സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായ തമിഴ്നാട് പേരാമ്പലൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു...
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായ തമിഴ്നാട് പേരാമ്പലൂര്‍ സ്വദേശിഹുമയൂണ്‍ ബാഷയുടെ (55) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു...
കടുത്ത പ്രമേഹം നിമിത്തം ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം.
ജുബൈലിലെ ഒരു മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്നു ഹുമയൂണ്‍. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാനായി പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
https://www.facebook.com/Malayalivartha