Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, യാത്രക്കാരിലൊരാൾ ഇതിന് പദ്ധതിയിടുന്നുണ്ടെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചത് എയർപോർട്ട് ഉദ്യോഗസ്ഥർക്ക്, സന്ദേശത്തിന് പിന്നിൽ ഭീകരർ?

09 OCTOBER 2023 05:58 PM IST
മലയാളി വാര്‍ത്ത

ദുബായിലേക്ക് പോവുന്ന എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശം. ഇ-മെയിൽ വഴിയാണ്  സന്ദേശം ലഭിച്ചത്. AI951എയർ ഇന്ത്യവിമാനം ഹൈജാക്ക് ചെയ്യാൻ യാത്രക്കാരിലൊരാൾ തന്നെ ഇതിന് പദ്ധതിയിടുന്നുണ്ടെന്നായിരുന്നു ഇ-മെയിലിലുണ്ടായിരുന്നത്. എന്നാൽ ഇസ്ലാമിക് ഭീകര സംഘടനയായ ഐഎസ്‌ഐയുടെ സന്ദേശമാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇന്നലെ വൈകീട്ടോടെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തി സംഭവം. ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഉടൻ വിമാനത്തിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ ഇവിടെ നിന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവം ഗൗരവതരമായതിനാൽ മെയിൽ അയച്ച വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം നേരത്തെ മറ്റൊരു സംഭവത്തിൽ ഒരു യാത്രക്കാരൻ കാണിച്ചു കൂട്ടിയ പൊല്ലാപ്പിൽ 4 മണിക്കൂർ വൈകി വിമാനം പുറപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് 'ഹൈജാക്ക്' എന്ന് ഫോണിലൂടെ ആക്രോശിക്കുകയായിരുന്ന യാത്രക്കാരനെ പിന്നീട് പുറത്തിറക്കി അറസ്റ്റ് ചെയ്യേണ്ടിവന്നു. മുംബൈ-ദില്ലി വിസ്താര വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. 23കാരനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

വിമാനം ഹൈജാക്ക് ചെയ്യുന്നത് അതായത് റാഞ്ചുന്നത് സംബന്ധിച്ച് യുവാവ് ഫോണിൽ ആക്രോശിക്കവെ ഇത് കേട്ട് പന്തികേട് തൊന്നിയ ക്രൂ അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റിതേഷ് ജുനേജ എന്നാണ് അറസ്റ്റിലായ യുവാവിന്റെ പേര്.വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ക്രൂ അംഗം യാത്രക്കാരനായ യുവാവിന്റെ ഫോൺ സംഭാഷണം കേൾക്കുകയായിരുന്നു.

വിമാനം ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ചാണ് ഇയാൾ ഫോണിൽ സംസാരിച്ചതെന്ന് ക്രൂ അംഗം പറഞ്ഞു. അഹമ്മദാബാദിലേക്ക് വിമാനത്തിൽ കയറും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്നെ വിളിക്കൂ. ഹൈജാക്കിംഗിനുള്ള എല്ലാ ആസൂത്രണങ്ങളും പൂർത്തിയായി. വിമാനത്തിൽ കയറിയതിനാൽ വിഷമിക്കേണ്ട- എന്നാണ് യുവാവ് പറഞ്ഞത്. തുടർന്ന് ഹരിയാന സ്വദേശിയായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.

പിന്നീട് ഇയാളെ സഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എന്നാൽ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും 2021 മുതൽ ചികിത്സയിലാണെന്നും തെളിഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും പൊലീസും വിമാനത്താവള അധികൃതരും അറിയിക്കുകയുണ്ടായി. സമഗ്രമായ പരിശോധന നടത്തിയതിന് ശേഷം അധികൃതരുടെ അനുമതിയെ തുടർന്ന് യാത്രക്കാരുമായി വിമാനം ഡൽഹിലേക്ക് പറക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (14 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends