ഒമാനിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു

ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മരിച്ചു. തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ (46) ആണ് സലാലയിൽ മരിച്ചത്. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അബ്ദുൽ നാസറിന്റെ മാതാവ്: മുംതാസ്. ഭാര്യ: ഷാഹിന പുതു വീട്ടിൽ ഹുസൈൻ. മക്കൾ: ഷിനാസ്, നെയ്‌മ മറിയം എന്നിവരാണ്.
https://www.facebook.com/Malayalivartha
























