Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

നിമിഷപ്രിയുടെ അപ്പീൽ തള്ളി യെമൻ സുപ്രീം കോടതി:- നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാൻ നിർദ്ദേശം...

16 NOVEMBER 2023 05:56 PM IST
മലയാളി വാര്‍ത്ത

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയുടെ അപ്പീൽ തള്ളി യെമൻ സുപ്രീം കോടതി. വിവരം കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാനും നിർദ്ദേശമുണ്ട്. നിമിഷ പ്രിയയുടെ അമ്മയുടെ ഹർജിയിൽ 7 ദിവസത്തിനകം തീരുമാനമെടുക്കാൻ കോടതി പറഞ്ഞു. പാസ്പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദേശിച്ചു. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഹർജി ദില്ലി ഹൈക്കോടതിയുടെ മുന്നിലെത്തിയത്.

യെമനിലേക്ക് പോകാനുള്ള സൗകര്യമൊരുക്കണമെന്നും അതിനായുളള നടപടികൾ ഊർജ്ജിതമാക്കണമെന്നും കാണിച്ച് നിമിഷ പ്രിയയുടെ അമ്മയാണ് ദില്ലി ഹൈക്കോടതിയെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ കേന്ദ്രത്തിന് നോട്ടീസടക്കം ദില്ലി ഹൈക്കോടതി നൽകുകയും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് യെമനിലെ സുപ്രീം കോടതി ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അപ്പീൽ തള്ളിയെന്നുള്ള കാര്യം കേന്ദ്രസർക്കാർ ദില്ലി ഹൈക്കോടതിയെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേ സമയം വിഷയവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നിമിഷപ്രിയയുടെ കുടുംബത്തെ അറിയിച്ചിട്ടില്ല എന്നതാണ് പ്രധാന കാര്യം.

തന്റെ മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയിൽ നിമിഷപ്രിയ കത്തെഴുതിയിരുന്നു. അതിന് മുമ്പ് ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (8 minutes ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (33 minutes ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (48 minutes ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (1 hour ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (1 hour ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (1 hour ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (1 hour ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (2 hours ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (2 hours ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (2 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (2 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (2 hours ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (2 hours ago)

Malayali Vartha Recommends