വീണ്ടും സ്വര്‍ണ്ണവേട്ട... കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്ന് 43 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

വീണ്ടും സ്വര്‍ണ്ണവേട്ട... കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്ന് 43 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി
പാലക്കാട് വടക്കേമുറി സ്വദേശി അഷ്‌റഫ്ലി (40) യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 43 ലക്ഷം വിലമതിക്കുന്ന 801ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്ത സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിട്ടുണ്ടായിരുന്നു. സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റ്ന്റ് നവീന്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നീന സിംഗിന്റെതാണ് ഉത്തരവ്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തിന് ഒത്താശ ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്ന് പോലീസ്.
"
https://www.facebook.com/Malayalivartha























