അലിയുടെ 'സഹദേവന്‍'എന്ന കഥാപാത്രം  (14 minutes ago)

ദീപക്കിന്റെ ആത്മഹത്യ:  (26 minutes ago)

Tamil nadu assembly സഭയിൽ നാടകീയ നീക്കങ്ങൾ  (34 minutes ago)

കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി പോലീസ്  (1 hour ago)

എസ്ഐടി സംഘം ഇന്ന് സന്നിധാനത്ത്  (2 hours ago)

നിയമസഭയിലിട്ട് സർക്കാരിന് മുട്ടൻ പണി കൊടുത്ത് ഇറങ്ങിയോടി ഗവർണർ; ആർലേക്കർക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യനും സ്പീക്കറും; നയ പ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്ത ഭാ  (3 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ പരിശോധന: സംസ്ഥാനത്തിനകത്തും പുറത്തുമായി 21 ഇടങ്ങളിൽ റെയ്ഡ്; സഹോദരിയുടെ വീട്ടിലേയ്ക്ക് മാറിയ അമ്മയെ മണിക  (3 hours ago)

കുഞ്ഞിന്റെ മരണകാരണം വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവും; മുറിവിനെ കുറിച്ച് അറിയില്ലെന്ന് മാതാപിതാക്കൾ; കുട്ടി കുഴഞ്ഞു വീണ് മരിച്ചതിന് പിന്നിൽ..?  (4 hours ago)

സെല്ലിൽ വാസുവിനും പപ്പനും അറ്റാക്ക്..വീട്ടിലെ നിലവറ പൊളിച്ച് ED റെയ്ഡ്..! മുരാരിയുടെ വീട്ടുകാർ E Dയെ വീട്ടിൽ കയറ്റിയില്ല..!  (4 hours ago)

രാഹുൽ കോടതിയിൽ എത്തി..! അജിത്ത് നേരിട്ട് ഇറങ്ങി പ്രോസിക്യൂഷൻ വെട്ടാൻ ആ സാക്ഷിയെ ഇറക്കും..!ദേ അയാൾ  (4 hours ago)

KARNATAKA DGP ഡിജിപിയുടെ അശ്ലീല രംഗം  (4 hours ago)

കടലിൽ ഇറങ്ങിയവരെ സ്രാവ് കടിച്ച് കുടഞ്ഞു കുട്ടികളുടെ കാൽ സ്രാവ് വിഴുങ്ങി മുന്നറിയിപ്പ്..! തീരങ്ങൾ അടച്ചു  (4 hours ago)

ചെവിക്കുറ്റിക്ക് അടിച്ച് ഹാഷ്മി അമ്മയുടെ വായ്ക്കരി കൂടി എടുത്ത് തള്ളിക്കേറ്റ് ,നിന്റെ ആര്‍ത്തി തീരട്ടെ,ആ പെണ്ണ് മുങ്ങി..!  (5 hours ago)

ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട്: ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം ആണ്; ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലി: ഇഡി അന്വേഷണവുമായി പ  (5 hours ago)

Malayali Vartha Recommends