Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

കണ്ണീര്‍ക്കാഴ്ചയായി.... റിയാദ് ഷിഫയില്‍ സോഫ സെറ്റ് നിര്‍മാണശാലയുടെ ഗോഡൗണിന് തീപിടിച്ചു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി...

29 DECEMBER 2023 06:39 AM IST
മലയാളി വാര്‍ത്ത

കണ്ണീര്‍ക്കാഴ്ചയായി.... റിയാദ് ഷിഫയില്‍ സോഫ സെറ്റ് നിര്‍മാണശാലയുടെ ഗോഡൗണിന് തീപിടിച്ചു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് തോട്ടുംകടവത്ത് സ്വദേശി അബ്ദുല്‍ ജിഷാറിന്റെ (39) മൃതദേഹമാണ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച റിയാദ് മന്‍സൂരിയ്യ മഖ്ബറയില്‍ ഖബറടക്കിയത്.


അസീസിയയിലെ പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചു. നടപടികള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകരായ ഉമര്‍ അമാനത്ത്, ഷൗക്കത്ത്, ജംഷി എന്നിവര്‍ക്ക് പുറമെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദിഖ് കല്ലുമ്പറമ്പന്‍, പൊതുപ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ രംഗത്തുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ 7.30 ഓടെയാണ് അപകടം സംഭവിച്ചത്. തൊട്ടടുത്ത ഗോഡൗണില്‍ തീപിടിത്തമുണ്ടാവുകയും അത് അബ്ദുള്‍ ജിഷാര്‍ പണിയെടുത്തിരുന്ന ഗോഡൗണിലേക്ക് പടര്‍ന്നു പിടിക്കുകയുമായിരുന്നു. ആ സമയത്ത് അവിടെ കൂടുതല്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.


രക്ഷപ്പെടാനായി സഹപ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറി നിന്ന് ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയായിരുന്ന ജിഷാറിന് കേള്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും അഗ്‌നി ഗോഡൗണ്‍ മുഴുവന്‍ വിഴുങ്ങിക്കഴിഞ്ഞിരുന്നു. സംഭവമുണ്ടായ ഉടന്‍ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും പൊലീസുമെത്തി തീഅണച്ചു. ഉച്ചയോടെയാണ് ജിഷാറിന്റെ മൃതദേഹം പുറത്തെടുത്തത്.

പിതാവ്: അബ്ദുറഹ്മാന്‍, മാതാവ്: മറിയുമ്മ, ഭാര്യ: സക്കിറ. മക്കള്‍: അഫീഫ, റൂബ, ആമീര്‍, അനു. ദീര്‍ഘകാലമായി ഇവിടെ ജോലി ചെയ്യുന്ന അബ്ദുല്‍ ജിഷാര്‍ ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (1 hour ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (1 hour ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (2 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (4 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (5 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (5 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (6 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (6 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (6 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (6 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (6 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (7 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends