മലയാളി സൂപ്പര്‍മാര്‍ക്കറ്റ് മാനേജരുടെ കൊല : മലയാളി യുവാവിന് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചു
മലയാളി സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ജീവനക്കാരന് കണ്ണൂര്‍ മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പത്ത് സുഹ്റ മന്‍സിലില്‍ അബ്ദുല്‍ ബാസിതിനു (24) ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചു. പാനൂര്‍ കടവത്തൂര്‍ അടിയോളി അബൂബക്കര്‍ (48) 2013 സെപ്റ്റംബര്‍ അഞ്ചിനാണു കുത്തേറ്റു മരിച്ചത്. അബൂബക്കറിന്റെ കൈവശമുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം ദിര്‍ഹം (അന്നത്തെ കണക്ക് പ്രകാരം ഉദ്ദേശം 22.18 ലക്ഷം രൂപ) തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. പണം ബാസിതിന്റെ താമസസ്ഥലത്തെ ബാഗില്‍നിന്നു കണ്ടെടുത്തിരുന്നു. അബൂബക്കറിന്റെ സുഹൃത്തിന്റെ മകനായിരുന്നു ബാസിത്. ഇയാള്‍ക്കു വീസ ശരിയാക്കിക്കൊടുത്തതും അബൂബക്കറായിരുന്നു. രണ്ടര വര്‍ഷം ഒപ്പം ബാസിത് ജോലി ചെയ്യുകയും ചെയ്തു.സംഭവദിവസം രാത്രി കടയില്‍നിന്നുള്ള പണവുമായി താമസസ്ഥലത്തേക്കു പോയ അബൂബക്കറിനെ പിന്നാലെ ചെന്ന ബാസിത് കുത്തിക്കൊന്ന് മുറിയിലെ ലോക്കറിലുണ്ടായിരുന്ന 94,000 ദിര്‍ഹം അപഹരിച്ചെന്നാണു കേസ്. കൂടെ സുരക്ഷയ്ക്കായി രണ്ടു പേര് പോയിരുന്നുവെങ്കിലും അബൂബക്കറിനെ മുറിയിലാക്കി ഇവര്‍ മടങ്ങിയിരുന്നു. കാല് മണിക്കൂറിനുള്ളില്‍ കൂടെ താമസിക്കുന്ന മറ്റുള്ളവര്‍ എത്തിയപ്പോള്‍ അബൂബക്കര്‍ കുത്തേറ്റു മരിച്ച നിലയിലായിരുന്നു. സ്ഥാപനത്തിന്റെ ലോക്കറും അബൂബക്കര്‍ താമസിക്കുന്ന സ്ഥലത്തുതന്നെയായിരുന്നു. പണം സൂക്ഷിക്കുന്നതിനാല്‍ അവിടെ താമസിക്കുന്നവരല്ലാതെ ആരു വന്നാലും തുറക്കാറില്ലായിരുന്നു. പരിചയമുള്ളവരാരോ ആകാം കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തോടെ നടത്തിയ അന്വേഷണത്തിലാണു ബാസിത് കുടുങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha