Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

വിമാനത്തിൽ കുത്തിയൊലിച്ച് വെള്ളം, എയർ ഇന്ത്യയിൽ നനഞ്ഞ് കുളിച്ച് യാത്രക്കാർ, വീഡിയോ വൈറൽ

01 DECEMBER 2023 11:43 AM IST
മലയാളി വാര്‍ത്ത

യാത്രക്കാരുടെ സുക്ഷയ്ക്കാണ് ഏതൊരു വിമാനക്കമ്പനിയും പ്രഥമ പരിഗണന നൽകുന്നത്. അതിനാൽ ആവശ്യയായ എല്ലാ സുരക്ഷാ പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രക്കായി പുറപ്പെടുന്നത്. നൂറ് കണക്കിന് യാത്രക്കാരുമായി ആകാശമാര്‍ഗ്ഗേണ പോകുന്ന വിമാനങ്ങളില്‍ ചെറിയൊരു വീഴ്ചയുണ്ടെങ്കില്‍ പോലും പറക്കാനുള്ള അനുമതി നിഷേധിക്കപ്പെടും. ഒന്നെങ്കില്‍ സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷമോ അല്ലെങ്കില്‍ മറ്റൊരു വിമാനത്തിലോ ആളുകളെ യഥാസ്ഥാനത്ത് എത്തിക്കുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ട്വിറ്ററില്‍ (X) പങ്കുവയ്ക്കപ്പെട്ട ഒരു വിഡീയോ ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു.

വീഡിയോയില്‍ എയര്‍ ഇന്ത്യാ വിമാനത്തിനുള്ളില്‍ മഴയിലെന്ന പോലെ വെള്ളം ചോര്‍ന്നൊലിക്കുകയായിരുന്നു. ഓവര്‍ഹെഡ് ബിന്നില്‍ നിന്ന് വെള്ളം താഴേക്കുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളം വീഴുന്ന ഭാഗത്തെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും യാത്രക്കാര്‍ മറുഭാഗത്ത് ഇരിക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാരില്‍ ചിലര്‍ നല്ല ഉറക്കത്തിലായിരുന്നു. വെള്ളം ശരീരത്തില്‍ വീഴാതിരിക്കാന്‍ ചിലര്‍ തുണികൊണ്ട് ശരീരം മൂടിയിരുന്നു.

വിമാനത്തിനുള്ളില്‍ മുഴുവനും വെള്ളം തളം കെട്ടിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വിമാനത്തിനുള്ളില്‍ വെള്ളം ചോരുന്നതിനാൽ ഇടയ്ക്ക് യാത്രക്കാരോട് പൈലറ്റ് ക്ഷമ ചോദിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് നടത്തുന്നതും വീഡിയോയിൽ കേൾക്കാം. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. എയര്‍ ഇന്ത്യയിലെ യാത്ര പറഞ്ഞറിയിക്കാനാവാത്ത അനുഭവമെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എട്ടര ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. രസകരമായ കമന്റുകളോടൊപ്പം രൂക്ഷമായ വിമര്‍ശനങ്ങളും വീഡിയോയ്ക്ക് താഴെ ഉയരുന്നുണ്ട്. സംഭവം ദയനീയമാണെന്നും യാത്രക്കാര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ചിലരുടെ വാദം. മറ്റൊരാള്‍ എഴുതിയത്, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ധീരരായ യാത്രക്കാർ. അവരിൽ കുറച്ചുപേർ ഉറങ്ങുകയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.' എന്നാല്‍ പലപ്പോഴും വിമാനങ്ങളില്‍ ഇത്തരം അനുഭവങ്ങളുണ്ടാകാറുണ്ടെന്നും ചലിപ്പോള്‍ എസി ലീക്ക് ആയിരിക്കുമെന്നും ചിലര്‍ എഴുതി.

മഞ്ഞ്/ഐസ് ധാരാളമായി ഓവര്‍ഹെഡ് ബിന്നില്‍ നിറഞ്ഞിട്ടുണ്ടാകാമെന്നും എന്നാല്‍ പിന്നീട് വിമാനത്തിന്‍റെ ബോഡി ചൂടായതോടെ പെട്ടെന്ന് ഈ ഐസുരുകി വെള്ളമായി വീണതാകാമെന്നും ചിലര്‍ കുറിച്ചു. സാധാരണഗതിയില്‍ ഇങ്ങനെ ഒലിച്ചിറങ്ങുന്ന വെള്ളം വിമാനത്തിന്‍റെ ബോഡിയുടെ വശങ്ങളിലേക്ക് പോവാറാണുള്ളത്. എന്നാല്‍ എലിയോ മറ്റ് ജീവികളോ ഇന്‍സുലേഷന്‍ കടിച്ച് മുറിച്ചിട്ടുണ്ടാകാമെന്നും അങ്ങനെയാകാം ചോര്‍ച്ച സംഭവിച്ചതെന്നും മറ്റൊരു സാധ്യതയും കാണുന്നില്ലെന്നും ഒരാള്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

2018-ല്‍ ഫ്രാങ്ക്ഫര്‍ട്ട്- ഡല്‍ഹി യാത്രയില്‍ സമാന അനുഭവം നേരിട്ടിരുന്നതായി ഒരുവ്യക്തി പറഞ്ഞു. എയര്‍കണ്ടീഷനിലെ തകരാറായിരുന്നു കാരണമെന്നും 10 മിനിറ്റിനകം പ്രശ്നം പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി.1957 മുതൽ 2021 വരെ എയർ ഇന്ത്യ ഇന്ത്യാ ഗവൺമെന്‍റിന്‍റെ കീഴിലായിരുന്നു. 2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തെങ്കിലും നിരവാരത്തിലോ ഗുണമേന്മയിലോ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നും ചിലര്‍ പരാതി പറഞ്ഞു. അതേസമയം, വിമാനത്തിലെ ചോര്‍ച്ചയോട് എയര്‍ ഇന്ത്യ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (10 minutes ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (30 minutes ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (39 minutes ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (1 hour ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (1 hour ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (2 hours ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (2 hours ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (8 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (8 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (8 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (9 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (10 hours ago)

Malayali Vartha Recommends