Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

നിമിഷ പ്രിയയുടെ മോചനത്തിന് ഇനി എത്രനാൾ, എത്രയും വേഗം മകളെ കാണാനാണ് ശ്രമിക്കുന്നതെന്ന് അമ്മ, യെമനിലേക്ക് പോകാനുള്ള അനുമതി ലഭിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് പ്രേമകുമാരി

13 DECEMBER 2023 06:38 PM IST
മലയാളി വാര്‍ത്ത

നിമിഷ പ്രിയയുടെ മോചനത്തിന് ഇനി എത്രനാൾ. വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയതോടെ ഓരോദിവസവും കഴിയുന്തോറും തന്റെ ജീവൻ അപകടത്തിലാണെന്ന് നിമിഷപ്രിയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. എന്നാൽ മോചനത്തിനായുള്ള ഇടപെടലിനായി അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ ഹൈക്കോടതി അനുമതി നൽകിയതോ‌ടെ ഇനി ഇവർ എന്നാണ് യെമനിലേക്ക് പോകുന്നതെന്ന് സംബന്ധിച്ച് വിവരങ്ങൾ വരേണ്ടതുണ്ട്. കൂടാതെ ആരൊക്കെ ഇവർക്കൊപ്പം പോകുന്നത് എന്നുള്ള വിവരങ്ങളും പറത്തുവരേണ്ടതുണ്ട്.

അമ്മക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച 2 മലയാളികളുടെ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. അതുപോലെ യെമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രതികരിച്ചു.

യെമനിൽ പോകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അടക്കം ഇനിയും അനുമതികൾ ലഭിക്കാനുണ്ട്. എത്രയും വേഗം മകളെ കാണാനാണ് ശ്രമിക്കുന്നതെന്നും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. ഡൽഹി ഹൈക്കോടതിയാണ് നിമിഷപ്രിയയുടെ അടുത്തേക്ക് പോകാൻ അമ്മയ്ക്ക് അനുമതി നൽകിയത്. നേരത്തെ ഇന്ത്യക്കാർക്ക് യമനിലേക്ക് യാത്രാ അനുമതി ഇല്ലെന്ന് നിലപാട് അറിയിച്ച കേന്ദ്രം ഇക്കാര്യം പിന്നീട് കോടതിയിൽ തിരുത്തിയിരുന്നു.

എന്നാൽ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ വിദേശകാര്യ മന്ത്രാലയം നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശം നൽകി. വിഷയത്തിൽ ഹൈക്കോടതി കൃത്യമായ നിലപാടെടുത്തതോടെ യെമൻ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറാകേണ്ടി വരും.

കൊല്ലപ്പെട്ട താലാലിൻ്റെ കുടുംബവുമായി നേരിട്ട് സംസാരിച്ച് ബ്ലഡ് മണിയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ നീക്കം. താലാലിൻ്റെ കുടുംബത്തിൽ എതിർത്തു നിൽക്കുന്നവരുമായി ഇടനിലക്കാർ വഴി സംസാരിച്ച് തീരുമാനത്തിലെത്തുകയും ദയാധനം യെമനിലെത്തിച്ചു കെെമാറണമെന്നുമാണ് നിമിഷപ്രിയയുടെ കുടുംബം ആലോചിച്ചിരുന്നത്. അതേസമയം കുടുംബത്തിലെ ഒരാളെങ്കിലും ദയാ ധനത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചാൽ അത് സ്വീകരിക്കാനാകില്ലെന്നാണ് നിയമം.

നിമിഷപ്രിയ കൊലപ്പെടുത്തിയ തലാലിൻ്റെ നാട് ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. കൊലപാതകം നടത്തിയശേഷം നിമിഷപ്രിയ മൃതദേഹം വികൃതമാക്കിയിരുന്നു. യെമനിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ നിലനിൽക്കുന്ന നിയമം അനുസരിച്ച് മൃതമദേഹം വികൃതമാക്കാൻ പാടില്ലെന്നാണ്.

ഒരുപക്ഷേ കൊലപാതകം ക്ഷമിച്ചാലും മൃതദേഹം വികൃതമാക്കിയ നടപടി ക്ഷമിക്കാൻ കഴിയാത്ത കുറ്റമാണെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല യെമനിലെ ഗോത്ര സംസ്കാരം അനുസരിച്ച് സ്ത്രീകള്‍ക്കു പുരുഷനേക്കാള്‍ കടുത്ത ശിക്ഷയാണുള്ളത്. ഇതും നിമിഷപ്രിയയുടെ മോചനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (10 minutes ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (30 minutes ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (39 minutes ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (1 hour ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (1 hour ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (2 hours ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (2 hours ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (8 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (8 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (8 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (9 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (10 hours ago)

Malayali Vartha Recommends