Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

യുഎഇയുടെ ഈ 2 വിസകളിൽ പുതിയ നിബന്ധനകൾ, പ്രവാസികൾ നിര്‍ബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം, വിസ ലഭിക്കുന്നതിനുള്ള എട്ട് പ്രധാന വ്യവസ്ഥകളും നടപടിക്രമങ്ങളും വിശദമായി നോക്കാം...!!

26 OCTOBER 2024 11:41 PM IST
മലയാളി വാര്‍ത്ത

മറ്റ് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് യുഎഇ സന്ദർശിക്കുന്നതിന് വളരെ എളുപ്പത്തിൽ അപേക്ഷിക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ നേടാനും സാധിക്കുന്ന ഒന്നാണ് ഇ-വിസ അഥവ ഇലക്ട്രോണിക് വിസ. ദിവസങ്ങൾക്ക് മുന്നെയാണ് ഏതെങ്കിലും ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ ഇ-വിസ അവതരിപ്പിച്ചത്. ഇത് കൂടാതെ ട്രാന്‍സിറ്റ് വിസകളും പ്രഖ്യാപിച്ചിരുന്നു. ജിസിസി രാജ്യങ്ങളിലെ റെസിഡന്റ് വിസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ–വിസ വളരെ എളുപ്പത്തിൽ നേടാം.

സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇ- വിസ ലഭിക്കാൻ ചില നിബന്ധന അധികൃതര്‍ മുന്നോട്ടുവച്ചിരുന്നു. ഇതിന് പുറമേ ചില നിബന്ധനകള്‍ കൂടി അധികൃതർ പങ്കുവച്ചിരിക്കുകയാണ്. ഇതൊരു ഓൺഅറൈവൽ വിസ രീതി അല്ലാത്തതിനാൽ തന്നെ യുഎഇയില്‍ പ്രവേശിക്കുന്നതിന് ജിസിസിയിലെ പ്രവാസികള്‍ക്ക് ഇലക്ട്രോണിക് വിസ നിര്‍ബന്ധമാണെന്ന് യുഎഇ അറിയിച്ചിരിക്കുന്നത്.

ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് അല്ലെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം. അംഗീകരിച്ച് കഴിഞ്ഞാല്‍, ഇലക്ട്രോണിക് വിസ അപേക്ഷകന്റെ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് അയയ്ക്കുന്നതാണ് രീതി. ജിസിസി നിവാസികളുടെ കുടുംബാംഗങ്ങള്‍ക്കോ ആശ്രിതര്‍ക്കോ ആണ് വിസയെങ്കില്‍ ജിസിസി നിവാസിയും കൂടെ ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. അല്ലാത്ത പക്ഷം ആശ്രിതര്‍ക്ക് സന്ദര്‍ശന വിസ നല്‍കില്ല എന്ന കാര്യം ശ്രദ്ധിക്കണം.

ഇലട്രോണിക് വിസ ലഭിക്കുന്നതിനുള്ള എട്ട് പ്രധാന വ്യവസ്ഥകളും നടപടിക്രമങ്ങളും അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ജിസിസി പൗരന്മാരുടെ കൂട്ടാളികള്‍ക്ക് ഇഷ്യൂ ചെയ്ത തീയതി മുതല്‍ 60 ദിവസത്തേക്ക് പ്രവേശന പെര്‍മിറ്റിന് സാധുതയുണ്ടായിരിക്കും. അത് ഒരു തവണ 60 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. എന്‍ട്രി പെര്‍മിറ്റ് ലഭിച്ചു കഴിഞ്ഞ ശേഷം ജിസിസി താമസക്കാരുടെ റസിഡന്‍സി കാലഹരണപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്താല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. അതേപോലെ, എന്‍ട്രി പെര്‍മിറ്റ് ഇഷ്യൂ ചെയ്തതിന് ശേഷം ജോലിയിലെ മാറ്റവും വിസയെ അസാധുവാക്കും.

കൂടാതെ ജിസിസി രാജ്യങ്ങളിൽ അവരുടെ താമസ വിസയ്ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സാധുതയുണ്ടായിരിക്കണം.അതുപോലെ 6 മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. യുഎഇയിലെ എയര്‍പോര്‍ട്ടിലോ തുറമുഖത്തോ കര അതിര്‍ത്തിയിലോ എത്തുമ്പോള്‍ ജിസിസിയിലെ താമസ വിസയുടെ സാധുത കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വേണം എന്നതിന് പുറമെ യുഎഇയില്‍ എത്തുമ്പോള്‍ പാസ്പോര്‍ട്ടിന് ആറുമാസത്തില്‍ കുറയാത്ത സാധുതയുള്ളതായിരിക്കണം എന്നത് അധികൃതർ എടുത്തുപറയുന്നുണ്ട്.

ഇ വിസയ്ക്ക് പുറമെ രണ്ട് തരത്തിലുള്ള ട്രാന്‍സിറ്റ് വിസകളും യുഎഇ വാഗ്ദാനം ചെയ്യുന്നുണ്ട്. 48 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയാണ് അതിലൊന്ന്. ഈ വിസ സൗജന്യമാണ്. എന്നാല്‍ രണ്ടാമതൊരു തവണ ഇത് പുതുക്കാന്‍ കഴിയില്ല. 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയാണ് മറ്റൊന്ന്. അതിന് 50 ദിര്‍ഹമാണ് ഫീസ്. ഈ വിസയും പുതുക്കാനാകില്ല. ട്രാന്‍സിറ്റ് വിസകള്‍ ദേശീയ എയര്‍ലൈനുകള്‍ വഴിയാണ് എടുക്കേണ്ടത്. കൂടാതെ സന്ദര്‍ശകര്‍ യാത്ര ചെയ്യുന്നതിന് മുൻപ് വിസയ്ക്ക് അപേക്ഷിക്കുകയും നേടുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (10 minutes ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (21 minutes ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (31 minutes ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (58 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (1 hour ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (1 hour ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (1 hour ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (2 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (2 hours ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (2 hours ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (2 hours ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

Malayali Vartha Recommends