ഹജ്ജ് കരാര്‍ സൗദി അറേബ്യയുമായി ഇന്ത്യ ഫെബ്രുവരി 10ന് ഒപ്പുവെക്കും
2016ലെ ഹജ്ജ് കരാര്‍ സൗദി അറേബ്യയുമായി ഇന്ത്യ ഫെബ്രുവരി 10ന് ഒപ്പുവെക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് കരാരില്‍ ഒപ്പുവെക്കുന്നതിനായി ജിദ്ദയില്‍ എത്തും. മക്ക, മദീന എന്നിവടങ്ങളില്‍ ഹാജിമാര്‍ക്ക് താമസിക്കുന്നതിനുളള കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ഹറം വികസനം പൂര്‍ത്തിയാകാത്തതിനാല്‍ ഇത്തവണയും ഇന്ത്യയുടെ ഹജ് ക്വാട്ടയില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം അനുമതി ലഭിച്ച 1,36,000 തീര്‍ത്ഥാടകര്‍ക്കാവും ഇത്തവണയും ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിക്കുക.
ഈ വര്‍ഷത്തെ ഹജ്ജ് നടപടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഹജ്ജ് അപേക്ഷ കഴിഞ്ഞ മാസം 14 മുതല്‍ ആരംഭിച്ചു. ഫെബ്രുവരി എട്ട് വരെ അപേക്ഷ സ്വീകരിക്കുമെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു. അപേക്ഷകളിന്മേല് ഉളള നറുക്കടുപ്പ് 15 മുതല്‍ 23 വരെ നടക്കും. നറുക്കടുപ്പില്‍ അവസരം ലഭിക്കുന്നവര്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. അവസരം ലഭിച്ചവര്‍ പാസ്പോര്‍ട്ടും ആദ്യ ഗഡു പണവും ഏപ്രില്‍ എട്ടിന് നല്‍കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha