Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

ദുബായിലെ അപ്പാർട്ട്‌മെന്റുകളുടെ ശരാശരി താമസ വാടക റെക്കോർഡ് നിരക്കിൽ...

06 OCTOBER 2023 03:55 PM IST
മലയാളി വാര്‍ത്ത

ദുബായിലെ അപ്പാർട്ട്‌മെന്റുകളുടെ ശരാശരി താമസ വാടക ഉയര്‍ന്ന നിരക്കിലെത്തി. അപ്പാര്‍ട്ട്മെന്റുകളുടെ ശരാശരി വാടക ഈ വര്‍ഷം ഒരു ചതുരശ്രയടിക്ക് 95.7 ദിര്‍ഹമാണ്. 2017-ല്‍ ഇത് 95.5 ദിര്‍ഹമായിരുന്നു. വില്ലകള്‍ക്ക് ശരാശരി വാടക ഒരു ചതുരശ്രയടിക്ക് 91.3 ദിര്‍ഹമാണ്. അപ്പാര്‍ട്ട്മെന്റുകളുടെ ശരാശരി വാടക 2017 ജനുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കിലാണ്. വില്ലകളുടെ വാടകനിരക്കിലും വന്‍വര്‍ധനയുണ്ട്.

ദുബായിലെ ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ടുപ്രകാരം 2017-നെ അപേക്ഷിച്ച് ഈ ജൂലായില്‍ ശരാശരി താമസവാടകയില്‍ 22 ശതമാനമാണ് വര്‍ധന. ഈവര്‍ഷം ജൂലായില്‍ മൊത്തം വാടകക്കരാറുകളുടെ എണ്ണം 3,25,727 ആണ്. 2019-ലെ ഇതേ കാലയളവില്‍ ഇത് 2,27,011 ആയിരുന്നു. 43.5 ശതമാനമാണ് വര്‍ധന.

നാലുവര്‍ഷം മുമ്പുവരെ 12 മാസത്തെ കരാറില്‍ നാലോ അഞ്ചോ ചെക്ക് മുന്‍കൂട്ടി കൈമാറിയായിരുന്നു വാടക നല്‍കിയിരുന്നത്. എന്നാല്‍, ഇന്ന് ഒട്ടുമിക്ക വാടകക്കരാറുകളും നേരിട്ട് പണമടയ്ക്കുന്ന രീതിയിലേക്ക് മാറിയെന്നാണ് വിലയിരുത്തല്‍.

വാടക നിരക്ക് ദുബായിൽ കൂടിത്തുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറഞ്ഞിരുന്നതായി മുമ്പ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കോവിഡിനെ തുടർന്ന് രണ്ടു വർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു. കരാമയിൽ പോലും 80,000 ദിർഹം വാർഷിക വാടക നിരക്കായിരുന്നത് 70,000ത്തിലേക്കു കുറഞ്ഞിരുന്നു. 

ഈ പശ്ചാത്തലത്തിൽ ഷാർജയിൽ നിന്നും മറ്റും കൂടുതൽ കുടുംബങ്ങൾ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, 2021 അവസാനം മുതൽ വിപണി കൂടുതൽ സജീവമായതോടെ ദുബായിൽ പലയിടത്തും വാടക നിരക്ക് കൂടാൻ തുടങ്ങി. ഇതേ നിലയിൽ വാടക കൂടുമെന്ന് മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടിയിരുന്നു. 

 

ബിസിനസ് ബേ, ഗ്രീൻസ്, ദെയ്റ, ദുബായ് സ്പോർട്സ് സിറ്റി, പാം ജുമൈറ എന്നിവിടങ്ങളിലെ വാടക നിരക്ക് കൂടിയിരുന്നു.. 2012ലെ ഉയർന്ന നിലയിലേയ്ക്ക് ആയിരുന്നു വാടക കൂടിയിരുന്നത്. 

കഴിഞ്ഞ വർഷം തന്നെ, ദുബായ് മറീനയിൽ 58,000 ദിർഹം 65,000 ആയും. ഗ്രീൻസിൽ 70,000 ദിർഹം 72,500 ആയും ജുമൈറ ലേക്ക് ടവേഴ്സിൽ 50,000 ദിർഹം 57,500 ആയും ഉയർന്നിരുന്നു. അംബരചുംബികൾ ഏറെ ഉയർന്നതോടെ ആവശ്യക്കാർ കുറയുകയും വാടക ഇടങ്ങൾ കൂടുകയും ചെയ്തതു മൂലം 2014 മുതൽ പല മേഖലയിലും വാടക കുറഞ്ഞു വരുന്ന പ്രവണത ആരംഭിച്ചിരുന്നതായി ആസ്റ്റെകോ ചൂണ്ടിക്കാട്ടിയിരുന്നു. 

 

 

2019ൽ കോവിഡ് വന്നതോടെ വാടക പല മേഖലയിലും വല്ലാതെ താഴ്ന്നു. എന്നാൽ വിപണി വീണ്ടും സജീവമാകുകയും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ ഉണർവ് കാണുകയും ചെയ്തതോടെ മിക്ക മേഖലയിലും വാടക ഉയർന്നു. രാവിലെ ഷാർജയിൽ നിന്നും മറ്റും മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടന്ന് വരുന്നത് ഒഴിവാക്കാനാണ് മിക്കവരും ദുബായിലേക്ക് താമസം മാറുന്നത്. 

എന്നാൽ അജ്മാൻ, റാസൽഖൈമ ഉൾപ്പെടെ വടക്കൻ എമിറേറ്റിൽ നിന്ന് എമിറേറ്റ്സ് റോഡു വഴി ഗതാഗതക്കുരുക്കിൽ അധികം പെടാതെ നേരെ ദുബായിലേക്ക് എത്താമെന്ന സൗകര്യം വന്നതോടെ കൂടുതൽ പേരും അവിടേക്കും താമസം മാറ്റിയിരുന്നു. 

ഗതാഗത സമയവും ലാഭിക്കാം എന്നതു കൊണ്ടു കൂടിയാണ് പലരും ദുബായിലെ താമസം ആഗ്രഹിച്ചിരുന്നത്. എന്നാൽ വാടക ഇതേ നിലയിൽ ഉയർന്നാൽ വീണ്ടും അവിടങ്ങളിൽ തന്നെ താമസിക്കാനാകും മലയാളികൾ ഉൾപ്പടെയുള്ളവർ ആഗ്രഹിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (23 minutes ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (44 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (1 hour ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (1 hour ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (1 hour ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (2 hours ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (2 hours ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (3 hours ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (9 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (9 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (9 hours ago)

Malayali Vartha Recommends