Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

പ്രവാസികൾക്ക് കനത്ത തിരിച്ചടി, ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ അഞ്ചിരട്ടി വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ, പുതിയ നിരക്കുകൾ ഇങ്ങനെ

23 OCTOBER 2023 11:17 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് കനത്ത തിരിച്ചടിയയായി ടിക്കറ്റ് നിരക്കുകൾ അഞ്ചിരട്ടി വർദ്ധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനികൾ. കൊള്ളയ്ക്ക് കിട്ടുന്ന അവസരം വിമാനക്കമ്പനികൾ വിടുമോ? ഉത്സവ സീസണുകൾ മുന്നിൽക്കണ്ട് ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ ഉയർത്തി. യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കവെ തന്നെയാണ് ഇത്തരമൊരു നീക്കം എന്നതും എടുത്തുപറയേണ്ട കാര്യം തന്നെയാണ്. വിമാനനിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപെട്ടുള്ള വ്യവസായിയായ കെ സൈനുൽ ആബിദീന്റെ ഹ‍ർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് വീണ്ടും നിരക്ക് വർധനയുണ്ടായത്.

ഈ മാസം 30നാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് ഹർജി വീണ്ടും പരിഗണിക്കുക. സൈനുൽ ആബിദീൻ നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സമയം തേടിയതോടെയാണ് ഹർജി 30-ാം തീയതിയിലേക്ക് മാറ്റിയത്. ഇതിൽ യാത്രക്കാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ഈ നീക്കം. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് നവംബർ 24 മുതൽ ഡിസംബർ 31 വരെ അഞ്ചിരട്ടി വരെയാണ് നിരക്ക് കൂട്ടിയത്.

 

ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒക്ടോബർ 23ലെ നിരക്ക് 6500 രൂപയാണ്. ഇത് ഡിസംബർ 15 ആകുമ്പോൾ 24,300 ആയി ഉയരും. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് 6500 രൂപയുള്ളത് 18,500 ആയി ഉയരും.ദുബൈയിൽ നിന്ന് കണ്ണുരിലേക്ക് 7000 രൂപയുള്ളത് 35,200 ആയും അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് 6800 രൂപയുള്ളത് 16,800 രൂപയായുമായാണ് ഉയരുക. കൊച്ചി വിമാനത്താവളത്തിലേക്കും തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമെല്ലാം അഞ്ചിരട്ടിയോളമായി ടിക്കറ്റ് നിരക്ക് ഉയർന്നു. ജിദ്ദയിൽ നിന്ന് നാട്ടിലെത്താൻ നാലംഗ കുടുംബത്തിന് രണ്ട് ലക്ഷം രൂപയിലധികം വേണം.

എയർ ഇന്ത്യ എക്സ്‌പ്രസിൽ 55,000 -73,000 രൂപയാണ് നിരക്ക്. 13,000 രൂപയുടെ ടിക്കറ്റിനാണ് ഈ വർദ്ധന. ഇന്ധന വില കൂടിയതാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. എന്നുവച്ച് അവധി, ഉത്സവ സീസൺ നോക്കി ഇങ്ങനെ പിടിച്ചുപറിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. വിഷു, ഓണം, ഗൾഫിലെ സ്കൂൾ അവധിക്കാലം എന്നീ അവസരങ്ങളിലും ടിക്കറ്റ് നിരക്ക് ഇങ്ങനെ കൂട്ടാറുണ്ട്. വ്യോമയാന നിയമപ്രകാരം നിരക്ക് തീരുമാനിക്കാൻ വിമാനക്കമ്പനികൾക്ക് അധികാരമുണ്ടെന്ന് കേന്ദ്രം പറയുന്നത്.

നവംബർ 24ന് ശേഷമുള്ള നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ (എയർ ഇന്ത്യ)

ജിദ്ദ - കോഴിക്കോട്- 73,000, ഷാർജ - കോഴിക്കോട് - 37,000, അബുദാബി - കോഴിക്കോട് 17,500, അബുദാബി - തിരുവനന്തപുരം 20,000,
ദോഹ - തിരുവനന്തപുരം- 40,000, ദോഹ - കൊച്ചി - 34,000, മസ്കറ്റ് - കൊച്ചി 24,000 ഷാർജ - കണ്ണൂർ- 37,000,ദുബായ് - കണ്ണൂർ - 43,000
എന്നിങ്ങനെയാണ് നിരക്കുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (24 minutes ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (45 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (1 hour ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (1 hour ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (1 hour ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (2 hours ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (2 hours ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (3 hours ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (9 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (9 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (9 hours ago)

Malayali Vartha Recommends