Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

സാധാരണക്കാരന്റെ ഗള്‍ഫ് സ്വപ്നം തകര്‍ത്ത് എമിഗ്രേഷന്‍ നടപടികള്‍

26 JANUARY 2016 02:12 AM IST
മലയാളി വാര്‍ത്ത.

സാധാരണക്കാരന്റെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ക്കു മേല്‍ ഇടിത്തീയായി എമിഗ്രേഷന്‍ ചട്ടങ്ങള്‍. എമിഗ്രേഷന്‍ നിയമം കര്‍ശനമാക്കിയത് സാധാരണക്കാരുടെ ഗള്‍ഫ് ജോലി സാധ്യതകള്‍ പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ലഭിക്കാന്‍ തൊഴിലുടമ ബാങ്ക് ഗാരണ്ടി നല്‍കണമെന്ന നിയമം കര്‍ശനമാക്കിയതോടെ എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് തൊഴില്‍ തേടി വിദേശത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ട് വര്‍ഷം മുമ്പുവരെ വിസയുടെ കോപ്പിയോ വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ടോ ഉണ്ടെങ്കില്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സ് വിമാനത്താവളങ്ങളില്‍നിന്ന് നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്തവര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ നല്‍കുന്ന കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ് ഡിക്‌ളറേഷന്‍, തൊഴില്‍ ഉടമയുടെ ബാങ്ക് ഗാരണ്ടി എന്നിവ കൂടി ഹാജരാക്കിയാലേ എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ലഭിക്കൂ എന്നാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സ് നല്‍കുന്നത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ ഓഫിസില്‍നിന്നാണ്.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍നിന്നാണ് എമിഗ്രേഷന്‍ ക്‌ളിയറന്‍സ് നല്‍കിയിരുന്നത്. പുതിയ നിയമം വന്നതോടെ ദിവസവും നൂറ് കണക്കിന് പേരാണ് ക്‌ളിയറന്‍സിനായി ഇവിടെ കയറിയിറങ്ങുന്നത്. സൗദിയിലേക്ക് പോകാന്‍ ആദ്യം മുംബൈയില്‍നിന്ന് വിസ സ്റ്റാമ്പിങ് നടത്തേണ്ടതുണ്ട്. എന്നാല്‍, എമിഗ്രേഷന്‍ ക്‌ളിയറന്‍സ് നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതോടെ വിസ സ്റ്റാമ്പിങ് നടത്തിയ നിരവധി പേരാണ് കടല്‍ കടക്കാന്‍ കഴിയാതെ ആശങ്കയിലായത്. നടപടി നിര്‍ത്തിയതോടെ വിസ കാലാവധി അവസാനിച്ച് പുതിയ വിസയുമായി നാട്ടില്‍ എത്തിയവര്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നേരത്തേ ബിരുദമുള്ളവര്‍ക്ക് മാത്രം നല്‍കിയിരുന്ന എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആണ് ഇപ്പോള്‍ എസ്.എസ്.എല്‍.സിയാക്കിയത്.
ഇതിനെയാണ് ഇപ്പോള്‍ തൊഴില്‍ ഉടമയുടെ ബാങ്ക് ഗാരണ്ടി കൂടിയാക്കിയത്. വിസ നല്‍കുന്ന അറബികള്‍ ബാങ്ക് ഗാരണ്ടി നല്‍കാന്‍ തയാറാകാത്തത് സാധാരണക്കാരുടെ ഗള്‍ഫ് ജോലിയെന്ന സ്വപ്നമാണ് തകര്‍ക്കുന്നത്. എമിഗ്രേഷന്‍ കര്‍ശനനിയമം മുതലെടുത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ചവിട്ടിക്കയറ്റ് സംഘങ്ങളും സജീവമായി തുടങ്ങി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എസ്.എസ്.എല്‍.സി പാസാകാത്തവരെ വിദേശത്തേക്ക് കടത്തും. ഇതിനായി ഇവര്‍ വാങ്ങുന്നത് 40,000 മുതല്‍ 50,000 രൂപ വരെയാണ്. ചെന്നൈ, ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളെയാണ് ഇതിനായി അധികവും ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (5 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (5 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (5 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (5 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (5 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (8 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (9 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (10 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (10 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (11 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (11 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (11 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (11 hours ago)

Malayali Vartha Recommends