Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

ല​ഗേജിൽ കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല...!! ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരന്റെ മറുപടി, ദുബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരനെ പോലീസിന് കൈമാറി...

01 OCTOBER 2023 04:25 PM IST
മലയാളി വാര്‍ത്ത

ചിലയാത്രക്കാർ ഉണ്ടാക്കുന്ന ഒരൊ പൊല്ലാപ്പ് വിമാന ജീവനക്കാർക്ക് മാത്രമല്ല. എയർപ്പോർട്ട് ജീവനക്കാർക്കും ഒരുപോലെ തലവേദനയായി മാറുകയാണ്. യാത്രക്കായി എത്തുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായാൻ പിന്നെ പറയേണ്ട. ഇപ്പോൾ ലഗേജ് പരിശോധന്ക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് യാത്രക്കാരൻ വിളിച്ച് കൂവിയത് കുറച്ചൊന്നുമല്ല മറ്റ് യാത്രക്കാരേയും വിമാനത്താവള ജീവനക്കാരെയും പരിഭ്രാന്തിയിലാക്കിയത്.

ശനിയാഴ്ച പുലർച്ചെ നാലോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്ക് പോകാനായി എത്തിയ യാത്രക്കാരമാണ് ലഗേജിൽ ബോംബ് ഉണ്ടെന്ന് വിളിച്ച് കൂകിയത്. ചെക് ഇൻ കൗണ്ടറിൽ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന് വിമാന ഏജൻസിയുടെ ജീവനക്കാർ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാരൻ താൻ ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു.

പരിഭ്രാന്തിയിലായ വിമാനക്കമ്പനിയുടെ ജീവനക്കാർ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു.തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞുവെച്ചു. ഇതോടെ ഇയാളുടെ യാത്രയും മുടങ്ങി. തുടർന്ന് വിമാനത്താവളത്തിലെ ബോംബ് സ്ക്വാഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് വലിയതുറ പോലീസിനെ അറിയിച്ച് കൈമാറുകയായിരുന്നു. ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെടാത്തത്തിനെ തുടർന്ന് അബദ്ധത്തിൽ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരന്റെ മൊഴി. ഇയാൾക്കെതിരേ പോലീസ് കേസെടുത്തില്ലെന്ന് വലിയതുറ എസ്.എച്ച്.ഒ. പറഞ്ഞു.

അതേസമയം നേരത്തെ നാട്ടിലേക്കുള്ള യാത്രക്കായി കുവൈറ്റ് എയർപോർട്ടിൽ എത്തിയ പ്രവാസിയെ തന്റെ ലഗേജിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതിന് നാടുകടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം കുവൈറ്റ് എയർപോർട്ടിലാണ് ഈ സംഭവം നടന്നത്. സാധാരണ ഗതിയിലുള്ള പരിശോധനക്കിടെ ലഗേജിൽ എന്തൊക്കെയുണ്ടെന്നു ഉദ്ദ്യോഗസ്ഥർ യാത്രക്കാരനായ പ്രവാസിയോട് തിരക്കുകയായിരുന്നു.

എന്നാൽ ലഗേജിൽ ബോംബാണെന്ന തമാശ കലർന്ന മറുപടിയാണ് ഇയാൾ നൽകിയത്. പിന്നീട് ഇയാൾ താൻ തമാശ പറഞ്ഞതാണെന്ന് തിരുത്തിയെങ്കിലും, കളി കാര്യമായി മാറുകയായിരുന്നു. ഉദ്ദ്യോഗസ്ഥർ ഇയാളുടെ ലഗേജ് തിരിച്ചുവാങ്ങിക്കുകയും യാത്ര ചെയ്യാൻ അനുവദിക്കാതെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്‌തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എയർപോർട്ട് പോലുള്ള അതിസുരക്ഷാ ക്രമീകരണങ്ങൾ ഉള്ള ഇടത്ത് ഇത്തരം തമാശകൾ അതി ഗുരുതമായ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നതിന് ഉദാഹരണമാണ് ഈ സംഭവങ്ങൾ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി  (16 minutes ago)

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (22 minutes ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (34 minutes ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (40 minutes ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന്....  (56 minutes ago)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ  (1 hour ago)

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (10 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (11 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (11 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (11 hours ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (11 hours ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (12 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (12 hours ago)

Malayali Vartha Recommends