Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഇനി ഈ ലുക്കിൽ പറക്കും, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുതിയ നിറത്തിൽ

22 OCTOBER 2023 05:01 PM IST
മലയാളി വാര്‍ത്ത

യാത്രക്കാരു‌ടെ പഴികേട്ട് മടുത്തിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സർവീസിനായി കലപ്പഴക്കം ചെന്ന വിമാനങ്ങൾ ഉപയോഗിക്കുന്നതിന്റെ പേരിലും സർവീസുകൾ കൃത്യ സമയത്ത് നടത്താത്തതിന്റെ പേരിലും എന്നുവേണ്ട ആകെ പഴികേട്ട് വശം കെട്ടിരിക്കുകയായിരുന്നു. അതിനിടയിൽ ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ്.

‘നിങ്ങൾ എങ്ങനെയാണോ അങ്ങനെ പറക്കാം ’ എന്നതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പഞ്ച് ലൈൻ. എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനും എയര്‍ഏഷ്യ ഇന്ത്യക്കും പൊതുവായ പുതുക്കിയ ബ്രാൻഡ് ഐഡന്‍റിറ്റിയായി. ഇതോടെ വിമാനങ്ങളുടെ നിറങ്ങളിലും ലോഗോയിലും മാറ്റങ്ങള്‍ നിലവില്‍ വന്നു. എക്സ്പ്രസ് ഓറഞ്ച്, ടര്‍ക്കോയ്സ് (ഗ്രീനിഷ് ബ്ലൂ), ഐസ് ബ്ലൂ എന്നിവയാണു പുതിയതായി നല്‍കിയിട്ടുള്ളത്.

പുതിയ ബോയിംഗ് ബി737-8 വിമാനമാണ് 'എയര്‍ ഇന്ത്യ എക്സ്പ്രസ്' എന്ന പൊതു ബ്രാൻഡിംഗില്‍ ആദ്യമായി പുറത്തിറക്കിയത്.എയർ ഏഷ്യ എയർ ഇന്ത്യ എക്സ്പ്രസിൽ ലയിക്കുന്നതോടെ ഇന്ത്യൻ ആകാശത്ത് ഇനി എയർ ഏഷ്യ വിമാനങ്ങൾ ഉണ്ടാകില്ല. എയർ ഏഷ്യയുടെ ഡൊമസ്റ്റിക് സെക്ടറുകളിൽ എയർ ഇന്ത്യ എക്സ്പ്രസാകും ഇനി പറക്കുക.

സമഗ്ര വികസന പദ്ധതികളാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി 2024 അവസാനം വരെ ശരാശരി ഓരോ ആറ് ദിവസം കൂടുമ്പോള്‍ പുതിയ വിമാനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എയര്‍ ഇന്ത്യയെന്ന് എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐഎക്‌സ് കണക്ട്, വിസ്താര എന്നിവ ടാറ്റയുടെ ഉടമസ്ഥതയിലാണുള്ളത്.

ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ ബിസിനസ്സ് ഏകീകരിക്കാനുള്ള പ്രക്രിയയിലാണ് ഇപ്പോൾ. 2024 അവസാനം വരെ ശരാശരി ആറ് ദിവസത്തിലൊരിക്കല്‍ എയര്‍ ഇന്ത്യ ഗ്രൂപ്പ് ഒരു പുതിയ വിമാനം ഡെലിവറി ചെയ്യുമെന്ന് കാംബെല്‍ വില്‍സണ്‍ ബുധനാഴ്ച അറിയിച്ചു.

2022 ജനുവരിയിലാണ് നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ഈ വര്‍ഷമാദ്യം എയര്‍ബസില്‍ നിന്നും ബോയിംഗില്‍ നിന്നും 470 വിമാനങ്ങള്‍ക്കായി എയര്‍ ഇന്ത്യ 70 ബില്യണ്‍ ഡോളറിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ വര്‍ഷം നവംബര്‍ മുതല്‍ പുതിയ വിമാനങ്ങളുടെ വിതരണം ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (4 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (4 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (4 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (7 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (8 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (8 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (8 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (9 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (9 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (9 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (9 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (9 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends