Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

പ്രവാസികള്‍ക്ക് ഇരുട്ടടി വിമാന നിരക്ക് ഇരട്ടിയിലേറെ;അവധിയ്ക്ക് നാട്ടിലെത്താന്‍ കൊതിച്ചവര്‍ക്ക് നിരാശ,അവധിക്കാലങ്ങളില്‍ യാത്രക്കാരെ പിഴിയുന്നത് തുടര്‍ക്കഥ,ഇനി നാട്ടിലെത്തണമെങ്കില്‍ അധിക നിരക്ക് ടിക്കറ്റിന് ഒടുക്കേണ്ട അവസ്ഥ

25 NOVEMBER 2023 08:09 PM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്ക് ദേ ആകെ ഉള്ള സന്തോഷം നാട്ടിലേയ്ക്ക് ടിക്കറ്റ് എടുക്കുക എന്നതാണ് . ഇതിനായി അവധി ദിവസം വരുന്നത് കാത്തിരിക്കുന്നവരാണ് പ്രവാസികള്‍ ഏറെയും .. എന്നാല്‍ ഈ സാമ്യം തന്നെയാണ് വിമാനക്കമ്പനികള്‍ക്ക് ചാകര കിട്ടുന്നതും . അവധിക്കാലമായാല്‍ ഒരു മയവും ഇല്ലാതെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക എന്നത് വിമാന കമ്പനികളുടെ സ്ഥിരം ഏര്‍പ്പാടാണ്. ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി നീട്ടിയെങ്കിലും നാട്ടിലേക്ക് മടങ്ങാനുള്ള പ്രവാസികളുടെ നീക്കത്തിന് ഇപ്പോള്‍ കനത്ത തിരിച്ചടി കിട്ടിയിരിക്കുകയാണ് . വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ പീക്ക് പിരീയഡിനേക്കാള്‍ അധിക നിരക്ക് ടിക്കറ്റിന് ഒടുക്കേണ്ട അവസ്ഥയിലാണ് ദുബായ് നിവാസികള്‍. ഇന്ത്യയിലേക്കോ യുഎസിലേക്കോ യാത്ര ചെയ്യാന്‍ യുഎഇ നിവാസികള്‍ സെപ്തംബറിലെ നിരക്കിനെ അപേക്ഷിച്ച് 15-30 ശതമാനം അധികം നല്‍കേണ്ടി വരും.

ചിലയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് സെപ്റ്റംബറിലെ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയായി. ഇക്കണോമി വിമാന നിരക്ക് ഒരു മാസം മുമ്പ് 875 ദിര്‍ഹം (ദുബായ്മുംബൈ) ആയിരുന്നു. എന്നാല്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 3 വരെയുള്ള തിയതികളില്‍ യാത്ര ചെയ്യുമ്പോള്‍ ഇവിടേക്ക് 1,482 ദിര്‍ഹം കൊടുക്കണം. ദുബായ് മുതല്‍ ലണ്ടന്‍ വരെയുള്ള യാത്രക്ക് 2,530 ദിര്‍ഹം ആയിരുന്നത് 3,805 ദിര്‍ഹം ആയും ഉയര്‍ന്നിട്ടുണ്ട്. 1790 ദിര്‍ഹമായിരുന്ന ബാങ്കോക്കിലേക്കുള്ള ടിക്കറ്റിന് 2975 ദിര്‍ഹവും 4270 ദിര്‍ഹമുണ്ടായിരുന്ന ടോക്കിയോയിലേക്ക് 5725 ദിര്‍ഹവും കൊടുക്കണം. ദേശീയ ദിന വാരാന്ത്യത്തില്‍ ഡിസംബര്‍ 4 കൂടി ഉള്‍പ്പെടുത്തുമെന്ന് യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായത്. ഇന്ത്യയിലെയും യു എസിലേയും ഒട്ടുമിക്ക വിമാനത്താവളങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്.

സെപ്തംബറില്‍ ദല്‍ഹിയിലേക്ക് 770 ദിര്‍ഹമുണ്ടായിരുന്നത് 1510 ദിര്‍ഹമായി. ന്യൂയോര്‍ക്കിലേക്ക് 3850 ദിര്‍ഹം ഉള്ളിടത്ത് 4373 ദിര്‍ഹവും ഹൂസ്റ്റണിലേക്ക് 5730 ദിര്‍ഹമുള്ളിടത്ത് 7685 ദിര്‍ഹവും ആയി വര്‍ധിച്ചു. ക്രിസ്മസ്, പുതുവത്സര അവധികള്‍ അടുക്കുന്നതിനാല്‍ യുകെയിലേക്കുള്ള നിരക്ക് 1015 ശതമാനം അധിക വര്‍ധനവ് കാണിക്കുന്നുണ്ട്. അതേസമയം യൂറോപ്പിലേക്കുള്ള നിരക്കുകളില്‍ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. യുഎഇയില്‍ നിന്നുള്ള ഷെഞ്ചന്‍ വിസ അപ്പോയിന്റ്‌മെന്റുകളിലെ കാലതാമസം 2024 ജനുവരി 10 ന് ശേഷവും യൂറോപ്യന്‍ അവധിക്കാല പദ്ധതികള്‍ മാറ്റിവയ്ക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നുവെന്ന് ട്രിപ്‌സ് എവേയുടെ സ്ഥാപകന്‍ ഷാനവാസ് ഖാന്‍ പറഞ്ഞു. യൂറോപ്പിലേക്കുള്ള ഡയറക്ട് എക്കണോമി റിട്ടേണ്‍ വിമാന നിരക്ക് 1,511 ദിര്‍ഹം (പ്രാഗ്), 2,845 ദിര്‍ഹം (പാരീസ്), 3,705 ദിര്‍ഹം (ബാഴ്‌സലോണ), 2,125 ദിര്‍ഹം (ഏഥന്‍സ്) എന്നങ്ങനെയാണ്. അതേസമയം ഡിസംബറിലെ അവധിക്കാല പ്ലാനുകള്‍ക്കായി പല യാത്രക്കാരും നേരിട്ടുള്ള ഫ്‌ലൈറ്റിന് പകരം കണക്റ്റിംഗ് ഫ്‌ലൈറ്റുകള്‍ തിരഞ്ഞെടുക്കുകയാണ്.

അതെ സമയം പ്രവാസികള്‍ക്ക് ഏറെ ആശ്വസകരമായി മാറിയേക്കാവുന്ന എയര്‍ അറേബ്യയുടെ റാസല്‍ഖൈമ കോഴിക്കോട് സര്‍വ്വീസിന് തുടക്കമായിട്ടുണ്ട് . യു എ ഇയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് ആദ്യത്തെ നോണ്‍സ്റ്റോപ്പ് ഫ്‌ലൈറ്റാണ് ആരംഭിച്ചിരിക്കുന്നത്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ നിന്ന് ഉച്ചയ്ക്ക് 2.55ന് പുറപ്പെട്ട് രാത്രി 8.10ന് കോഴിക്കോട്ടെത്തുന്ന രീതിയിലാണ് സര്‍വ്വീസ്. ഒമാന്‍ എയറും തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. സര്‍വീസുകളുടെ എണ്ണം അധികം വൈകാതെ വര്‍ധിപ്പിക്കും. തിരുവനന്തപുരംമസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാന്‍ എയര്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ റൂട്ടില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍  (14 minutes ago)

അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ  (19 minutes ago)

ജമ്മു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം  (22 minutes ago)

പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്  (37 minutes ago)

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.  (1 hour ago)

ആദ്യ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന  (1 hour ago)

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം  (2 hours ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (2 hours ago)

നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  (2 hours ago)

ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്....  (2 hours ago)

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (10 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (10 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (10 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (12 hours ago)

Malayali Vartha Recommends