Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ല​ഗേജിൽ മുട്ടൻപണി...!!! പ്രവാസികളെ വെട്ടിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്, അധിക ബാഗേജ് നിരക്ക് കുത്തനെ വർധിപ്പിച്ചു

23 OCTOBER 2023 04:42 PM IST
മലയാളി വാര്‍ത്ത

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ നിറവും രൂപത്തിലുമൊക്കെ എത്തിയപ്പോൾ ഇരുകൈയ്യും നീട്ടിയാണ് യാത്രക്കാർ ഇതിനെ സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ അതേ യാത്രക്കാർക്ക് നേരെ തിരിഞ്ഞ് കൊത്തിയിരിക്കുകയാണ് വിമാനക്കമ്പനി. ഇത്തവണ ലേഗേജിലാണ് യാത്രക്കാർക്ക് പണികൊടുത്തിരിക്കുന്നത്. അധിക ബാഗേജ് നിരക്ക് കുത്തനെ വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. സ്വകാര്യ മേഖലയിൽ സർവിസ് തുടങ്ങിയതിനുശേഷം ടിക്കറ്റ് നിരക്ക് വർധനയും സർവീസ് മുടക്കവും കൊണ്ട് യാത്രക്കാർ പൊറുതി മുട്ടുന്നതിനിടയിലാണ് അധിക ഭാരത്തിന്റെ തുക കുത്തനെ കൂട്ടി യാത്രക്കാരെ പ്രയാസത്തിലാക്കിയിരിക്കുന്നത്.

ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവീസിൽ അനുവദിച്ചത് 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമായിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് വരുമ്പോൾ 20 കിലോ ചെക്കിൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമാണിത്. ജി.സി.സി.യിൽനിന്ന് മുമ്പ് അധിക ബാഗേജിന് ചാർജ് ചെയ്തിരുന്നത് അ ഞ്ചു കിലോക്ക് 10 റിയാലും 10 കിലോക്ക് 20 റിയാലുമായിരുന്നു. ഇപ്പോൾ വർധിപ്പിച്ച നിരക്ക് പ്രകാരം അഞ്ച് കിലോ അധിക ബാഗേജിന് 16 റിയാലും 10 കിലോക്ക് 32 റിയാലും 15 കിലോക്ക് 52 റിയാലും നൽകണം.

ഇന്ത്യയിൽനിന്ന് ജി.സി.സിയിലേക്കുള്ള യാത്രയിൽ അഞ്ച് കിലോ അധിക ബാഗേജിന് എട്ട് റിയാൽ ഉണ്ടായിരുന്നത് 11 റിയാൽ വർധിപ്പിച്ചു.10 കിലോ ബാഗേജിന് 16 റിയാൽ ഉണ്ടായിരുന്നത് 22 റിയാലായും ഉയർ ത്തിയിട്ടുണ്ട്. അധിക ബാഗേജ് നിരക്കിൽ ഗണ്യമായ വർധനയാണ് വിമാനക്കമ്പനി വരുത്തിയിരിക്കുന്നത്. അതേസമയം കേരളത്തിലേക്കടക്കം സര്‍വീസുകള്‍ ഇരട്ടിയാക്കിയിരിക്കുകയാണ് വിമാനക്കമ്പനി. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും.

എല്ലാ തിങ്കളാഴ്ചകളിലുമാണ് പുതിയ സർവീസ് തുടങ്ങുക. നിലവില്‍ വ്യാഴാഴ്ച മാത്രമാണ് സര്‍വീസുണ്ടായിരുന്നത്. ആഴ്ചയിൽ ഒരു സർവീസ് കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടിവന്ന കുവൈത്ത് യാത്രക്കാർക്ക് വലിയൊരു ആശ്വാസമാണ് ഈ വാർത്ത. ഒക്ടോബര്‍ 30 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും രണ്ട് സര്‍വീസ് കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ ഉണ്ടാകും. തിങ്കളാഴ്ചകളില്‍ പുലർച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.40ന് കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ 8.40ന് പുറപ്പെട്ട് വൈകിട്ട് 4.00 ന് കണ്ണൂരിലെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.

ഗോഫസ്റ്റ് എയർലൈൻ സർവീസ് നിലച്ചതോടെയാണ് കുവൈത്ത്-കണ്ണൂർ യാത്ര ദുരിതമായത്. ആഴ്ചയിൽ മൂന്ന് സർവീസ് ആണ് ഗോഫസ്റ്റ് നടത്തിയിരുന്നത്. ഇതില്ലാതായതോടെ കൃത്യ സമയത്ത് യാത്ര ചെയ്യാൻ ടിക്കറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. ഇതോടെ പലരും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വന്നു. പുതിയ സർവീസ് കൂടി വരുന്നതോടെ ഈ അവസ്ഥക്ക് അല്പമെങ്കിലും ആശ്വാസമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (17 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (36 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (52 minutes ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (1 hour ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (1 hour ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (2 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (2 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (3 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (4 hours ago)

Malayali Vartha Recommends